മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 3 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.06.2020 (1195 ഇടവം 20 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അംഗീകാര ലബ്ധിയില്‍ അഭിമാനം തോന്നും. ഒഴിവ് സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ സാധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃത്ത് സഹായം ഉപകാരമാകും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത വിജയം ലഭ്യമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. വാഗ്ദാനം ചെയ്യപെട്ട സഹായങ്ങള്‍ പോലും ലഭിക്കാന്‍ പ്രയാസമാകും. സായാഹ്നം മെച്ചം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ചിലവുകള്‍ വര്‍ധിക്കും. അപ്രതീക്ഷിത തടസങ്ങള്‍ക്ക് സാധ്യതയുള്ള ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ സിദ്ധി, ഗുണാനുഭവങ്ങള്‍ എന്നിവ ഉണ്ടാകും. തക്ക സമയത്ത് ഉപകാരങ്ങള്‍ ലഭ്യമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസം വരാം. ധനപരമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആഗ്രഹ സാധ്യം, കര്‍മ പുഷ്ടി, ഗൃഹസുഖം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടിവരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ആരോഗ്യപരമായി അല്‍പ്പം വൈഷമ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാധ്യം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹപ്രവര്‍ത്തകര്‍ അനിഷ്ടമായി പെരുമാറാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തീരുമാനം വൈകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter