17
February, 2019
Sunday
06:50 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 01 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.02.2019 (1194 മകരം 18 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യങ്ങള്‍ വേണ്ടവിധം അപഗ്രഥിച്ച ശേഷം തീരുമാനങ്ങള്‍ എടുക്കുക. മാറ്റിവയ്ക്കാന്‍ കഴിയുന്ന യാത്രകള്‍ മറ്റൊരു ദിവസം ആകുന്നതാണ് നല്ലത്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. അംഗീകാരം വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരും. വിചാരിച്ച ഗുണാനുഭവങ്ങള്‍ പലപ്പോഴും ലഭിക്കാന്‍ പ്രയാസമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഉന്നത വ്യക്തികള്‍ സഹായിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭാവിക്കാന്‍ ഇടയുള്ള ദിവസമാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ കരുതലോടെ വേണം. ആലോചനയില്ലാത്ത സംസാരം മൂലം പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ നേട്ടം, ധനപുഷ്ടി, വ്യാപാരലാഭം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങള്‍ സഫലീകൃതമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. വലിയ പ്രതിസന്ധികളെ അനായാസം മറികടക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന ലാഭം, സാമൂഹിക അംഗീകാരം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ഇടപാടുകള്‍ വിജയകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 16 ഫെബ്രുവരി 2019) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments