• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 മാർച്ച് 15 മുതൽ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

Staff Reporter by Staff Reporter
March 17, 2023
in Jyothisha Kairali
0
സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 മാർച്ച് 15 മുതൽ 31 വരെയുള്ള നക്ഷത്രഫലങ്ങൾ
FacebookXEmailWhatsApp

ദ്വൈവാരഫലം: മാർച്ച് 15 മുതൽ 31 വരെ (1198 മീനം 1 മുതൽ 17 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അച്ഛനുമായോ അല്ലെങ്കിൽ പിതൃതുല്യരായോ കലഹിക്കേണ്ടതായിവരും. ഒരു ലക്ഷ്യവുമില്ലാതെ കുറെ നടക്കുന്ന അവസ്ഥയുണ്ടാകും. ദുഃസ്വഭാവങ്ങൾ പിടികൂടാതെ നോക്കണം. നിർബന്ധബുദ്ധിയുള്ള സ്വഭാവമായിരിക്കും. അതോടൊപ്പം പല നല്ല ഗുണങ്ങളും ഉണ്ടാകും. ജലോൽപ്പന്നങ്ങൾക്ക് പണം ലഭിക്കും. വേണ്ടസമയത്ത് ബുദ്ധിപരമായി കാര്യങ്ങൾ നടത്താൻ സാധിക്കും. നിന്ദാവചനങ്ങൾ കേൾക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ വരും. നല്ല വാക്കുകൾ പറയുമെങ്കിലും മറ്റുള്ളവർ അംഗീകരിക്കണമെന്നില്ല. സുഖാനുഭവങ്ങൾ കുറയും. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ ബുദ്ധിമുട്ടുകളുണ്ടാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡയ്ക്ക് സാധ്യതയുണ്ട്. നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ കേൾക്കേണ്ടതായി വരും. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. സത്കർമ്മങ്ങളിൽ പങ്കാളികളാകും. സഹോദരങ്ങളുമായുള്ള കലഹം അതിരുവിടാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കാണും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും. പലവിധ ഐശ്വര്യങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. കുറെയൊക്കെ രാജതുല്യത ലഭിക്കും. കള്ളന്മാരുടെ ഉപദ്രവവും, അഗ്നിബാധയും ഉണ്ടാകാനിടയുണ്ട്. ശത്രുക്കൾ നിമിത്തം ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകും. മനോവിചാരം കൂടുതലാകും. സ്ഥാനചലനങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് പല കാര്യങ്ങളും സാധിക്കും. ബന്ധുജനസഹായം ലഭിക്കും. ഇഷ്ടവസ്ത്രങ്ങൾ വാങ്ങാൻ കഴിയും. സുഖമായ ഉറക്കം ലഭിക്കും. ഭാവികാര്യങ്ങളെക്കുറിച്ച് നല്ല തീരുമാനങ്ങളെടുക്കാൻ സാധിക്കും. നെഞ്ചിനകത്ത് രോഗാരിഷ്ടതകൾ, ത്വക്ക് ബന്ധിയായ രോഗങ്ങൾ, ഒടിവ്, ചതവ് ഇവയ്ക്ക് സാധ്യതയുണ്ട്. കടം കൊടുക്കുന്ന പണം തിരികെ ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം. ദീർഘദൂരയാത്രകൾ നടത്തും. കർഷകർക്ക് സ്വന്തം ഉൽപ്പന്നങ്ങൾ നല്ല വിലയ്ക്ക് വിൽക്കാൻ പറ്റും. വിവാഹേതര ബന്ധങ്ങളിലുള്ളവർ വഞ്ചനയിൽ പെടരുത്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടത്തിലും മറ്റുകൊടുക്കവാങ്ങലുകളിലും നല്ല മെച്ചം കിട്ടും. വ്യവസായികൾക്ക് തന്റെ സാമർത്ഥ്യം തെളിയിക്കാനവസരം ലഭിക്കും. തനിക്കെതിരെയുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ബുദ്ധിപൂർവ്വം പ്രവർത്തിക്കാൻ പറ്റും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പണം ചെലവുചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. തുടർച്ചയായ കലഹങ്ങൾ മൂലം വീട്ടിൽ സ്വസ്ഥത കുറയും, വീടുപണി താമസിക്കേണ്ടതായി വരും. മറ്റുള്ളവരുടെ ധനത്തെ കാത്തുസൂക്ഷിക്കേണ്ടതായി വരും. തുടർച്ചയായ ശല്യം പീഡകൊണ്ട് മനഃസ്വസ്ഥത കുറയും. ഉന്നതപദവിയിലുള്ളവർക്ക് നല്ലവണ്ണം ശോഭിക്കാൻ പറ്റും. ദാമ്പത്യകലഹങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. വാഹനങ്ങൾ വാങ്ങുന്നതിന് നല്ല സമയമാണ്. ഉറപ്പിച്ച വിവാഹങ്ങൾ നല്ലവണ്ണം നടത്താൻ പറ്റും. ഉദ്യോഗാർത്ഥികൾക്ക് പുറത്ത് ജോലിതേടാം. വിദേശത്ത് പോകാനും ശ്രമിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ലോൺ തുടങ്ങിയവ ശരിയാകും. പല പ്രകാരത്തിലള്ള അനർത്ഥങ്ങൾ ഉണ്ടാകാനിടയുണ്ട്. ചെലവുകൾ കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. മനസ്സ് ചഞ്ചലമായിരിക്കും. വാതബന്ധിയായി സന്ധിവേദന, ഹൃദയബന്ധിയായ അസ്വസ്ഥതകൾ നേത്രരോഗം തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. ധനലാഭൈശ്വര്യങ്ങൾ. ആജ്ഞാശക്തികൊണ്ട് കാര്യങ്ങൾ നടത്തേണ്ടതായി വരും. പൊതുവായ കാര്യങ്ങൾ സാമർത്ഥ്യത്തോടെ നടത്താൻ പറ്റും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായിവരും. ധനകാര്യങ്ങളിൽ തടസ്സം വരും. ചില ബന്ധുജനങ്ങളുടെ വേർപാട് ദുഃഖത്തിലാഴ്ത്തും. ഉല്ലാസയാത്രകൾക്ക് നല്ല സമയമാണ്. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും. വീട്ടിലും ക്ഷുദ്രജീവികളുടെ ഉപദ്രവം ഉണ്ടാകും. മംഗളകർമ്മങ്ങൾ തടസ്സം വരും. 12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആഹാരകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നേതൃസ്ഥാനത്തുള്ളവർക്ക് നല്ലവണ്ണം ശോഭിക്കാൻ പറ്റും. കീർത്തിയുണ്ടാകും. അക്ഷമ പലപ്പോഴും ദോഷം ചെയ്യും. ശൂരത പ്രകടിപ്പിക്കുന്നത് അപകടങ്ങളിലേക്ക് പോകരുത്. സഹോദരങ്ങളുമായി അകലേണ്ടതായി വരും. ദുർജനങ്ങളുമായുള്ള കൂട്ടുകെട്ട് അപകടം ചെയ്യും. ദാമ്പത്യ കലഹങ്ങൾ ഉണ്ടാകും. അകന്നുകഴിയുന്ന ദമ്പതിമാർ പരസ്പര വിദ്വേഷം വർദ്ധിക്കാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അത് പരിഹരിക്കാൻ പറ്റും. തൊഴിൽരംഗത്തും തടസ്സങ്ങൾ ഉണ്ടാകും. പൊതുധനം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. വലിയ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥയ്ക്കും സാധ്യതയുണ്ട്. സന്താനങ്ങളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. കരാർ വ്യവസ്ഥകളിൽ സൂക്ഷ്മത പുലർത്തണം. വഞ്ചനയിൽ പെടാനിടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഒരു ലക്ഷ്യവുമില്ലാതെ കൂടുതൽ നടക്കും. ഉൾഭയം കൂടുതലാകും. ഫലപ്രാപ്തിയിലെത്തുമെന്ന് കരുതുന്ന പല കാര്യങ്ങൾക്കും തടസ്സങ്ങളും പരാജയവുമായിരിക്കും ഫലം. ധനാഗമത്തിന് തടസ്സങ്ങൾ വരും. ദാമ്പത്യരംഗം സുഖദുഃഖസമ്മിശ്രമായിരിക്കും. സാമ്പത്തികക്ലേശങ്ങൾ ഉണ്ടാകും. ബുദ്ധികൊണ്ട് പല കാര്യങ്ങളും നേടാനാകും. വാക്‌ദോഷം പലപ്പോഴും ദോഷം ചെയ്യും. നൂതന ഗൃഹോപകരണങ്ങൾ വാങ്ങാൻ കഴിയും. പുതിയ സുഹൃത് ബന്ധങ്ങൾ ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കണം. ഗ്യാസ്ട്രബിൾ, പ്രമേഹം, കൂടിയ രക്തസമ്മർദ്ദം ഇവ ശ്രദ്ധിക്കണം. തൊഴിൽരംഗം മന്ദഗതിയിലാകും. ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ ഇരിക്കുക. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. കച്ചവടങ്ങൾ നല്ലവണ്ണം നടക്കുമെങ്കിലും ലാഭം കുറവായിരിക്കും. പണം കടം കൊടുക്കുന്നവർ ശ്രദ്ധിക്കണം. മംഗളകർമ്മങ്ങളിൽ പ്രാധാന്യം കിട്ടും. വീടുവിട്ട് താമസിക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രോഗദുഃഖാദ്യരിഷ്ടതകൾ കൂടുതലാകും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡയുണ്ടാകും. ഇടയ്ക്കിടയ്ക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. കലഹവാസനയും ഏഷണി പറയുന്നതും നിയന്ത്രിക്കണം. കാര്യതടസ്സങ്ങൾ ഉണ്ടാകും. ദാമ്പത്യക്ലേശങ്ങൾ കൂടുതലാകും. വിവാഹമോചനക്കേസുകളിൽ ചതിവും വഞ്ചനയും പറ്റാനിടയുണ്ട്. അപവാദങ്ങൾ കേൾക്കാനിടവരും. വഞ്ചനകളിൽപ്പെടാനിടയുണ്ട്. പ്രേമബന്ധങ്ങളിൽ കോട്ടം തട്ടും. ചികിത്സകൾ ഫലം കാണും. ഉദ്യോഗാർത്ഥികൾ പണം മുടക്കരുത്. വിവാഹാദിമംഗളകർമ്മങ്ങൾക്ക് ക്ലേശങ്ങൾ വേണ്ടിവരും. പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങരുത്. കലാകാരന്മാർ, സാംസ്‌ക്കാരികരംഗത്തുള്ളവർ തുടങ്ങിയവർക്ക് നല്ല സമയമാണ്. പഴയവാഹനങ്ങൾ വാങ്ങുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ഗർഭിണികൾക്ക് അഗ്നിഭയം ഉണ്ടാകാതെ സൂക്ഷിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിൽ സമാധാനം കുറയും. മനോദുഃഖം കൂടുതലാകും. ദാമ്പത്യകലഹം മൂലം മാറിനിൽക്കേണ്ടതായി വരും. എല്ലാവരോടും കലഹമനോഭാവത്തോടെ ആയിരിക്കും പെരുമാറുക. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. നാൽക്കാലികളെ വാങ്ങാം. പുതിയ ഗൃഹനിർമ്മാണം നടത്താം. ഉറപ്പിച്ച വിവാഹങ്ങൾക്ക് ചില തടസ്സങ്ങൾ ഉണ്ടാകും. നൂതനവസ്ത്രങ്ങൾ വാങ്ങാം. സന്താനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. സന്താനം ഉണ്ടാകാനുള്ള ചികിത്സകൾ ഫലവത്താകും. വാഹനാപകടങ്ങൾ സൂക്ഷിക്കണം. ആധിമൂലം വായുകോപം ഉണ്ടാകും. ഓഫീസിൽ നിന്നും ശരിയാകാനുള്ള രേഖകൾ ശരിയാകും. പൊതുവായ കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ദുഃസ്വപ്നങ്ങൾ കാണാനിടയുണ്ട്. പക്ഷികളുടെ ഉപദ്രവം സൂക്ഷിക്കണം. ദീർഘദൂരയാത്രകൾ വേണ്ടിവരും. അരുതാത്ത ചിന്തകൾ മൂലം മനസ്സ് എപ്പോഴും അസ്വസ്ഥമാകും.

YOU MAY ALSO LIKE THIS VIDEO, ഹസ്കി മുതൽ സെയ്ന്റ്‌ ബർണാഡ്‌ വരെ: കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ളതും കുഞ്ഞുങ്ങളെ വിറ്റാൽ ഉയർന്ന വില കിട്ടുന്നതുമായ 7 നായകൾ | നായകളെ വളർത്തി ലാഭം കൊയ്യാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഖകാര്യങ്ങൾക്ക് തടസ്സം വരും. ഇഷ്ടമുള്ള ഭക്ഷ്യസാധനങ്ങൾ, നിദ്രാസുഖം, പുതിയ വസ്ത്രങ്ങൾ ഇവ ലഭിക്കും. ക്രമംവിട്ടുള്ള ചെലവുകൾ വിഷമം ഉണ്ടാക്കും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. പുതിയ ഗൃഹനിർമ്മാണം നടത്താം. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാക്കും. ചില ബന്ധുജനങ്ങളുടെ കഷ്ടാനുഭവങ്ങൾ വളരെ ദുഃഖത്തിലാകും. അച്ഛൻ, അമ്മാവൻ തുടങ്ങിയവരുടെ സന്തോഷം ലഭിക്കും. കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. ഓഫീസുകാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും. മനസ്സിന് സന്തോഷവും ദുഃഖവും മാറിമാറി വരും. സഹോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. വിവാഹവേദിയിൽ തർക്കങ്ങളുണ്ടാകും. ഉപാസനകളിൽ ഭംഗം വരാനിടയുണ്ട്. വാക്‌ദോഷങ്ങൾ മൂലം കലഹങ്ങൾക്കിടയുണ്ട്. ഗൃഹോപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, വാഹനങ്ങൾ ഇവ വാങ്ങാം. താഴ്ന്ന രക്തസമ്മർദ്ദം, തൈറോയിഡ്, ദന്തരോഗം ഇവയ്ക്ക് സാധ്യതയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ വർദ്ധിക്കുമെങ്കിലും മനഃസ്വസ്ഥത കുറയും. പല വിചാരങ്ങളാൽ മനസ്സ് ചഞ്ചലമായിരിക്കും. ഒന്നിനും ധൈര്യം തോന്നുകയില്ല. സഹോദരങ്ങളുമായുള്ള ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങൾ നേരിടും. തൊഴിൽ തടസ്സങ്ങൾ കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ താമസം നേരിടും. അവിചാരിതമായ ധനനഷ്ടങ്ങൾ ഉണ്ടാകും. സന്താനങ്ങളുടെ രോഗാരിഷ്ടതകൾക്ക് ശമനം വരും. ശത്രുഭയവും രോഗാരിഷ്ടതകളെക്കുറിച്ചുള്ള ഭയവും വല്ലാതെ ബുദ്ധിമുട്ടിക്കും. യാത്രകൾ വേണ്ടിവരും. ഭക്ഷണത്തിലെ കേടുമൂലമുള്ള ഉദരരോഗം, കഫക്കെട്ട് മൂലമുള്ള തലവേദന, കണ്ണുകൾക്ക് ചൊറിച്ചിലും ഇവയുണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. ആഘോഷങ്ങളിൽ പങ്കെടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിൽ സമ്മിശ്ര വിചാരങ്ങൾ മാറിമാറി വരും. വീട് മോടിപിടിപ്പിക്കാം. പണത്തിനെ സംബന്ധിച്ച വിഷമതകൾ പരിഹരിക്കപ്പെടും. ജോലിക്കാർക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ഇഷ്ടസ്ഥലങ്ങളിലേക്കുള്ള മാറ്റത്തിനായി ശ്രമിക്കാം. കലഹത്തെക്കുറിച്ച് ഭീതി എപ്പോഴും മനസ്സിലുണ്ടാവും. സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ വാങ്ങുക. ശത്രുക്കളെക്കുറിച്ച് ഭീതി, കേസുകാര്യങ്ങളെക്കുറിച്ചുള്ള ആശങ്ക ഇവയുണ്ടാകും. കാര്യങ്ങൾ നടക്കാൻ കഠിനാദ്ധ്വാനം വേണ്ടിവരും. മുറിവ്, കാൽമുട്ടിന് വേദന, നടുവേദന, അർശ്ശോരോഗം ഇവ ശ്രദ്ധിക്കണം. മൃഗങ്ങളുമായി ഇടപഴകുന്നവർ കൂടുതൽ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. പഴയകാല സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ പറ്റും. പൊതുപ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കും. മക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. കടം കൊടുക്കുന്നവർ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വീട്ടിൽ സമാധാനം കുറയും. വീഴാതെ സൂക്ഷിക്കണം. പ്രായോഗികബുദ്ധി ഉണർന്ന് പ്രവർത്തിക്കും. സഹായികൾ ആത്മാർത്ഥമായി സഹായിക്കും. ആയുധങ്ങൾ കൊണ്ടോ വീഴ്ച കൊണ്ടോ മുറിവേൽക്കാനിടയുണ്ട്. പരദ്രവ്യത്തിൽ ആശ ജനിക്കും. ഉത്കൃഷ്ടതയും ഔദാര്യവും അതോടൊപ്പം ലുബ്ധവും ഉണ്ടാകും. പലതരത്തിലുള്ള അരിഷ്ടതകൾക്കും ഇടയുണ്ട്. ഒടിവ്, ചതവ്, മുറിവ് ഇവ ശ്രദ്ധിക്കണം. പലപ്പോഴും അസത്യം പറയേണ്ടതായി വരും. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സുകളിൽ ചേരാനവസരം ലഭിക്കും. രഹസ്യയോഗങ്ങളും കലഹങ്ങളും കൂടുതലാകും. കലഹങ്ങൾ സന്താനങ്ങളെ ബാധിക്കാതെ ശ്രദ്ധിക്കണം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. മദ്ധ്യസ്ഥ ശ്രമങ്ങൾ വിജയിക്കും. കേസുകാര്യങ്ങളിൽ വിജയം വരിക്കും. ദൂരയാത്രകൾ ഒഴിവാക്കണം. മംഗളകർമ്മങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉണ്ടാകുന്ന കലഹങ്ങളിൽ പങ്കുചേരരുത്. പൊതുകാര്യങ്ങളിലുള്ള അഭിപ്രായങ്ങൾ സൂക്ഷിച്ചുപറയണം.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
ചേന്ദമംഗലം പി.ഒ, 683512, 9446057752

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Tags: Astrologybiweekly predictionsjyothisham
Previous Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 17 വെള്ളി) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 18 ശനി) എങ്ങനെ എന്നറിയാം

Next Post

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 മാർച്ച്‌ 18 ശനി) എങ്ങനെ എന്നറിയാം

Recent Posts

  • കാടിന്റെ അറിവ് ലോകത്തിന് നൽകിയ മല്ലൻ കാണിക്ക് വിട; ആരോഗ്യപ്പച്ചയുടെ പ്രയോക്താവ് ഓർമ്മയായി
  • YouTube-ൽ നിന്ന് പണം വാരൽ ഇനി വെറും ‘കളിയല്ല’! പുതിയ നിയമം ജൂലൈ 15 മുതൽ; ഈ ചാനലുകൾക്ക് പൂട്ടുവീഴും
  • ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന മുത്തശ്ശി ‘വത്സല’ ഓർമയായി
  • പൊതുവേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സുരേഷ് എന്ന് വിളിച്ച് ഉർവശി, പിന്നെ സംഭവിച്ചത്
  • ഈ രക്തസ്രാവം നിസ്സാരമല്ല! എൻഡോമെട്രിയൽ ബയോപ്സി അറിയേണ്ടതെല്ലാം!

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.