18
January, 2020
Saturday
08:05 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 03 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.12.2019 (1195 വൃശ്ചികം 17 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ലാഭാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ആഗ്രഹസാദ്ധ്യം, മനോസുഖം എന്നിവയും പ്രതീക്ഷിക്കാവുന്ന ദിവസം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിലിൽ അനുകൂല അനുഭവങ്ങൾ. മറ്റുള്ളവർ അനുകൂലരായി പെരുമാറും. കുടുംബത്തിൽ സന്തോഷം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തടസ്സാനുഭവങ്ങൾ മൂലം കാര്യസാധ്യം വൈകാൻ ഇടയുള്ള ദിവസമാണ്. ശ്രദ്ധയോടെയും ജാഗ്രതയോടെയും പ്രവർത്തിക്കുക. ആഗ്രഹസാധ്യത ഉണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അല്പം ആരോഗ്യ ക്ലേശങ്ങൾ വരാവുന്ന സമയമാണ്. പ്രധാന കാര്യങ്ങൾ ചെയ്യുവാൻ ദിവസം അത്ര അനുകൂലമല്ല. ഭാരിച്ച കാര്യങ്ങൾ മാറ്റിവയ്ക്കാൻ കഴിയുമെങ്കിൽ നല്ലത് .

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷകരമായ ദിവസമായിരിക്കും. മനസിന് ആശ്വാസം നൽകുന്ന വാർത്തകൾ കേൾക്കാൻ കഴിയും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കഴിയും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ക്ലേശങ്ങൾക്ക് ശമനം ലഭിക്കും. ശത്രുതാപരമായ നീക്കങ്ങളെയും തടസ്സാനുഭവ- ങ്ങളെയും മറികടക്കാൻ കഴിയുന്ന ദിവസമായിരിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അമിത ചിലവുകൾ വരാവുന്ന ദിനമാണ്. ഉത്തരവാദിത്വ ഭാരം മൂലം ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബപരമായ ഉത്തരവാദിത്വങ്ങൾക്ക് സമയം തികയാതെ വരും. തൊഴിൽ രംഗത്തും അല്പം അസുഖകരമായ അനുഭവങ്ങൾ വന്നേക്കാം. ദിവസാന്ത്യം മെച്ചം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. വളരെക്കാലമായി ചെയ്തു പൂർത്തിയാക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളും വിജയകരമായി ചെയ്തു തീർക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി ദിവസം അത്ര നന്നല്ല. സഹായ ഭംഗം വരാൻ ഇടയുള്ളതിനാൽ ഒന്നിലധികം ധനാഗമ മാർഗങ്ങൾകണ്ടു വയ്ക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വളരെ നല്ല അനുഭങ്ങൾ ഉണ്ടാകും. മനഃസന്തോഷവും ആത്മ വിശ്വാസവും വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. അംഗീകാരം വർധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ അദ്ധ്വാനവും യാത്രകളും മൂലം മന ക്ലേശം ഉണ്ടായെന്നു വരാം. സഹിഷ്ണുതയോടെ കാര്യങ്ങളെ നേരിട്ടാൽ കാര്യലാഭം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments