മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജനുവരി 16 മുതൽ 31 വരെയുള്ള നക്ഷത്രഫലങ്ങൾ

ദ്വൈവാരഫലം: ജനുവരി 16 മുതൽ 31 വരെ (1198 മകരം ഒന്ന് മുതൽ 17 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദീർഘകാലമായി വിചാരിച്ചിരുന്ന കാര്യങ്ങൾ സാധ്യമാകും. പല കാര്യങ്ങളിലും വിജയം വരിക്കും. തൊഴിൽരംഗം മെച്ചപ്പെടും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മെച്ചപ്പെട്ട നിലവരും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. അഗ്നിബാധ, കള്ളന്മാരുടെ ഉപദ്രവം ഇവയുണ്ടാകും. മനോവിചാരവും ആധിയും കൂടുതലാകും. വാതബന്ധിയായ വേദനകൾ കൂടുതലാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ധനലാഭം ഉണ്ടാകും. സ്ത്രീകൾ മൂലം കലഹവും അതുവഴി അപവാദവും കേൾക്കാനിടയുണ്ട്. ഉദരബന്ധിയായുള്ള അസുഖങ്ങൾ, നേത്രരോഗം ഇവയ്ക്ക് സാധ്യതയുണ്ട്. വിവാഹാദി മംഗളകർമ്മങ്ങൾക്ക് തടസ്സം വരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനവിഷയങ്ങൾ സംബന്ധിച്ച് ചില ക്ലേശങ്ങൾ അനുഭവപ്പെടുമെങ്കിലും അവ തരണം ചെയ്യാൻ സാധിക്കും. അപവാദങ്ങൾ കേൾക്കേണ്ടിവരും. ഒടിവ്, ചതവ്, മുറിവ്, ഹൃദയബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കേണ്ടതാണ്. കാര്യതടസ്സങ്ങൾ ഉണ്ടാകും. സന്താനങ്ങളെക്കൊണ്ട് സന്തോഷം ലഭിക്കും. സന്താനങ്ങൾക്ക് നല്ല കാലമാണ്. ആഭരണങ്ങളും അലങ്കാരസാധനങ്ങളും വാങ്ങാൻ നല്ല സമയമാണ്. ഉത്കൃഷ്ടസ്ഥാനമാനങ്ങൾ ലഭിക്കും. ധർമ്മകാര്യങ്ങളിലേർപ്പെടാൻ സാധിക്കും. ബന്ധുജനങ്ങളോട് കലഹിക്കും. പിതൃജനങ്ങൾക്കരിഷ്ടതയുണ്ടാകും. വിദ്യാഭ്യാസബന്ധിയായ കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അത് പരിഹരിക്കപ്പെടും. യശസ്സിന് കളങ്കമുണ്ടാവാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥാനചലനത്തിന് സാദ്ധ്യതയുണ്ട്. അലച്ചിലും ധനനഷ്ടവും ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗവൺമെന്റ് ഓഫീസുകളിൽ കാര്യതടസ്സങ്ങൾ ഉണ്ടാകും. മറ്റുള്ളവരുടെ വിരോധത്തിന് ഇടയുണ്ട്. മുൻപ് വന്ന് ഭേദപ്പെട്ട രോഗങ്ങളുടെ പാർശ്വഫലങ്ങൾ കൂടുതലായി അനുഭവപ്പെടും. പലപ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. അനാവശ്യമായ പണച്ചെലവുകൾ ഉണ്ടാകും. മനഃക്ലേശങ്ങൾ വർദ്ധിക്കും. രക്തബന്ധിയായ അസുഖങ്ങൾ, വായുകോപം, നേത്രരോഗം ഇവയ്ക്ക് സാദ്ധ്യതകളുണ്ട്. രക്തസമ്മർദ്ദത്തിൽ വ്യതിയാനങ്ങൾ കാണും. സ്‌നേഹിതന്മാർ, സഹായികൾ, സഹോദരങ്ങൾ തുടങ്ങിയവരുമായി കലഹങ്ങൾക്കിടയുണ്ട്. തൊഴിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പരിഹരിക്കപ്പെടും. ജോലിക്കാർക്ക് സ്ഥാനചലനതടസ്സങ്ങൾ ഉണ്ടാകും. ചില കൊടുക്കവാങ്ങലുകളിൽ ലാഭം പ്രതീക്ഷിക്കാം. ബന്ധുജനങ്ങൾ അകന്നുപോകുന്നതിൽ ദുഃഖമുണ്ടാകും. ധർമ്മകാര്യങ്ങളിൽ ഏർപ്പെട്ട് പ്രവർത്തിക്കാനാകും. പുതിയ തൊഴിൽ തേടാനും, സ്വന്തമായ സംരംഭങ്ങൾ തുടങ്ങാനും അനുകൂലകാലമാണ്. വിദേശയാത്രകൾ ചെയ്യാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
എപ്പോഴും ദൈത്യഭാവം ആയിരിക്കും. ആവശ്യമില്ലാതെ ഒരുപാട് കാൽനടയാത്ര ചെയ്യും. വിശേഷപ്പെട്ടതും കൗതുകകരവുമായ വസ്ത്രങ്ങൾ ലഭ്യമാകും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. കാര്യതടസ്സങ്ങൾ മാറി കാര്യസാദ്ധ്യങ്ങൾ ഉണ്ടാകും. നല്ല സ്ഥാനമാനങ്ങൾ ലഭിക്കും. പല സൗഭാഗ്യങ്ങളും ലഭിക്കും. ദാമ്പത്യക്ലേശങ്ങൾ, കാമുകീകാമുകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഇവയുണ്ടാകും. സന്താനങ്ങളെക്കൊണ്ട് സുഖാനുഭവങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാശക്തിയോടെ പ്രവർത്തിക്കാനാകും. എല്ലാക്കാര്യങ്ങളിലും സാമർത്ഥ്യത്തോടെ ഇടപെടാൻ സാധിക്കും. വീട്ടിലേക്കാവശ്യമുള്ള ആഡംബരവസ്തുക്കൾ വാങ്ങാൻ സാധിക്കും. ഉദരബന്ധിയായ അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ ജാഗ്രത വേണം. പല തൊഴിലും മാറി ചെയ്യുന്നവർക്ക് അനുകൂലസമയമാണ്. വീട്ടിൽ അസ്വസ്ഥത കൂടുതലാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനലാഭങ്ങൾ ഉണ്ടാകുമെങ്കിലും സാമ്പത്തികരംഗം കയറിയും ഇറങ്ങിയും ഇരിക്കും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കിടയുണ്ട്. മനസ്സിൽ ദുഃചിന്തകൾ ഉണ്ടാകുമെങ്കിലും സാവധാനം സ്വസ്ഥമാകും. സഹായികളുടെ സേവയിൽ വീഴരുത്. എല്ലാകാര്യങ്ങൾക്കും തടസ്സങ്ങളും പ്രയാസങ്ങളും ഉണ്ടാകും. ദീർഘയാത്രകൾ വേണ്ടിവരും. എതിരാളികൾ ശക്തി പ്രാപിക്കും. സ്ത്രീ/പുരുഷന്മാരിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. കഠിനമായ ദുഃഖങ്ങൾ അലട്ടും. ഭാര്യാഭർത്താക്കന്മാർ തമ്മിലും, സന്താനങ്ങളുമായും, കലഹങ്ങൾ ഉണ്ടാകും. ധനനഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. മൂത്രാശയബന്ധിയായ രോഗങ്ങൾ, അർശ്ശോരോഗം, സന്ധിവേദന, സ്ത്രീകൾക്ക് ഗർഭാശയബന്ധിയായ രോഗങ്ങൾ ഇവയെല്ലാം ശ്രദ്ധിക്കണം. തൊഴിൽ രംഗത്തും കലഹങ്ങൾക്കിടയുണ്ട്. അഗ്നിയോടനുബന്ധിച്ച ജോലികളിൽ കൂടുതൽ ശ്രദ്ധ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശരീരക്ലേശങ്ങൾ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടും. ധനനഷ്ടങ്ങൾ ഉണ്ടാകും. പണത്തെ സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പ്രതീക്ഷിച്ച പണം ലഭിക്കാതെ വരും. എതിരാളികൾക്ക് നിന്ന് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. കേസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. പല കാര്യങ്ങളും പരാജയത്തിലേക്ക് വരും. ബന്ധുജനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിലെ അസ്വസ്ഥതകൾ കുറയും. ബുദ്ധിസാമർത്ഥ്യം കൊണ്ടും വാക് സാമർത്ഥ്യം കൊണ്ടും പലതും നേടാനാകും. ദാമ്പത്യസുഖം ഉണ്ടാകും. പറഞ്ഞുവച്ച വിവാഹകാര്യങ്ങൾക്ക് തീരുമാനമാകും വിവാഹമോചക്കേസുകൾ, ദാമ്പത്യകലഹം ഇവയെല്ലാം ഒത്തുതീർപ്പിലെത്തിക്കാം. ദോഷകാലമായുള്ള രോഗാരിഷ്ടകൾക്ക് സമാധാനം ലഭിക്കും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. സുഹൃത്ബന്ധങ്ങൾക്ക് കോട്ടം വരും. തൊഴിൽരംഗം പുഷ്ടിപ്പെടും.

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശരീരക്ലേശങ്ങൾക്കിടയുണ്ട്. സുഖകാര്യങ്ങൾക്ക് തടസ്സം വരും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗപീഡ, വ്രണങ്ങൾ, കാൽപ്പാദങ്ങളിൽ വേദന, കാലിൽ പൊട്ടൽ, ഉളുക്ക് രക്തസമ്മർദ്ദം ഇവയുണ്ടാകാനിടയുണ്ട്. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. സർക്കാരുമായുള്ള ഏർപ്പാടുകൾ പരാജയപ്പെടും. കേസുകാര്യങ്ങൾക്ക് പുരോഗതി കാണുകയില്ല. എല്ലാ സുഖസൗകര്യങ്ങളുണ്ടെങ്കിലും ഒന്നും അനുഭവിക്കാനിടവരികയില്ല. ബന്ധുജനങ്ങളുടെ സഹായങ്ങൾ ഉണ്ടാകും. സന്താനങ്ങൾക്കും ബന്ധുജനങ്ങൾക്കും സൗഖ്യം ഉണ്ടാകും. മനോദുഃഖം കൂടുതലാകും. സന്താനങ്ങളുമായി അകന്നുനിൽക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പൊതുവേ ഒരു കലഹസ്വഭാവം മനസ്സിലുണ്ടാകും. ദാമ്പത്യകലഹങ്ങൾ വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവർക്ക് വിജയം കാണും. അകന്നുനിൽക്കുന്ന സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും അടുക്കാൻ ശ്രമിക്കരുത്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാര്യാഭർത്താക്കന്മാർ തമ്മിൽ അകന്നുകഴിയേണ്ടി വരും. മനസ്സിന് അസ്വസ്ഥത കൂടുതലാകും. അധികാരത്തിലുള്ളവർക്ക് ആജ്ഞാശക്തിയോടെ കാര്യനിർവ്വഹണം നടത്തേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സ്‌നേഹാദരങ്ങൾ ലഭിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, വീട്ടിലേക്കാവശ്യമുള്ള ഉപകരണങ്ങൾ ഇവ വാങ്ങണം. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. നാൽക്കാലികളെ പ്രത്യേകിച്ച് ഓമനമൃഗങ്ങളെ വാങ്ങാം. സന്താനങ്ങൾക്ക് നല്ല കാലമാണ്. ജീവിതപങ്കാളിക്ക് ആഗ്രഹിച്ച കാര്യം സാധിക്കും. എപ്പോഴും കലഹസ്വഭാവം ആയിരിക്കുമെങ്കിലും നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കും. ധനാഗമങ്ങൾ ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഉദരത്തിനും കണ്ണിനും ഉണ്ടാകുന്ന അസുഖങ്ങൾക്ക് പ്രത്യേക ചികിത്സ തേടണം. ഇടയ്ക്കിടെയുണ്ടാകുന്ന ഭാര്യാഭർത്തൃകലഹങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കാം. നല്ല ഫലം കിട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മറ്റുള്ളവരുടെ വഞ്ചനകളിൽപ്പെടാതെ ശ്രദ്ധിക്കണം. ധനനഷ്ടങ്ങൾ ഉണ്ടാകും. നേത്രരോഗം, കർണ്ണരോഗം ഇവ പ്രത്യേകം ശ്രദ്ധിക്കണം. ശസ്ത്രക്രിയ വേണ്ടവർക്ക് ഇപ്പോൾ ചെയ്യാം. ശത്രുക്കൾ അകന്നുപോകും. എന്നാൽ മനസ്സിൽ എപ്പോഴും കലഹഭയം മൂലം അസ്വസ്ഥമായിരിക്കും. സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ നല്ല അവസരമാണ്. ബന്ധുജനങ്ങളോട് കലഹിക്കേണ്ടതായി വരും. പുതിയ ഗൃഹനിർമ്മാണത്തിനും,പഴയവ മോടിപിടിപ്പിക്കാനും നല്ല സമയമാണ്. ഭൂമിയുടെ കച്ചവടങ്ങൾ നടക്കും. വാക്‌ദോഷം മൂലം കലഹം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കുമെങ്കിലും സ്വസ്ഥത കുറയും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. വിവാഹാലോചനകൾക്ക് തുടക്കം കുറിക്കാം. പണയത്തിലുള്ള ആഭരണങ്ങളും ഭൂമിയും നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഉറക്കം കുറയും.

YOU MAY ALSO LIKE THIS VIDEO, ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിലിതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭക്ഷ്യവിഷത്തിന്റെ ഉപദ്രവം ഉണ്ടാകും. അഗ്നിമൂലമുള്ള അപകടങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളോട് ശത്രുതയുണ്ടാകും. ദൂരയാത്ര വേണ്ടി വരും. സ്വജനങ്ങളെ വേർപെട്ടു നിൽക്കേണ്ടതായി വരും. ധനനഷ്ടം ഉണ്ടാകും. സൗന്ദര്യവസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ലഭിക്കും. നല്ല ഉറക്കം കിട്ടും. നല്ല അന്നപാനസാധനങ്ങൾ ലഭിക്കും. എല്ലാ കാര്യങ്ങളും തടസ്സപ്പെടും. വീട്ടിൽ അസ്വസ്ഥത കൂടുതലാകും. സ്ഥാനചലനങ്ങൾ ഉണ്ടാകും. ശത്രുക്കളെക്കൊണ്ടും രോഗാരിഷ്ടതകളെക്കൊണ്ടും ഒരുപോലെ ബുദ്ധിമുട്ടും. മനസ്സ് എപ്പോഴും അസ്വസ്ഥമായിരിക്കും. പ്രമേഹമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. തൈറോയിഡിന്റെ ഉപദ്രവവും കൂടുതലാകും. പോലീസുകേസുകളിൽ പെടാനിടയുണ്ട്. യാത്രാക്ലേശങ്ങൾ ഉണ്ടാകും. മറ്റുള്ളവർ തടഞ്ഞുവയ്ക്കുക തുടങ്ങിയ ബന്ധനാവസ്ഥയ്ക്കും സാധ്യതകളുണ്ട്. തൊഴിൽപരമായ തടസ്സക്ലേശങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. തൊഴിൽരംഗത്തും ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സമാകും. ധനാഗമങ്ങൾ ഉണ്ടാകും. സത്കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും ഫലം കുറയും. അഗ്നിഭയം ഉണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കൂടുതലാകും. ദുർജ്ജനങ്ങളുമായി ഇടപെടേണ്ടതായി വരും. വീട്ടിൽ സ്വസ്ഥത കുറയും. പനി, നീർക്കെട്ട്, സന്ധിവേദന ഇവയുണ്ടാകും. മുറിവുകളിൽ നിന്ന് കൂടുതലായി രക്തസ്രാവം ഉണ്ടാകും. നല്ല വാക്കുകളാൽ മറ്റുള്ളവരുടെ പ്രീതി നേടും. മനസ്സന്തോഷവും ബന്ധുജനസഹായവും ലഭിക്കും. ദാമ്പത്യസുഖം, സന്താനസുഖം ഇവയുണ്ടാകും. വീട്ടിൽ അസ്വസ്ഥകൾ കൂടുതലാകും. പൊതുവേ സുഖകരമായിരിക്കും. ദൂരയാത്രകൾ വേണ്ടിവരും. അകന്നിരിക്കുന്ന ബന്ധുജനങ്ങളുമായി കൂടുതൽ സഹകരിക്കാനവസരം വരും. തൊഴിൽപരമായ ഉന്നതിയുണ്ടാകും. സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനവസരം ലഭിക്കും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം, മത്സരപരീക്ഷകളിൽ വിജയം വർദ്ധിക്കും. തീർത്ഥയാത്രകൾ, ഉല്ലാസയാത്രകൾ ഇവയ്ക്ക് പറ്റിയ അവസരമുണ്ട്. വിദേശങ്ങളിൽ ജോലിക്കും വിദ്യാഭ്യാസത്തിനും ശ്രമിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടുകളും ഉണ്ടാകും. ധനനഷ്ടങ്ങൾ ഉണ്ടാകും. വാക്‌ദോഷം മൂലം കലഹങ്ങൾ ഉണ്ടാകും. വീടുപണി തുടങ്ങാം. കാര്യതടസ്സങ്ങൾ കൂടുതലാകും. മനസ്സമാധാനം കുറയും. സ്ഥാനചലനങ്ങൾ, മാന്യമായ സ്ഥാനപ്രാപ്തി ഇവയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് സന്തോഷം ലഭിക്കുന്ന വാർത്തകൾ കേൾക്കാനിടവരും. വേണ്ടതുപോലെ ആലോചിച്ച് പ്രവർത്തിക്കാനുള്ള ബുദ്ധിക്ക് മങ്ങലേൽക്കും. മംഗളകർമ്മങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതായി വരും. എഴുത്തുകുത്തുകളിൽ തെറ്റുപറ്റാതെ ശ്രദ്ധിക്കണം. വാഹനാപകടങ്ങൾ, വീഴ്ച ഇവ ശ്രദ്ധിക്കണം. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. അമ്മയുമായിട്ടുള്ള അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കാൻ പറ്റും. വിദ്യാർത്ഥികൾക്ക് അലസതയും മന്ദതയും ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വിദേശയാത്രകൾക്ക് ശ്രമിക്കാം. ചെലവുകൾ കൂടുതലാകും.

ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
ചേന്ദമംഗലം പി.ഒ, 683512, 9446057752

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ.

Avatar

Staff Reporter