മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 1 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.06.2020 (1195 ഇടവം 18 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക്‌ സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും. ചിരകാലമായി ശ്രമിക്കുന്ന കാര്യങ്ങള്‍ നടക്കാനിടയുണ്ട്‌.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്‌. മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. പുതിയ ജോലികിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആഡംബര വസ്തുക്കള്‍ ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും. ജലയാത്രകളില്‍ നിന്ന്‌ അപകടസാധ്യത. ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ്‌ വര്‍ധിക്കും. പുതിയ സ്ഥാനമാനങ്ങളുണ്ടാകും. ഉദരരോഗമുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ അഭിപ്രായഭിന്നതകളുണ്ടാകും. പിതാവിന്‍റെ ആരോഗ്യം മോശമാകാനിടയുണ്ട്‌. കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും. ഷെയറുകളില്‍ നിന്നും കോണ്‍ട്രാക്ടുകളില്‍നിന്നും നേട്ടമുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആരോഗ്യ നില മെച്ചം. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന്‌ സാധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടരുത്‌. പലതരത്തിലും പണം വന്നുചേരുന്നതാണ്‌. കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭിച്ചേക്കും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. ആരോഗ്യ നില മെച്ചപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായി ഓരോന്ന്‌ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. പണമിടപാടുകളില്‍ ജാഗ്രത ആവശ്യം. സമയം അത്ര മെച്ചമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്‌. ധനം സംബന്ധിച്ച വരവ്‌ സാധാരണ ഗതിയിലായിരിക്കും. കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter