24
March, 2019
Sunday
07:09 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 02 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.03.2019 (1194 കുംഭം 18 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
യാത്രാ ദുരിതം, ധന ക്ലേശം, ഇച്ഛാ ഭംഗം എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ കാര്യനേട്ടം, ഭാഗ്യാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വലിയ ഉത്തരവാദിത്വവും നഷ്ട സാധ്യതയും ഉള്ള കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കണം. ഭാഗ്യ പരീക്ഷണം അനുകൂലമല്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉച്ച വരെ ആഗ്രഹ സാഫല്യം, മനോ സുഖം, ബന്ധു സമാഗമം . 1 മണി മുതല്‍ കാര്യസാധ്യത്തിന്‌ അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. ഉച്ചയ്ക്ക് 1 മണി മുതല്‍ അനുകൂല സാഹചര്യങ്ങള്‍, സന്തോഷാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രഭാതത്തിലെ ആനുകൂല്യം മധ്യാഹ്ന ശേഷവും നിലനിര്‍ത്താന്‍ പ്രയാസമാകും. പ്രത്യകിച്ചും കുടുംബ കാര്യങ്ങളില്‍ വളരെ കരുതല്‍ വേണ്ട ദിവസമാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, ധന ക്ലേശം, പ്രവര്‍ത്തന വൈഷമ്യം എന്നിവയ്ക്ക് സാധ്യത. ഉച്ചയ്ക്ക് 1 മണി മുതല്‍ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മ പുഷ്ടി, ഇഷ്ടാനുഭവങ്ങള്‍, വ്യാപാര ലാഭം, അഭിനന്ദനം, മനോ സുഖം. മധ്യാഹ്ന ശേഷം അകാരണ തടസ്സം, ആരോഗ്യ ക്ലേശം മുതലായവ വരാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ തടസം, അനുഭവ ക്ലേശം, എന്നിവയ്ക്ക് സാധ്യത ഉള്ള ദിവസം. ഉച്ചയ്ക്ക് 1 മണി മുതല്‍ കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, തൊഴില്‍ നേട്ടം, കാര്യ വിജയം മുതലായവ വരാവുന്ന പ്രഭാതം. മധ്യാഹ്ന ശേഷം മന സംഘര്‍ഷം വര്ധിക്കാവുന്ന സാഹചര്യങ്ങള്‍ വരാവുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

[yuzo_related]

Comments



Related Articles & Comments