മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 02 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 02.12.2019 (1195 വൃശ്ചികം 16 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബാംഗങ്ങളുടെ പിന്തുണ വര്‍ദ്ധിക്കും. ജോലി സംബന്ധമായി ചില അസ്വസ്ഥകൾക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി ഇന്ന് അനുകൂലമല്ല. പങ്കാളിയുടെ പിന്തുണ ഏറെ പ്രയോജനപ്പെടും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വിവാഹം അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം. ആത്മ വിശ്വാസം നിറഞ്ഞ ദിവസമായിരിക്കും. പങ്കാളിയിൽ നിന്നും മികച്ച സഹകരണം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. ചില യാത്രകൾ നടത്തുന്നതിന് സാധ്യതയുണ്ട്. പങ്കാളിയുടെ ആരോഗ്യ സ്ഥിതി മാനസിക സമ്മര്‍ദ്ധത്തിന് ഇടയാക്കും. ജോലി സംബന്ധമായി ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് യോഗമുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് അവസരം ലഭിക്കും. പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ദിവസമാണ്. ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനം ജോലിയിൽ ഉയര്‍ച്ചക്ക് കാരണമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വീട്ടിൽ സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. ജോലിഭാരം കൂടാനിടയാകും. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സാമ്പത്തിക സഹായം ചെയ്യേണ്ടതായി വരും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കുടുംബത്തിൽ ചില അസ്വസ്ഥതകൾക്കും അസ്വാരസ്യങ്ങൾക്കും സാധ്യതയുണ്ട്. പ്രണയ ബന്ധങ്ങൾ ദീര്‍ഘനാൾ നീണ്ടു നിൽക്കാൻ സാധ്യതയില്ല. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് മികച്ച അവസരം ലഭിച്ചേക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സാമ്പത്തികമായി മികച്ച ലാഭം ഉണ്ടാകില്ലെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. ചില പ്രശ്ന പരിഹാര ചര്‍ച്ചകളിൽ നേതൃത്വം വഹിക്കാൻ ഇടയുണ്ട്. ജോലി സ്ഥലത്ത് കാര്യങ്ങൾ അനുകൂലമായിരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനം ലഭിക്കും. പ്രണയം ശക്തവും സമൃദ്ധവുമായി തുടരും. ജോലിയിൽ നിങ്ങൾക്ക് അനുമോദനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചിലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമായി വരും. പുതിയ സുഹൃത് ബന്ധങ്ങൾ ആരംഭിക്കും. ജോലി സ്ഥലത്ത് നല്ല അനുഭവം ലഭിക്കുന്ന മികച്ച ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ പ്രവര്‍ത്തിയിൽ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി നഷ്ടമുണ്ടായേക്കാം. കുട്ടികളുടെ നേട്ടങ്ങൾ അഭിമാനമുണ്ടാക്കും. പുതിയ പ്രണയത്തിന് തുടക്കം കുറിക്കും. ജോലി സംബന്ധമായി അഭിമുഖങ്ങൾക്ക് പങ്കെടുക്കുന്നവര്‍ക്ക് അനുകൂലമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബിസിനസ്സുകാര്‍ ഇന്ന് കടം നൽകാതിരിക്കുന്നതാവും നല്ലത്. ശത്രുക്കളിൽ നിന്നും ചില നീക്കങ്ങൾക്ക് സാധ്യതയുണ്ട്. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്പരം ചര്‍ച്ച ചെയ്യുന്നതായിരിക്കും ഉചിതം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഒത്തുതീര്‍പ്പ് ചര്‍ച്ചകളിൽ
വിജയം നേടുന്നതിന് സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും കാര്യങ്ങൾ അനുകൂലമായിരിക്കും. അകന്ന ബന്ധുവിൽ നിന്നും അപ്രതീക്ഷിതമായി ശുഭ വാര്‍ത്ത കേൾക്കാനിടവരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter