മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 2 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.06.2020 (1195 ഇടവം 19 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
തൊഴിലിലും വ്യക്തി ജീവിതത്തിലും ഒരേപോലെ തിളങ്ങുവാന്‍ കഴിയും. മന സന്തോഷം തരുന്ന കൂടി ചേരലുകള്‍ ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആത്മവിശ്വാസക്കുറവും അലസതയും മൂലം പ്രഭാതത്തില്‍ പല കാര്യങ്ങള്‍ക്കും വിഘ്നം വരാം. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാല്‍ കാര്യസാധ്യം. ഉത്സാഹം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. മധ്യാഹ്നശേഷം ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മദ്ധ്യാഹ്നം വരെ കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. മധ്യാഹ്നശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മദ്ധ്യാഹ്നം വരെ തൊഴില്‍ നേട്ടം, കുടുംബ സുഖം, ഇഷ്ടാനുഭവങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 12 മണി മുതല്‍ കാര്യവൈഷമ്യം, ഭാഗ്യലോപം എന്നിവ വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രഭാതം അത്ര അനുകൂലമല്ലെങ്കിലും മധ്യാഹ്നശേഷം കാര്യസാധ്യം, അംഗീകാരം, ധനലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബസുഖം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. ഉച്ചയ്ക്ക് 12 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തിരക്കുള്ള ദിവസമായിരിക്കുമെങ്കിലും ലാഭവും പ്രതിഫലവും അതോടൊപ്പം വര്‍ധിക്കും. അപ്രതീക്ഷിത സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ അനുഭവപ്പെടുന്ന കാര്യ വൈഷമ്യവും തടസങ്ങളും മധ്യാഹ്നത്തോടെ പരിഹൃതമാകും. മധ്യാഹ്ന ശേഷം കാര്യ വിജയം, അംഗീകാരം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ക്ക് മുന്‍പ് കൂടുതല്‍ അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായം ആരായുന്നത് ഗുണകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍. മധ്യാഹ്ന ശേഷം സുപ്രധാന കാര്യങ്ങള്‍ വിചാരിക്കുന്ന രീതിയില്‍ നിറവേറ്റുവാന്‍ പ്രയാസമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter