മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (തിങ്കൾ, 01 ജൂലൈ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.07.2019 (1194 മിഥുനം 16 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ലോണ്‍, ചിട്ടി എന്നിവയിലൂടെ സാമ്പത്തികമായ നേട്ടം. ഗാര്‍ഹിക ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ദ്ധിക്കും. ചികിത്സയ്ക്കായി അനാവശ്യ ചെലവുകള്‍ വന്നുചേരും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങളുണ്ടാവും. പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക രംഗത്ത് പൊതുവെ അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സൌകര്യം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാവും. വിദേശത്തു നിന്ന് ആശാവഹമായ പല നേട്ടങ്ങളും ഉണ്ടാവും. ഗൃഹ നിര്‍മ്മാണത്തില്‍ കട ബാധ്യത ഏറാതിരിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഔദ്യോഗിക രംഗത്ത് പ്രൊമോഷനോ സ്ഥലം മാറ്റമോ ഉണ്ടാവാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങള്‍ക്കും വിഘ്നം വരാതെ നോക്കണം. അയല്‍ക്കാരുമായി ഒത്തുചേര്‍ന്ന് പോകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. മാതാപിതാക്കളില്‍ നിന്ന് പലവിധ സഹായങ്ങളും ലഭിക്കും.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കാന്‍ അവസരം കൈവരും. ജീവിത പങ്കാളിയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉത്തമം. ബന്ധുഗുണം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് അധികമായി പ്രയത്നിക്കേണ്ടി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാനസികമായി പല ക്ലേശങ്ങള്‍ക്കും സാധ്യത. ഉദ്ദേശിച്ച കാര്യങ്ങളൊന്നും സമയത്ത് നടന്നെന്നുവരില്ല. ദാമ്പത്യ ബന്ധം ഉത്തമം. ആദായകരമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പ്രശംസയ്ക്ക് പാത്രീഭവിക്കും. വാഹന ഗൃഹ അറ്റകുറ്റപ്പണികളാല്‍ ചെലവ് ഏറും. ചില കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹന ലാഭം, ധനലാഭം എന്നിവയ്ക്ക് സാധ്യത ഏറും. സന്താനങ്ങളുടെ ഭാവിക്ക് വേണ്ടി പല കാര്യങ്ങളിലും ദൃഢമായ തീരുമാനങ്ങളെടുക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് സഹപ്രവര്‍ത്തകരുടെ സഹായ സഹകരണം ലഭ്യമാവും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. പ്രേമ രംഗത്ത് വിജയം കൈവരിക്കും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉന്നതരുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവാന്‍ സാദ്ധ്യത. വാഹന സംബന്ധമായ അപകടങ്ങള്‍ക്ക് സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നെന്നു വരില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മാനസികമായും ശാരീരികവുമായും സന്തോഷം നിറഞ്ഞ സമയം. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയ്ക്ക് സാധ്യത. അപ്രതീക്ഷിത ബന്ധു സമാഗമത്തിന് സാധ്യത. സാമ്പത്തികമായി പല മെച്ചങ്ങളും ഉണ്ടാവും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Staff Reporter