നിങ്ങളുടെ ഇന്ന്: 04.04.2020 (1195 മീനം 22 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മെച്ചപ്പെട്ട ദിവസം. ദാമ്പത്യ ബന്ധം സുഖകരം. അയല്‍ക്കരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യ ബന്ധം സുഖകരം. സഹപ്രവര്‍ത്തകരോട് സഹകരിച്ചു പോവുക. മെച്ചപ്പെട്ട ജീവിത ശൈലി സ്വീകരിക്കുക. മാതാപിതാക്കളുടെ ആരോഗ്യം സൂക്ഷിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അവിചാരിതമായ സമ്മാനം ലഭിച്ചേക്കും. ജോലി സംബന്ധമായ ഉയര്‍ച്ചയ്ക്ക് സാധ്യത.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഏതിലും ജാഗ്രത പാലിക്കുക. ദൈവിക കാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ഏവരും സ്നേഹത്തോടെ പെരുമാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളുമായി പിണങ്ങാനിടവരും. പൂര്‍വിക സ്വത്ത് ലഭിക്കൂം. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ധനാഗമനം അവിചാരിതമായി ഉണ്ടായേക്കും. സന്ധ്യയോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകും. ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക് സാദ്ധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സ്വത്തു തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യം പൊതുവേ ഉത്തമം. കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും. ന്നതാധികാരികളില് നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രേമ രംഗത്ത് വിജയം കൈവരിക്കും. ചുറ്റുപാടുകള്‍ ഉത്തമം. പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ ചെലവ്, അലച്ചില്‍ എന്നിവയുണ്ടായേക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പല തരത്തിലുമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283