നിങ്ങളുടെ ഇന്ന്: 03.05.2020 (1195 മേടം 20 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത തടസങ്ങള്‍, ധന വ്യയം എന്നിവ വരാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയം കരുതലോടെ വേണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകരിക്കപ്പെടും.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും വ്യാപാരത്തിലും ഒരു പോലെ ശോഭിക്കുവാന്‍ കഴിയും. സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായകരമായ സമീപനം ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസ കരമായി സമയം ചിലവഴിക്കാനാകും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ നിരാശ തോന്നിയെന്ന് വരാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാവുന്ന ദിനമാണ്. എന്നാല്‍ ശ്രദ്ധയോടെയുള്ള പരിശ്രമങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283