19
April, 2019
Friday
04:20 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 04 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 04.04.2019 (1194 മീനം 21 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അകാരണ ചിന്തകള്‍ മാറ്റി വച്ച് ശുഭ പ്രതീക്ഷയോടെ നീങ്ങുക. അധ്വാന ഭാരം വര്‍ധിച്ചാലും അന്തിമ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ലാഭം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. സമയം സുഖകരമായി ചിലവഴിക്കുവാന്‍ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അകാരണ ചിന്തകള്‍ മാറ്റി വച്ച് ശുഭ പ്രതീക്ഷയോടെ നീങ്ങുക. അധ്വാന ഭാരം വര്‍ധിച്ചാലും അന്തിമ വിജയം പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൈനംദിന കാര്യങ്ങളില്‍ ചില തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പ്രാരംഭ വിഘ്നങ്ങള്‍ മറികടന്ന് മുന്നോട്ടു പോകുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിധരിക്കപ്പെടുന്നത് മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായവും ബന്ധു ജനങ്ങളില്‍ നിന്നും സഹകരണവും വേണ്ട വിധം ലഭിക്കും. യാത്രകള്‍ വിജയകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി അടുപ്പമുള്ളവരുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആത്മാര്‍ഥമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പോലും വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ മനോവിഷമം ഉണ്ടായെന്നു വരാം. സായാഹ്ന ശേഷം മെച്ചമായ അനുഭവങ്ങള്‍ക്ക് സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുള്ള ദിവസമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വര്‍ധിച്ചെന്നു വരാം. കലഹ സാധ്യത ഉള്ളതിനാല്‍ കഴിവതും സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യലാഭം, ദാമ്പത്യ സൌഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments