19
November, 2017
Sunday
07:51 PM
banner
banner
banner

ഷൈൻ ടോം ചാക്കോയെ അനുകൂലിച്ച്‌ ഇട്ട പഴയ പോസ്റ്റ്‌ ആഷിഖ്‌ അബുവിനെ തിരിഞ്ഞ്‌ കൊത്തുന്നു!

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ പങ്കാളി എന്നാരോപിച്ച്‌ അറസ്റ്റിലായ ദിലീപിനെതിരെ നിലപാടെടുക്കുന്ന സംവിധായകൻ ആഷിഖ്‌ അബുവിന്റെ പഴയ ഒരു ഫേസ്ബുക്ക്‌ പോസ്റ്റ്‌ അദ്ദേഹത്തിനെതിരെ വിമർശനത്തിനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ദിലീപ്‌ ആരാധകർ. ഇതുമായി ബന്ധപ്പെട്ട്‌ ദിലീപ്‌ ഫാൻസ്‌ അസോസിയേഷൻ ചെയർമാൻ റിയാസ്‌ ഖാൻ. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ വായിക്കാം.

Copy Post ( Riyas Khan ) AKDFWA SC Chairman
പ്രിയപ്പെട്ട ആഷിക് അബു,
ശ്രീ. സെബാസ്റ്റ്യൻ പോലും ശ്രീ. ശ്രീനിവാസനും ദിലീപേട്ടന് അനുകൂലമായി സംസാരിച്ചത് താങ്കളെ അത്യധികം അലോസരപ്പെടുത്തി എന്ന് ഇന്നത്തെ താങ്കളുടെ ഫേസ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നു. അത് സ്വാഭാവികമാണ് താനും. “നീതിയുടെ ഭാഗത്തു നിൽക്കാൻ സർക്കാർ തീരുമാനിക്കുന്നു.കോടതി പ്രഥമദൃഷ്ട്ട്യാ കേസുണ്ടെന്ന് കണ്ടത് കൊണ്ടാണ് ദിലീപേട്ടന് ജാമ്യം നിഷേധിക്കുന്നത്” എന്നും താങ്കൾ പറയുന്നു. ആയിക്കോട്ടെ, പോലീസിലും കോടതിയിലും ഉള്ള താങ്കളുടെ അചഞ്ചലമായ വിശ്വാസത്തയും അഭിനന്ദിക്കുന്നു.

പക്ഷെ ശ്രീമാൻ അബു, കുറച്ചു പിന്നിലേക്ക് പോയി താങ്കളുടെ ഒരു പഴയ ഫേസ്ബുക് പോസ്റ്റ് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. കൃത്യമായി പറഞ്ഞാൽ നടൻ ഷൈൻ ടോം ചാക്കോയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തപ്പോൾ. അത് കേവലം ആരോപണം അല്ലായിരുന്നു. കൈയ്യിൽ 10 ഗ്രാം കൊക്കെയ്‌നും കൂടെ 4 സ്ത്രീകളും ഉണ്ടായിരുന്നു.അതും കൊച്ചു വെളുപ്പാൻ കാലത്തു. എന്നിട്ടും താങ്കൾക്കു അന്ന് ഈ കേരള പോലീസിനെയും നീതിവ്യവസ്ഥയെയും ഒന്നും വിശ്വാസമില്ലായിരുന്നു. നിങ്ങളെയും നിങ്ങളുടെ ഭാര്യയും ഇന്നത്തെ സ്ത്രീ കൂട്ടയ്മയുടെ മുന്നണി പോരാളിയുമായ റീമ കല്ലിങ്കലിനേയും ഒരു പത്രം ചൊറിഞ്ഞപ്പോൾ ജയചന്ദ്രൻ എന്ന പത്രപ്രവർത്തകനെയും “മംഗളം” എന്ന പത്രത്തേയും ആവോളം പുലയാട്ടും താങ്കൾ പറഞ്ഞിരുന്നു. അല്ലെങ്കിലും ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിക്കുമ്പോൾ കാണാൻ നല്ല ചേലാണല്ലോ. അവനവന്റെ അമ്മക്ക് വരുമ്പോൾ പുരോഗമന പ്രസ്ഥാനക്കാരൻ ആയ ആഷിക് അബുവിനും നോവും. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കിയ കഥയും താങ്കൾ അതിൽ ആവർത്തിക്കുന്നു !

പ്രിയ സുഹൃത്തേ, അന്നത്തെ താങ്കളുടെ നിലപാട് പോലെ മാത്രമല്ലേ ഞങ്ങൾ ദിലീപേട്ടന്റെ കാര്യത്തിലും പറയുന്നുള്ളൂ ? താങ്കൾ വീണ്ടും തുടരുന്നു “…….ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപ്പെടും…..” താങ്കൾ ഈ പറഞ്ഞതിൽ കൂടുതൽ എന്തെങ്കിലും ശ്രീനിവാസനോ സെബാസ്റ്റ്യൻ പോളോ പറഞ്ഞിട്ടുണ്ടോ…?! ഞങ്ങൾ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?! ദിലീപേട്ടൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നെ പോലീസ് പോലും പറയുന്നുള്ളു. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ നിന്നും പിടിച്ചപോലെ തൊണ്ടിമുതലോ അങ്ങനെ എന്തെങ്കിലും കണ്ടെടുത്തിട്ടുമില്ല…. അപ്പോൾ ആളെ പറ്റിക്കുന്ന ഈ ഇരട്ടത്താപ്പ് നല്ലതാണോ ?! അഭിപ്രായം എല്ലാവരും പറയട്ടെ. ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുമ്പോൾ അത് നീതികേട്‌ എന്ന് താങ്കൾക്കു തോന്നാമെങ്കിൽ ദിലീപേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളിനും അത് നീതികേട്‌ ആണെന്ന് തോന്നാൻ പാടില്ല എന്ന് പറയുന്നത് ആത്മ വഞ്ചനയല്ല എന്ന് നെഞ്ചിൽ കൈവെച്ചു പറയാൻ പറ്റുമോ ശ്രീ. ആഷിക് അബു ?!

ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കരുതെന്ന് ഈ പറഞ്ഞവരോ ഞങ്ങളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പെൺകുട്ടിക്ക് നീതി ലഭിക്കുക തന്നെ വേണം. പക്ഷെ താങ്കളുടെ വരികൾളിൽ ഇരയ്ക്കു നീതിലഭിക്കണം എന്ന ആഗ്രഹത്തിനും മേലെ ദിലീപേട്ടൻ കുറ്റവാളിയായി കാണണം എന്ന ആഗ്രഹം മുഴച്ചുനിൽക്കുന്നതായി എനിക്ക് തോന്നിയാൽ എന്നോട് സദയം ക്ഷമിക്കുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ദിലീപേട്ടന് എതിരെ മലയാള സിനിമ മേഖലയിൽ നടക്കുന്ന ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ താങ്കൾ ആണോ എന്ന് ഞങ്ങൾ സംശയിച്ചു പോകുന്നു ശ്രീ ആഷിക് അബു.

ആഷിഖ്‌ അബുവിന്റെ ഷൈൻ ടോം ചാക്കോ അനുകൂല ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

മിണ്ടിയാൽ മാവോയിസ്റ്റ് , അല്ലെങ്കിൽ കൊക്കൈൻ !

എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടൻ) ‘ entertainment ‘ ആയിരുന്നു. അത് കൊണ്ട് തന്നെ അപൂർവം ചില മാധ്യമ വ്യഭിചാരികൾ വ്യക്തി വിരോധമോ രാഷ്ടീയ വിരോധമോ തീർക്കാൻ സ്വയം വേശ്യയായി കഥകൾ മെനയുംബോൾ, അത് സിനിമാക്കാർക്ക്‌ എതിരെ ആണെങ്കിൽ ഈ പറഞ്ഞ ‘ entertainment അതിന്റെ പാരമ്യത്തിൽ എത്തും. എന്തായാലും ‘തനിനിറം ജയചന്ദ്രൻ’ എന്ന മഹാനായ പത്രക്കാരൻ ‘മംഗളം’ ദിനപത്രത്തിൽ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ‘ entertainment ‘ ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാർത്ത എഴുതിപിടിപ്പിച്ച് ജീവിതം തകർത്ത, ഇന്ന് കേരളീയർ പശ്ചാത്താപത്തോടെ ഓർക്കുന്ന ഒരു പേരുണ്ട്‌, ISRO ശാസ്‌ത്രഞൻ നമ്പി നാരായണൻ. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ആ വ്യാജ വാർത്ത‍ വിശ്വസിച്ചതിലൂടെ ആ വലിയ മനുഷ്യനോട് നമ്മൾ ചെയ്തത്.

കേരള പോലീസ് എന്നെയും റിമയെയും ഫഹദ് ഫാസിലിനെയും കൊക്കൈൻ കേസിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എന്നും, ത്രില്ലിംഗ് അയ ഒരു ക്ലൈമാക്സ്‌ ആയിരിക്കും ഈ കേസിന് എന്നും ഒക്കെ ഈ മഹാൻ എഴുതികൂട്ടിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യം കേരള പോലീസിന്റെ അറിവിൽ ഇല്ല എന്നും, വാർത്ത‍ മാധ്യമ സൃഷി മാത്രമാണെന്നും മാധ്യമ പ്രവർത്തകരോട് പോലീസ് അധികാരികൾ വെളിപെടുതിയതോടെ ചെയ്തതോടെ ചിത്രം മാറി. കേരളത്തിലെ ഭൂരിഭാഗം മാധ്യമ പ്രവർത്തകരും സത്യം എന്താണെന്ന് പോലീസ് അധികാരികളെ തന്നെ വിളിച്ച് ചോതിച്ചതിൽ വളരെ സന്തോഷം.

തന്നെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിച്ച ഒരു ഇംഗ്ലീഷ് പത്രത്തിന് എതിരെ നടൻ ദിലീപേട്ടൻ മാനനഷ്ട്ടത്തിനു കേസ് കൊടുത്തത് പോലെ തന്നെ ഒരു കേസ് ഈ ചേട്ടനും പത്രത്തിനും എതിരെ ഞങൾ മൂന്ന് പേരും നാളെ കൊടുക്കും. നഷ്ട്ടപരിഹാര തുക എത്രയായാലും, അത് എന്ന് കിട്ടിയാലും അത് ഇതേ രീതിയിൽ ആക്രമിക്കപെട്ട നമ്പി നാരായണന് നൽകും.

ഷൈൻ ടോം എന്റെ സഹപ്രവർത്തകനും സുഹൃത്തും ആണ്, ഇനിയും ആയിരിക്കും. ഷൈൻ നിയമത്തിനു എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിയമ പ്രകാരം ശിക്ഷിക്കപെടും. അതിനു നാട്ടിൽ പോലീസും നിയമവും ഒക്കെ നിലവിൽ ഉണ്ട്. എന്ത് തരത്തിലുള്ള അന്വേഷണങ്ങൾക്കും പരിശോധകൾക്കും ഞങൾ എല്ലാവരും തയ്യാറാണ്. ഇനി അത് രാഷ്ട്രീയ പക പോക്കൽ ആണെങ്കിൽ പോലും.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments