മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2022 ഡിസംബർ 1 മുതൽ 15 വരെയുള്ള നക്ഷത്രഫലങ്ങൾ

ദ്വൈവാരഫലം; ഡിസംബര്‍ 1 മുതല്‍ 15 വരെ (1198 വൃശ്ചികം 15 മുതല്‍ 29 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലിടങ്ങളില്‍ മനസ്സാന്നിധ്യക്കുറവ് വരാതെ സൂക്ഷിക്കണം. അത് കര്‍മ്മത്തിന് വളരെയധികം ദോഷകരമായി ബാധിക്കുകയും ഒരുപക്ഷേ തൊഴില്‍ നഷ്ടത്തിലേക്ക് വരെ എത്തിച്ചേരാവുന്നതുമാണ്. നൂതന വാഹനങ്ങളും ഗൃഹവും ഉണ്ടാകാന്‍ സാധ്യത തെളിയുമെങ്കിലും കാലതാമസം ഉണ്ടാകും. വാഹനങ്ങളില്‍ നിന്നുള്ള ചെറിയ ആപത്തുകളും ധനനഷ്ടവും ഇല്ലായ്മ ചെയ്യാന്‍ പ്രത്യേക ശ്രദ്ധയും ബുദ്ധിപരമായ നീക്കങ്ങളും അത്യാവശ്യമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, മറ്റ് വാതജന്യരോഗങ്ങള്‍, കാലുകളിലും സന്ധികളിലും ഉണ്ടാകുന്ന വേദനകള്‍ എന്നിവ വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അനാവശ്യമായ ചെലവുകള്‍ വര്‍ദ്ധിക്കുകയും ധനപരമായ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യും. അതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍വ്വമുള്ള ധനവിനിയോഗം ശീലമാക്കേണ്ടതാണ്. പൈതൃക സമ്പത്തിനെക്കുറിച്ച് കലഹങ്ങള്‍ ഉടലെടുക്കുമെങ്കിലും വളരെ വേഗം തന്നെ പരിഹരിക്കപ്പെടും. വ്യാപാര വ്യവസായ കാര്‍ഷിക മേഖലകളില്‍ നല്ല കാലത്തിന്‍റെ തുടക്കം കണ്ടുതുടങ്ങും. കല, സാഹിത്യം, അധ്യാപനം, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മന:സംതൃപ്തിയോടെ കര്‍മ്മമനുഷ്ഠിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ വ്യത്യാസം കൊണ്ട് വളരെ വലിയ ഭാഗ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷസമ്മിശ്രമായ സമയമാണ് എന്നിരുന്നാലും കാര്യങ്ങള്‍ക്ക് പൊതുവേ ഒരു മന്ദഗതി അനുഭവപ്പെടും. സാമ്പത്തികകാര്യങ്ങളില്‍ എത്ര ധനം വന്നാലും അത് ചെലവായി പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവരും. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സങ്ങള്‍ നീങ്ങി വിജയങ്ങള്‍ കൈവരുന്നതാണ്. വൈദേശിക പഠനത്തിനും, ഉന്നത പഠനത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ കൈവരും. ധനാഗമമാര്‍ഗ്ഗങ്ങള്‍ വളരെ കാലങ്ങളായി തടസ്സപ്പെട്ടു നില്‍ക്കുന്നത് പരിഹരിക്കപ്പെടും. പുതിയ വാഹനങ്ങള്‍, പുതിയ ഗൃഹനിര്‍മ്മാണം എന്നിവയ്ക്കെല്ലാം പറ്റിയ സമയമാണ്. കാര്‍ഷിക മേഖല, കന്നുകാലി വളര്‍ത്തല്‍, കൈത്തൊഴിലുകള്‍ എന്നിവിടങ്ങളിലെല്ലാം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയും നല്ല രീതിയില്‍ ധനം ലഭിച്ചു തുടങ്ങുകയും ചെയ്യും. കലാകാരന്മാര്‍, വിദേശത്ത് ജോലിചെയ്യുന്നവര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ആഴ്ചയുടെ അവസാനദിവസങ്ങള്‍ അത്യുത്തമമാണ്. ദാമ്പത്യ കലഹങ്ങള്‍ക്കും, തെറ്റിദ്ധാരണകള്‍ കാരണമായി ഉണ്ടാകുന്ന വിവാഹമോചനങ്ങള്‍ക്കും അപകടകരമായ രീതിയില്‍ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എല്ലാ പ്രതിസന്ധികള്‍ക്കും അയവുകള്‍ പ്രതീക്ഷിക്കാം. ചെറിയകുഞ്ഞുങ്ങളില്‍ അസുഖങ്ങള്‍ സുഖപ്പെടാനും വിദ്യാര്‍ത്ഥികളില്‍ പഠനമികവിനും സാധ്യതകാണുന്നു. വാഹനങ്ങളില്‍ നിന്നുമുള്ള ചെറിയ അപകടങ്ങള്‍ ഉണ്ടാകും. രേഖാപരമായ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരുമെങ്കിലും അവയ്ക്ക് പരിഹാരം ഉണ്ടാകും. ദാമ്പത്യസുഖം അനുഭവപ്പെടും. നഷ്ടപ്പെട്ടധനം തിരിച്ചുകിട്ടും. വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. കല, സാഹിത്യം, അധ്യാപനം എന്നീ മേഖലകളിലുള്ളവര്‍ക്ക് കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും. വ്യവസായികള്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് കൂടുതല്‍ ധനസമ്പാദനം സാധ്യമാകും. പ്രമേഹജന്യരോഗങ്ങള്‍, സാംക്രമികരോഗങ്ങള്‍, വാതജന്യരോഗങ്ങള്‍ എന്നിവവരാതെ ശ്രദ്ധിക്കണം. മാതാപിതാക്കളോട് പ്രത്യേകിച്ച് പിതൃകുടുംബത്തോടുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വന്നേക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും യാത്രകള്‍ക്കും ഉള്ള അവസരങ്ങള്‍ സിദ്ധിക്കും. പൈതൃകവസ്തുക്കളില്‍ നിന്നുള്ള ധനലാഭം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കണ്ടകശ്ശനിദോഷത്തിന്‍റെ അവസാനമാസങ്ങളാണ.് അതിനാല്‍ ശരീരത്തില്‍ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകള്‍ ഒരു പരിധിവരെ അലട്ടുമെങ്കിലും വലിയ രോഗങ്ങളായി പരിണമിക്കുകയില്ല. തൊഴിലിടങ്ങളില്‍ സ്ഥിരത നഷ്ടപ്പെടുന്നതായി തോന്നാമെങ്കിലും കര്‍മ്മത്തിന് വലിയ ബുദ്ധിമുട്ടുകള്‍ വരില്ല. സാമ്പത്തിക മേഖല വളരെ പരിതാപകരമാകും. കയ്യിലുള്ള ധനം ഉപയോഗപ്രദമാവുകയില്ല, അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയുള്ള ധനവിനിയോഗവും വേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പഠനമികവ് കാണിക്കുവാന്‍ സാധിക്കുകയില്ല എന്നിരുന്നാലും ചില നല്ല തീരുമാനങ്ങള്‍ എടുക്കാനും പുതിയ ചില വിഷയങ്ങള്‍ പഠിക്കാനും സാധിക്കുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനനഷ്ടങ്ങള്‍ ധാരാളം സംഭവിക്കും. ബുദ്ധിപൂര്‍വ്വമുള്ള ധനവിനിയോഗം തന്നെയാണ് അതിനുള്ള ഏക പരിഹാരം. കൂട്ടുകച്ചവടങ്ങള്‍ വലിയ പ്രതിസന്ധികളിലേക്ക് എത്തിപ്പെടും. വിശ്വാസ വഞ്ചനകള്‍ സൂക്ഷിക്കേണ്ടതാണ്. ഈശ്വരാനുഗ്രഹം കൊണ്ട് തരണം ചെയ്യാവുന്ന പ്രതിസന്ധികള്‍ മാത്രമേ വരികയുള്ളൂ.വാക്കുകള്‍ പാലിക്കാന്‍ സാധിക്കാതെ വരുകയും ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്യും. സംസാരം ദുഷിക്കും. കണ്ണുകളില്‍ രോഗങ്ങള്‍ ഉണ്ടാവുകയും ചിലരില്‍ ശസ്ത്രക്രിയകള്‍ ആവശ്യമായി വരാനും സാധ്യതയുണ്ട്. വാഹനങ്ങളില്‍ ആപത്തുകള്‍ ശ്രദ്ധിക്കണം. മന്ത്രസിദ്ധിയോടെയുള്ള ഉപാസനയില്‍ ദേവീപ്രീതിവരികയും അഭീഷ്ടസിദ്ധികൈവരുകയും ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പൊതുവേ ഈശ്വരാധീനമുള്ള സമയമാണെങ്കിലും മക്കളുടെ കാര്യങ്ങളില്‍ നിന്നുള്ള ദുഃഖങ്ങള്‍ മാനസികമായി അലട്ടും. ഗര്‍ഭിണികള്‍ ആരോഗ്യവിഷയത്തില്‍ പ്രത്യേക കരുതലും ശ്രദ്ധയും പുലര്‍ത്തേണ്ട സമയമാണ്. ദാമ്പത്യകലഹങ്ങള്‍ക്കും വിവാഹതടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. വേഗം നടക്കേണ്ടതായ കാര്യങ്ങള്‍ വൈകുകയും നടക്കാതെ പോകുകയും ചെയ്യുന്നത് ശ്രദ്ധിക്കണം. വാഹനാപകടങ്ങള്‍ ശ്രദ്ധിക്കണം. കാലുകള്‍ക്ക് വേദന, പൊട്ടല്‍, മുറിവ് എന്നിവക്ക് സാധ്യതയുണ്ട്. വിശ്വാസവഞ്ചനകള്‍ സൂക്ഷിക്കുക. കര്‍ഷകര്‍, കൈത്തൊഴിലുകാര്‍ എന്നിവര്‍ക്ക് നല്ലതുടക്കങ്ങള്‍ ലഭിക്കും. സാംക്രമികരോഗങ്ങള്‍ വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നടത്തണം. സ്ഥാനക്കയറ്റങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടക്കും. ശരീരത്തില്‍ രോഗഭീതി വരുമെങ്കിലും സുഖപ്പെടും. മൂത്രാശയ രോഗങ്ങള്‍,ഉദരരോഗങ്ങള്‍, പ്രമേഹജന്യരോഗങ്ങള്‍ എന്നിവ കൂടുതല്‍ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, 30 ഫ്രൂട്ട്‌ മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക്‌ ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ്‌ പാലാരിവട്ടത്തെ ആ അത്ഭുത ടെറസ്‌ കൃഷി

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വളരെ കാലത്തെ കഷ്ടതകള്‍ പരിഹരിക്കപ്പെടാനുള്ള സാധ്യതകള്‍ തെളിയും. അര്‍ഹമായതും എന്നാല്‍ തടഞ്ഞുവക്കപ്പെട്ടതുമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടവരും. സഹോദരന്‍മാരോടുള്ള ബന്ധങ്ങളില്‍ നിസ്സാരകാരണങ്ങളാല്‍ അകല്‍ച്ച വരുന്നതാണ്. ആദ്യദിവസങ്ങളില്‍ വരുന്ന തെറ്റിദ്ധാരണകള്‍ പിന്നീട് മാറിവരുന്നതായും കാണാം. കാവ്യശാസ്ത്രമേഖലകളില്‍ വിഹരിക്കുന്നവര്‍ക്ക് ശുഭമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിവാഹാന്വേഷകര്‍ക്ക് തടസ്സങ്ങള്‍ ധാരാളം വരുമെങ്കിലും ഉത്തമമായ ലക്ഷ്യപ്രാപ്തി നല്‍കും. അനേകം കാലമായി നിലനില്‍ക്കുന്നതായി ചില പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സമൂഹത്തില്‍ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരുമായി ബന്ധങ്ങള്‍ ഉണ്ടാവുകയും അത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ ഈ കാലഘട്ടത്തെ ഈശ്വരാധീനം കൊണ്ട് നല്ല സമയമാക്കിമാറ്റുവാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. കാര്യങ്ങളില്‍ അല്പം വേഗത കുറയുമെങ്കിലും ആഗ്രഹിച്ച ഫലങ്ങള്‍ നല്‍കും. സാമ്പത്തിക വിഷമതകള്‍ നേരിടും. തൊഴിലിന്‍റെ വേതനം പോലും ശരിയായസമയത്ത് ലഭിക്കുകയില്ല. വാക്കുകള്‍ പാലിക്കുന്നതിന് സാധിക്കാതെ വരുകയും ബന്ധങ്ങളില്‍ വിള്ളല്‍ നേരിടുകയും ചെയ്യും.ചില സാംക്രമികരോഗങ്ങള്‍ പിടികൂടുവാനും വലിയ ശാരീരിക വിഷമങ്ങള്‍ അനുഭവിക്കാനും സാധ്യതകൂടുതലാണ്. ധനപരമായും വസ്തുവകകള്‍ ഹേതുകമായുമുള്ള നിയമപ്പോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം. ആഴ്ചയുടെ ആദ്യദിവസങ്ങളില്‍ കാണുന്ന സാമ്പത്തിക പ്രതിസന്ധിയും മനോവിഷമങ്ങളും പതുക്കെ പരിഹരിക്കപ്പെടുന്നതായി കാണാം. വിദ്യാര്‍ത്ഥികളില്‍ തടസ്സങ്ങള്‍ നേരിടുമെങ്കിലും പരിഹരിക്കപ്പെടും.വലിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ ശാസ്താഭജനം നടത്തേണ്ടതാണ്. ശത്രുക്കളെ ശ്രദ്ധാപൂര്‍വ്വം നേരിടേണ്ടതാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ ഏഴരശ്ശനി കാലഘട്ടത്തിന്‍റെ അവസാനമാസങ്ങള്‍ ആയതുകൊണ്ടുതന്നെ കാര്യങ്ങളില്‍ ചില മന്ദഗതികള്‍ അനുഭവപ്പെട്ടുതുടങ്ങിയേക്കാം. വിദ്യാര്‍ത്ഥികള്‍, ചെറിയ കുഞ്ഞുങ്ങള്‍ എന്നിവരില്‍ അശുഭകരമായ ഫലങ്ങള്‍ കണ്ടുതുടങ്ങും. അതിനാല്‍ ഈശ്വരഭജനം മുടങ്ങാതെ നടത്തേണ്ടതാണ്. കര്‍മ്മ മേഖലകളില്‍ സ്ഥിരത നഷ്ടപ്പെടുകയും, തൊഴിലിടങ്ങളില്‍ നിന്നും കിട്ടേണ്ട ധനം ലഭിക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്യും. തൊഴില്‍ അകാരണമായി നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലായി കാണുന്നുണ്ട്. നമ്മള്‍ പ്രതീക്ഷിക്കാത്ത മേഖലകളില്‍നിന്നും ശത്രുത അനുഭവപ്പെടും. വിദേശയാത്രയ്ക്ക് വേണ്ടിയും, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വേണ്ടിയുമെല്ലാം ധനം നിക്ഷേപിച്ചവര്‍ക്ക് ഒരല്പം നിരാശപ്പെടേണ്ട സാഹചര്യങ്ങളും വന്നുചേരുന്നതാണ് അതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍വ്വമുള്ള ധനവിനിയോഗം അത്യാവശ്യമാണ്.

YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്‌, ഒന്നാം വർഷം മുതൽ കിലോക്കണക്കിന്‌ കശുവണ്ടി കിട്ടും

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ ഈശ്വരാധീനമുള്ള സമയമാണ്. ധാരാളം ശുഭകാര്യങ്ങള്‍ നടക്കുന്നതിന് കാരണമായ ആദ്യ ചലനങ്ങള്‍ ഈ ദിവസങ്ങളില്‍ നിശ്ചയമായും സംഭവിക്കും. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കപ്പെടാന്‍ വേണ്ടതായ മാര്‍ഗങ്ങള്‍ വന്നുചേരും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ലഭിക്കും. പൈതൃകമായ ധനങ്ങള്‍ ഉപകാരത്തില്‍പ്പെടും. വിദേശ രാജ്യങ്ങളില്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരും. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായിരുന്ന അസുഖങ്ങള്‍ ഭേദമായി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തും. സ്ത്രീകളിലും സ്വയംതൊഴില്‍ ചെയ്യുന്നവരിലും സാമ്പത്തിക ലാഭങ്ങള്‍ കണ്ടുതുടങ്ങും. പുതിയ ഗൃഹനിര്‍മ്മാണത്തിന് നേരിയ തടസ്സങ്ങള്‍ വരികയും അത് വലിയ മനക്ലേശങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. കലാ കായിക സാഹിത്യ മേഖലയില്‍ വലിയ നേട്ടങ്ങള്‍ കൈവരുന്നതിന്‍റെ തുടക്കവും ഉണ്ടാകുന്നതാണ്. ശാസ്ത്രമേഖലയിലുള്ളവര്‍ക്ക് മന:സംതൃപ്തി കുറയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷസമ്മിശ്രമായ സമയമാണ്. അനാവശ്യമായ കലഹങ്ങളും, കര്‍മ്മ തടസ്സങ്ങളും നമ്മളില്‍ നിന്ന് പതുക്കെ ഒഴിഞ്ഞു പോവുകതന്നെചെയ്യും. ഈ രണ്ടാഴ്ചകളെ വളരെ ശ്രദ്ധയോടെ നേരിട്ടാല്‍ നല്ല ദിവസങ്ങളാക്കി മാറ്റാന്‍ തീര്‍ച്ചയായും സാധിക്കുന്നതാണ്. ആദ്യ ദിവസങ്ങളില്‍ ഉണ്ടാകുന്ന അലസത വളരെ വേഗംതന്നെ മാറുന്നതാണ്. തലയിലും ശരീരത്തില്‍ മുഴുവനായും മാനസികമായും അനുഭവപ്പെടുന്ന വേദനകള്‍ക്ക് ശമനം വരുന്നതാണ്. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അഭിവൃദ്ധിയും യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സവും നേരിടുന്നതാണ്. വൈവാഹികബന്ധങ്ങള്‍ ദാമ്പത്യം എന്നിവ കെട്ടുറപ്പോടെ നിലനില്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധകാണിക്കേണ്ടതാണ്. ഗുരുനാഥന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹം വളരെ അത്യാവശ്യമായ സമയമാണ്. അവരെ വേണ്ടരീതിയില്‍ ശുശ്രൂഷിച്ചും സന്തോഷിപ്പിച്ചും ജീവിതം സഫലമാക്കുക. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അപ്രതീക്ഷിതസാമ്പത്തിക ലാഭങ്ങള്‍ വന്നേക്കാം. പുതിയ ഗൃഹനിര്‍മാണത്തിന് ആലോചിക്കാവുന്നതാണ്. കാലങ്ങളായി കര്‍മ്മതടസ്സം നേരിട്ടവര്‍ക്ക് തൊഴില്‍ലഭ്യത ഉണ്ടാകും. സ്ഥാനക്കയറ്റങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ നടക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവേ നല്ലസമയമാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയാല്‍ ഈ ദിവസങ്ങളെ മികച്ചതാക്കി മാറ്റുവാന്‍ സാധിക്കും.ഈശ്വരാധീനം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നങ്ങളെ ഉണ്ടാവുകയുള്ളൂ. പുതിയ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സമ്മാനമായി ലഭിക്കാനും കഴിവുകള്‍ അംഗീകരിക്കപ്പെടാനും സാധ്യതയുള്ള സമയമാണ്. കാലങ്ങളായി അനുഭവിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അയവുകള്‍ വരുന്നതാണ്. വരുമാനത്തില്‍ ചെറിയ തടസ്സങ്ങള്‍ നേരിടുമെങ്കിലും പരിഹാരങ്ങള്‍ ചെയ്യുന്നമുറയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാകും. വ്യവസായികള്‍ക്കും കൃഷിക്കാര്‍ക്കും വലിയ സാമ്പത്തികലാഭം ഉണ്ടാകുന്നതിനുള്ള ചില നല്ലതുടക്കങ്ങള്‍ ഉണ്ടാവാനും കൈത്തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. വീട്ടമ്മമാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പുതിയ തുടക്കങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്. പുതിയ ഗൃഹം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കും , പ്രവര്‍ത്തനങ്ങള്‍ക്കും നാന്ദി കുറിക്കും. വിദേശത്തുള്ളവര്‍ കര്‍മമേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ട സമയമാണ്. കുഞ്ഞുങ്ങള്‍ക്ക് കഫജന്യമായ അസുഖങ്ങള്‍ ഉണ്ടാകുമെങ്കിലും ഭയപ്പെടേണ്ടതില്ല.

ജ്യോതിഷൻ എൻ. സത്യനാരായണൻ (സംസ്കൃത അദ്ധ്യാപകന്, MA സൈക്കോളജി), ‘സനാതനം’ വള്ളൂര് കളരി, ആമയൂര് (പി.ഒ) പട്ടാമ്പി. Phone: 9961656864

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ.

Avatar

Staff Reporter