ദ്വൈവാര ഫലങ്ങൾ: 2023 ജൂൺ 1 മുതൽ 15 വരെ (1198 ഇടവം 18 മുതൽ 32 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍രംഗം മെച്ചപ്പെടും. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വീട്ടിലെ സമാധാനം കുറയും. യാത്രാക്ലേശം കൂടുതലാകും. സഞ്ചാരവഴിയില്‍ കലഹങ്ങളുണ്ടാകാനിടയുണ്ട്. പാരിതോഷികങ്ങള്‍ ലഭിക്കും. ഇഷ്ടമുള്ള അന്നപാനസാധനങ്ങള്‍ ലഭിക്കും. നേത്രരോഗം, ഉദരരോഗം, ആര്‍ത്തവ ബന്ധിയായ പ്രശ്നങ്ങള്‍ ഇവയുണ്ടാകും. ഗര്ഭപാത്രബന്ധിയായ ശസ്ത്രക്രിയകള്‍ നടത്താം. ബന്ധുക്കളുടെ കലഹങ്ങള്‍ കൂടുതലാകും. ഓഫീസുകളിലെ കാര്യതടസ്സങ്ങള്‍ കലഹത്തില്‍ എത്താന്‍ സാദ്ധ്യതയുണ്ട്. സ്ഥാനചലനങ്ങളുണ്ടാകും. പല സന്ദര്‍ഭങ്ങളിലും പ്രായോഗിക ബുദ്ധി പ്രകടിപ്പിക്കാനാവാതെ വരും. അധികാരശക്തികൊണ്ട് പലപ്പോഴും കാര്യങ്ങള്‍ നടത്തേണ്ടതായി വരും. ഭാവികാലങ്ങളിലേയ്ക്കുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പറ്റും. വിദ്യാര്‍ത്ഥികള്‍ക്ക് കലഹവാസന കൂടുതലാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മറ്റുള്ളവരുടെ ആദരവും അംഗീകാരവും ലഭിക്കും. ഗൃഹോപകരണങ്ങള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയ്ക്ക് നാശം വരും. സഹോദരങ്ങളുമായി കലഹിക്കാനിടവരും. രോഗാരിഷ്ടതകള്‍ വല്ലാതെ അലട്ടും. നെഞ്ചിനകത്തുള്ള പ്രയാസങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നൂതനവസ്ത്രങ്ങള്, അലങ്കാര സാധനങ്ങള്‍ ഇവ ലഭിക്കും. കഠിനമായ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കുമെങ്കിലും, പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണാതെ വരും. തൊഴില്‍രംഗം മെച്ചപ്പെടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം മുടക്കാം. ചെലവുകള്‍ കൂടുതലാകും. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല സമയമാണ്. ബന്ധുജനങ്ങളുമായുള്ള കലഹങ്ങള്‍ പരിധി വിടാതെ ശ്രദ്ധിക്കണം. ദാമ്പത്യ ക്ലേശങ്ങള്‍ ഉണ്ടാകും. കൂടുതല്‍ അറിവുകള്‍ ലഭിക്കാനുള്ള ശ്രമം വിജയിക്കും. കലാകാരന്മാര്ക്ക് കാലം അനുകൂലമല്ല. മറ്റുള്ളവരെ ഉപദേശിക്കാന്‍ ശ്രമിക്കരുത്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനനഷ്ടങ്ങള്‍ ഉണ്ടാകും. സംസാരത്തില്‍ മിതത്വം പാലിക്കണം. മനഃസ്വസ്ഥത കുറയും. പലവിധ ഐശ്വര്യാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥാനചലനവും പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. അപമാനം ഏല്ക്കേണ്ടതായി വരും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ഉണ്ടാകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. തൊഴില്‍തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും തരണം ചെയ്യാന്‍ സാധിക്കും. ബന്ധുജനങ്ങളുമായി അകന്നുകഴിയുന്നത് മനഃസ്വസ്ഥത കുറയും. രക്തസമ്മര്‍ദ്ദം, പ്രമേഹം, വായുകോപം ഇവയുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. യാത്രകള്‍ സൂക്ഷിക്കണം. അപകടസാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കണം. ദാമ്പത്യക്ലേശങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ക്കണം. സന്താനങ്ങളെക്കൊണ്ട് സന്തോഷം ലഭിക്കും. സന്താനോല്‍പ്പാദനത്തിനായുള്ള ചികിത്സകള്‍ ഫലം കാണും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനങ്ങളുമായുള്ള കലഹം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ധര്മ്മകാര്യപ്രവര്ത്തികള്ക്ക് തടസ്സം വരും. ബന്ധനാവസ്ഥ വരെയുണ്ടാകാനിടയുണ്ട്. അച്ഛനോ, തത്തുല്യര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങള്‍ ലഭിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. സുഗന്ധദ്രവ്യങ്ങള്‍ വിശേഷവസ്ത്രാദ്യലങ്കാരങ്ങള്‍ ഇവ ലഭ്യമാകും. ആഗ്രഹം പോലെ പല കാര്യങ്ങളും നടക്കും. വിനോദയാത്രകള്‍, തീര്‍ത്ഥാടനങ്ങള്‍ ഇവ നടത്താം. വീട്ടില്‍ സ്വസ്ഥത കുറയും. പൊതുധനം കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷിക്കണം. ശരീരക്ഷീണം കൂടുതലാകും. അര്‍ശസ്സ് ബന്ധിയായ രോഗങ്ങള്‍, നടുവുവേദന, കൊളസ്ട്രോള്‍ ഇവ ശ്രദ്ധിക്കണം. പല വിഷമതകളും മനോധൈര്യം കൊണ്ട് നേരിടാനാകും. ഭൂമി കൈമാറ്റങ്ങള്‍ക്ക് തടസ്സങ്ങള്‍ വരും. യന്ത്രങ്ങളും അഗ്നിയും കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ധനാഗമങ്ങള്‍ കുറയും. ധനത്തെ സംബന്ധിച്ചുള്ള ശത്രുതകള്‍ കൂടുതലാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. സ്ത്രീകള്‍/പുരുഷന്മാരുമായി കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ദുര്‍വ്യയം ഉണ്ടാകും. സഹോദരബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകൂം. വാതബന്ധിയായ രോഗങ്ങള്‍ കൂടുതലാകും. മക്കളെക്കൊണ്ട് സൗഖ്യവും സമാധാനവും ഉണ്ടാകും. കാര്യതടസ്സങ്ങള്‍ മാറിക്കിട്ടും. ആജ്ഞാസിദ്ധി പ്രകടമാക്കും. എല്ലാ രംഗത്തും സാമര്‍ത്ഥ്യത്തോടെ നിന്ന് പ്രവര്‍ത്തിക്കാനാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയത്തിലെത്തിക്കും. സഹായികളായി നില്ക്കുന്നവരില് നിന്ന് അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. കോണ്‍ട്രാക്ട് പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ലാഭം പ്രതീക്ഷിക്കാം. പുതിയ വാഹനങ്ങള്‍ എടുക്കാനാകും. ദീര്ഘയാത്രകള് വേണ്ടി വരും. മനോദുഃഖവും അലച്ചിലും കൂടൂതലാകും. എന്തുസംഭവിക്കും എന്ന ഭീതി എപ്പോഴും ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനനഷ്ടങ്ങള്‍ ഉണ്ടാകും. വര്‍ത്തമാനത്തില്‍ നിയന്ത്രണം വേണം. കഠിനവാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ ശത്രുത ഉണ്ടാക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. കഠിനമായ ദുഃഖാനുഭവങ്ങള്‍ക്ക് ഇടയുണ്ട്.തടവില്‍ കഴിയേണ്ട സ്ഥിതിയുണ്ട്. മക്കളെക്കൊണ്ട് സമാധാനവും സന്തോഷവും ഉണ്ടാകും. മനഃസ്വസ്ഥത ലഭിക്കും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ കൂടുതലാകും. തലവേദന, കണ്ണിന് മൂടല്‍, നെഞ്ചെരിച്ചില്‍ ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുക്കളും ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകള് ഒഴിവാക്കണം. പൊതുവായ കാര്യങ്ങളിലഭിപ്രായം പറയരുത്. ധനബന്ധിയായ കാര്യങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ വേണം.
YOU MAY ALSO LIKE THIS VIDEO, 30 വർഷം കൊണ്ട് 100 വർഷം പഴക്കമുള്ള കാടുണ്ടാക്കാം, M R Hariയുടെ ഈ Miyawaki ഒരു അത്ഭുതം തന്നെ

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സര്‍ക്കാരുമായുള്ള ഏര്‍പ്പാടുകളില്‍ കാലതാമസം വരും. പോലീസുകേസുകളില്പ്പെടാതെ സൂക്ഷിക്കണം. തിരികെ കിട്ടാനുള്ള പണം ഗഡുക്കളായി ലഭിക്കും. തൊഴില്‍രംഗത്ത് കലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പുനര്‍വിവാഹം വേണ്ടവര്‍ക്ക് അതിനായി ശ്രമിക്കാം. ദാമ്പത്യകലഹങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സാമര്‍ത്ഥ്യം കൊണ്ട് പല കാര്യങ്ങളും നേടാനാകും. സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് മറ്റുള്ളവരെ പല ആപത്തുകളില്‍ നിന്നും രക്ഷിക്കാനാകും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടി വരും. അപവാദങ്ങള്‍ കേള്‍ക്കാനിടവരും. മക്കളെക്കൊണ്ട് നേതൃത്വം നല്‍കേണ്ടി വരും. അപവാദങ്ങള്‍ കേള്‍ക്കാനിട വരും. മക്കളെക്കൊണ്ട് സമാധാനം കിട്ടുകയില്ല. മനസ്സ് ചഞ്ചലവും അസ്വസ്ഥവുമായിരിക്കും. കാലിലും കഴുത്തിലും ഉണ്ടാകുന്ന അസുഖങ്ങള്‍ ശ്രദ്ധിക്കണം. മദ്ധ്യസ്ഥശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിക്കും. ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ വേണം. നാല്ക്കാലികളുടെ ഉപദ്രവങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
യാതൊരു ലക്ഷ്യവുമില്ലാതെ കുറേയധികം നടക്കുന്ന അവസ്ഥയുണ്ടാകും. ദൈവഭാവം എപ്പോഴുമുണ്ടാകൂം. ധനാഗമങ്ങളും ധനനഷ്ടവും ഉണ്ടാകും. ഉദരരോഗം, ത്രിദോഷത്താലുള്ള രോഗാരിഷ്ടതകള്‍, ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങള്‍ ഇവയുണ്ടാകും. ചെയ്യുന്ന പ്രവൃത്തികള്‍ പരാജയത്തിലേക്ക് വരും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ പ്രയാസമാകും. വീട്ടില്‍ സ്വസ്ഥത കുറയും. പുതിയ വീടിനുള്ള ശ്രമം ഫലം കാണും. ധര്മ്മകാര്യങ്ങളിലേര്പ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കും. മക്കളെക്കൊണ്ട് അസ്വസ്ഥതകള്‍ ഉണ്ടാകും. എല്ലാവരോടും കലഹമനോഭാവമായിരിക്കും. അടുക്കളയില്‍ അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് നാശം വരാനിടയുണ്ട്. തര്‍ക്കവിഷയങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം പരാജയപ്പെടും. തൊഴിലിനുള്ള വായ്പകള്‍ ശരിയാകും. മനോവ്യാധികള്‍ കൂടുതലാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനലാഭങ്ങള്‍ ഉണ്ടാകുമെങ്കിലും പണത്തിന്റെ ഏര്‍പ്പാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലവിധ ദുഃഖാനുഭവങ്ങളും ഉണ്ടാകും. ബന്ധുജനങ്ങളുമായി കൂടിച്ചേരാനവസരം ലഭിക്കും. വ്രണങ്ങള്‍, അര്‍ശോരോഗം, ശരീരവേദന ഇവ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. മാനഹാനിയ്ക്കിടയുണ്ട്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലും മക്കളോടും കലഹിക്കേണ്ടതായി വരും. നാല്‍ക്കാലികളെ വാങ്ങാന്‍ നല്ല സമയമാണ്. സന്താനലബ്ധിക്കായുള്ള ചികിത്സകള്‍ തുടരാം. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പറ്റും. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. ആഗ്രഹങ്ങളില്‍ പലതും സാദ്ധ്യമാകും. ഭൂമിയിടപാടുകള്‍ പരാജയത്തിലാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. ഓഫീസുകളില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. ദീര്ഘയാത്രകള് വേണ്ടിവരും. സഹോദരന്മാരുമായും സഹായികളുമായി കലഹങ്ങള്‍ ഉണ്ടാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഫലം കാണും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മുഴുവൻ വെട്ടിമാറ്റി പകരം പച്ചക്കറികളും വാഴയും ഫ്രൂട്ട്സ് മരങ്ങളും നട്ടു: ഇപ്പോൾ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ വിപണി കണ്ടെത്തി വിജയവഴിയിൽ വീട്ടമ്മ, ഒപ്പം സർക്കാരിന്റെ അംഗീകാരവും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങളും ചെലവുകളും കൂടുതലാകും. പുതിയ ഗൃഹനിര്‍മ്മാണത്തിനുള്ള സമയമാണ്. വാക്ദോഷം മൂലം കലഹവും ശത്രുതയും ഉണ്ടാകും. തൊഴില്‍രംഗം മെച്ചമല്ല. ഉള്ള തൊഴില്‍ ഉപേക്ഷിച്ചാലോ എന്നുവരെ തോന്നിപ്പോകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. കോണ്ട്രാക്ടറന്മാര്ക്ക് മികച്ച പ്രവൃത്തികള്‍ ലഭിക്കും. ദാമ്പത്യകലഹങ്ങള്‍ കൂടുതലാകും. മനസ്സിന് സ്വസ്ഥത കുറയും. സഹോദരബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകും. വാതരോഗങ്ങള്‍ മൂര്‍ച്ഛിക്കും. മക്കളെക്കൊണ്ട് സമാധാനവും സൗഖ്യവും ഉണ്ടാകും. കാര്യസാദ്ധ്യങ്ങള്‍ ഉണ്ടാകും. ആജ്ഞാശക്തി പ്രകടമാക്കും. എല്ലാരംഗത്തും സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ നടത്താനാകും. വിശേഷപ്പെട്ട പല സാധനങ്ങളും ലഭിക്കും. ഉല്ലാസയാത്രകള്‍ പോകാനാകും. സഹായികളില്‍ നിന്ന് വഞ്ചനാപരമായ പലതും ഉണ്ടാകും. ദൂരയാത്രകള് വേണ്ടി വരും. മനോദുഃഖവും അലച്ചിലും കൂടുതലാകും. ദുഃസ്വപ്നങ്ങള്‍ കാണാനിടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം കൂടുതലാകും. ഉദരരോഗം, പനി, തൊലിപ്പുറമേ ചൊറിച്ചില്‍, തലവേദനഇവയുണ്ടാകും. എപ്പോഴും ഭയമുണ്ടാകും. ശത്രുക്കള്‍ അകന്നുപോകും. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. എഴുത്തുകളിലും അപേക്ഷകളിലും മറ്റും തെറ്റുപറ്റാതെ ശ്രദ്ധിക്കണം. അധികാരസ്ഥാനങ്ങളുള്ളവരുടെ ശത്രുതകള്‍ കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹം ഉണ്ടാകും. യാത്രകള്‍ വേണ്ടിവരും. വിദേശയാത്രകള്‍, വിനോദയാത്രകള്‍, തീര്‍ത്ഥാടനം ഇവയ്ക്ക് അവസരങ്ങളുണ്ട്. സ്വജനങ്ങളുടെ വേര്‍പാട് വിഷമത്തിലാക്കും. വിഷം, അഗ്നി ഇവയുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ കലഹങ്ങള്‍ക്കിടയുണ്ട്. എല്ലാരംഗത്തും ശുഭാപ്തിവിശ്വാസം ഉണ്ടാകും. മക്കളുടെ ഭാവിയെയോര്‍ത്ത് എപ്പോഴും ഉല്ക്കണ്ഠയുമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശരീരക്ഷീണം കൂടുതലാകും. ശരീരത്തിന് ബലക്ഷയം തോന്നും. വീഴാതെ ശ്രദ്ധിക്കണം. ധനാഗമങ്ങള്‍ ഉണ്ടാകും. മനഃസ്വസ്ഥത കുറയും. ജലബന്ധിയായ രോഗങ്ങള്‍ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങള്‍ ഉണ്ടാകും. നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. ദാമ്പത്യസുഖം ഉണ്ടാകും. കമിതാക്കളുടെ വിവാഹം ഭംഗിയായി നടക്കും. സന്താനലബ്ധിക്കായുള്ള ചികിത്സകള്‍ക്ക് ഫലം കാണാന്‍ കാലതാമസം വരും. ദീര്‍ഘകാലമായുള്ള രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കും. ബന്ധുജനങ്ങള്‍ക്ക് സൗഖ്യവും അഭിവൃദ്ധിയുമുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ഗൃഹനിര്‍മ്മാണത്തില്‍ ധനനഷ്ടങ്ങള്‍ ഉണ്ടാകും. ചില ബന്ധുജനങ്ങള്‍ക്ക് അപകടങ്ങള്‍, ആപത്തുകള്‍ വരാനിടയുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകള്‍ സഫലമാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മുതല്‍മുടക്കാം. ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കും. ജന്തുക്കളുടേയും പക്ഷികളുടേയും ഉപദ്രവങ്ങള്‍ ഉണ്ടാകും.
ജ്യോത്സ്യന് പി. ശരത്ചന്ദ്രന്
ചേന്ദമംഗലം പി.ഒ, 683512, 9446057752
YOU MAY ALSO LIKE THIS VIDEO, ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത് | സൈക്കോളജിസ്റ്റ് റാണി രജനി ജീവിതങ്ങൾ പറയുന്നു