മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ആഗസ്റ്റ്‌ 01 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.08.2020 (1195 കർക്കിടകം 17 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അയല്‍ക്കാര്‍ സ്‌നേഹത്തോടെ പെരുമാറും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിച്ച പണം ലഭ്യമാകും. വിഐപി കളുടെ സഹായം ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ക്ഷതങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ജോലിസ്ഥലത്ത്‌ അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതി ഉണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവേ നല്ല സമയമാണിത്‌. വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതി ഉണ്ടാകും. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത്‌ ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. വിവാഹ സംബന്ധിയായ പല കാര്യങ്ങളിലും പുരോഗതിയുണ്ടാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത്‌ നന്ന്‌. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. സഹപ്രവര്‍ത്തകരോടു സഹകരിച്ചു പോവുന്നത്‌ ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter