ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസം ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ്. വിവിധ വർഷങ്ങളിൽ അഷ്ടമിയും രോഹിണിയും ഒന്നിച്ചു വരുന്ന ദിവസം ചുരുക്കമായേ വരാറുളളൂ. ഈ വർഷം ചിങ്ങമാസത്തിൽ വരുന്ന അഷ്ടമിയാണ് ജന്മാഷ്ടമിയായി കണക്കാക്കുന്നത്, ഓഗസ്റ്റ് 30 നാണ് ശ്രീകൃഷ്ണ ജയന്തി. ഭക്തവത്സലനായ കൃഷ്ണന്റെ പിറന്നാൾ ദിനം വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ജന്മാന്തര പാപമോക്ഷത്തിനും ഐശ്വര്യ ലബ്ധിക്കും കാരണമാകുന്നു.
ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് അതായത് സപ്തമിദിനത്തിലെ സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ, അരിയാഹാരം എന്നിവ വർജ്ജിക്കുക. കുളിച്ച് ശുദ്ധിയായി നാമജപത്തോടെ രാവിലെയും വൈകിട്ടും ക്ഷേത്രദർശനം നടത്തുക. പകലുറക്കം ഒഴിവാക്കുക പറ്റുമെങ്കിൽ പാലും പഴ വർഗ്ഗങ്ങളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഭാഗവതം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുക. വിഷ്ണു സഹസ്രനാമം, വിഷ്ണു ഗായത്രി എന്നിവ ചൊല്ലുക .പാൽപ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം എന്നിവയിലേതെങ്കിലും അന്നേ ദിവസം നേദ്യമായി ഭഗവാനു സമർപ്പിക്കാം.
ഭക്തവത്സലനായ കൃഷ്ണന്റെ പിറന്നാൾ ദിനം വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ജന്മാന്തര പാപമോക്ഷത്തിനും ഐശ്വര്യ ലബ്ധിക്കും കാരണമാകുന്നു. ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് അതായത് സപ്തമിദിനത്തിലെ സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികൾ, അരിയാഹാരം എന്നിവ വർജ്ജിക്കുക. കുളിച്ച് ശുദ്ധിയായി നാമജപത്തോടെ രാവിലെയും വൈകിട്ടും ക്ഷേത്രദർശനം നടത്തുക. പകലുറക്കം ഒഴിവാക്കുക പറ്റുമെങ്കിൽ പാലും പഴ വർഗ്ഗങ്ങളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഭാഗവതം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുക. വിഷ്ണു സഹസ്രനാമം, വിഷ്ണു ഗായത്രി എന്നിവ ചൊല്ലുക .പാൽപ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം എന്നിവയിലേതെങ്കിലും അന്നേ ദിവസം നേദ്യമായി ഭഗവാനു സമർപ്പിക്കാം.
ഭഗവാന് ഏറ്റവും പ്രിയപ്പെട്ട തുളസിമാല ജന്മാഷ്ടമി ദിനത്തിൽ സമർപ്പിക്കുന്നത് ധനാഭിവൃദ്ധിയ്ക്ക് അതിവിശിഷ്ടമാണ്. ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്ത അർച്ചന, സമ്പൽ സമൃദ്ധിക്കായി രാജഗോപാല മന്ത്രാർച്ചന, ഐശ്വര്യലബ്ധിക്കായി വിഷ്ണു സഹസ്രനാമ അർച്ചന, സന്താനലബ്ധിക്കായി സന്താന ഗോപാല മന്ത്രാർച്ചന ഇവയിലേതെങ്കിലും ക്ഷേത്രത്തിൽ വഴിപാടായി കഴിക്കാവുന്നതാണ്. ജന്മാഷ്ടമി ദിനത്തിൽ നെയ്വിളക്ക് സമർപ്പിച്ചാൽ കുടുംബ ജീവിത ഭദ്രത കൈവരും എന്നാണ് വിശ്വാസം.
ജാതക പ്രകാരം വ്യാഴം പ്രതികൂലമായി നിൽക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഏറ്റവും ഉത്തമമാർഗ്ഗമാണ് ജന്മാഷ്ടമി വ്രതം. ‘‘ഓം നമോ ഭഗവതേ വാസുദേവായ’’ എന്ന ദ്വാദശ മന്ത്രമാണ് വ്രതദിവസം ചൊല്ലേണ്ടത്. ഭഗവാന്റെ അവതാര സമയമായ അർദ്ധരാത്രിവരെ ഭഗവൽ നാമജപത്തോടെ വ്രതമനുഷ്ഠിച്ചു പിറ്റേന്ന് പുലർച്ചെ ക്ഷേത്രദർശനം നടത്തി തുളസീ തീർത്ഥം സേവിച്ച് പാരണ വിടാവുന്നതാണ്.
വിഷ്ണുഗായത്രി മന്ത്രം
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്.
(ഒൻപത് പ്രാവശ്യം എങ്കിലും വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.)
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
വിവിധ കാരണങ്ങളാൽ 8 പ്രധാനമായ ശ്രീകൃഷ്ണ ഭഗവാന്റെ അഷ്ട ഗോപാല മന്ത്രങ്ങൾക്ക് ഏറെ ദിവ്യത്വം കല്പിക്കുന്നു. അഷ്ട ഗോപാല മന്ത്രങ്ങൾ ജപിക്കുന്നത് പതിവാക്കിയാൽ അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും സന്താനവും ദീർഘായുസും അഭീഷ്ടസിദ്ധിയും ജ്ഞാന വിജ്ഞാനവും വിദ്യാലാഭവും ചതുർവിധ പുരുഷാർത്ഥവും ലഭിക്കും. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ശ്രീകൃഷ്ണ മന്ത്രങ്ങൾ എന്നും ജപിച്ചാൽ ഫലം നിശ്ചയമാണ്.
എട്ടു ഗോപാല മന്ത്രങ്ങളും അവയുടെ ജപ ഫലങ്ങളും :
1. ആയുർ ഗോപാലം ദീർഘായുസിന്
ദേവകീസുതഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹിമേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:
(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് ശരണം നൽകിയാലും.)
2. സന്താന ഗോപാലം സന്താനലബ്ധിക്ക്
ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:
(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)
3. രാജഗോപാലം സമ്പൽസമൃദ്ധിക്ക്, വശ്യത്തിന്
കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ
(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.)
4. ദാശാക്ഷരീ ഗോപാലം അഭീഷ്ടസിദ്ധിക്ക്
ഗോപീജന വല്ലഭായ സ്വാഹ
(ഗോപീ ജനങ്ങളുടെ നാഥനായ ഭവനായിക്കൊണ്ട് സമർപ്പണം)
5. വിദ്യാ ഗോപാലം വിദ്യാലാഭത്തിന്
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രായച്ഛമേ
(പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് അതി വേഗത്തിൽ വിദ്യ നൽകിയാലും.)
6. ഹയഗ്രീവ ഗോപാലം സർവവിജ്ഞാന ലബ്ധിക്ക്
ഉദ്ഗിരിത് പ്രണവോദ്ഗീത
സർവവാഗീശ്വരേശ്വര
സർവവേദമയ! ചിന്ത്യ!
സർവ്വം ബോധയ ബോധയ
(പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.)
7. മഹാബല ഗോപാലം ശക്തി വർദ്ധനവിന്
നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ
(സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമർപ്പണം.)
8. ദ്വാദശാക്ഷര ഗോപാലം ചതുർവിധ പുരുഷാർത്ഥ ലബ്ധിക്ക്
ഓം നമോ ഭഗവതേ വാസുദേവായ
(ഭഗവാൻ ശ്രീ കൃഷ്ണനെ നമസ്കരിക്കുന്നു.)
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ | +91 9847575559