18
April, 2019
Thursday
09:16 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 04 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.02.2019 (1194 മകരം 21 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേലധികാരികളുടെ പ്രശംസ ലഭിക്കും. ബന്ധുക്കളുടെ വേര്‍പാടുണ്ടാകും. ആരോഗ്യം മോശമാകും. കൃഷിയില്‍ ലാഭമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. കൃഷികാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉല്ലാസയാത്ര പോകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പുതിയ ജോലി അറിയിപ്പ്‌ കിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
രോഗങ്ങള്‍ ശമിക്കും. ഉന്നതപഠനത്തിനവസരമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക്‌ സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. പ്രശസ്തി ലഭിക്കും. വീടിന്റെ കേടുപാടുകള്‍ തീര്‍ക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും. പുതിയ ജോലിക്കാരെ ലഭിക്കും. ദൂരദേശയാത്രപോകും. ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മെച്ചപ്പെട്ട ജീ‍വിത സൗകര്യങ്ങള്‍ ലഭ്യമാവും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടുമെങ്കിലും ആരെയും തീര്‍ത്ത്‌ വിശ്വസിക്കരുത്‌. ഉത്തമ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിതമായ വിശ്വാസം ആപത്തുണ്ടാക്കും. ഏതിലും ജാഗ്രതയോടെ പെരുമാറുക. കലാരംഗത്തുള്ളവര്‍ക്ക്‌ മെച്ചമുണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ധനവരവ്‌ കൂടും. വ്യാപാര രംഗത്തുണ്ടായിരുന്ന പല തടസങ്ങളും തീരും. വ്യാപാരത്തിലെ പങ്കാളികളുമായി രമ്യതയില്‍ പെരുമാറുക. ജോലിസ്ഥലത്ത്‌ ഏവരുടേയും വിശ്വാസം ആര്‍ജ്ജിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കും. പണം സംബന്ധിച്ച്‌ അനുകൂലമായ സമയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ വിദ്യാഭ്യാസരംഗത്ത്‌ പുരോഗതി. ദാമ്പത്യബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ക്ക്‌ സാധ്യത. ഒന്നിലും അവിവേകം അരുത്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്‌നം നേരിടുമെങ്കിലും വിചാരിച്ചിരിക്കാതെ പലതിലും വിജയം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ജോലിസ്ഥലത്ത്‌ അംഗീകാരവും ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലതരത്തിലുള്ള ആരോപണങ്ങള്‍ക്ക്‌ വിധേയമാകാന്‍ സാധ്യത. അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. ധനപരമായി വിഷമം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത്‌ സംബന്ധിച്ച്‌ അനുയോജ്യമായ ഫലം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. സമൂഹത്തില്‍ ഉന്നതമായ സ്ഥാനം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments