മലയാളം ഇ മാഗസിൻ.കോം

കളി കാര്യമായപ്പോൾ നടി ആശാ ശരത്‌ കുടുക്കിലേക്ക്‌, കട്ടപ്പന പോലീസ്‌ സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!

സിനിമാ പ്രമോഷനിൽ കുടുങ്ങിയത്‌ കട്ടപ്പന എസ്‌ ഐ. കുടുക്കിയതാകട്ടെ നടി ആശാ ശരത്തിന്റെ സിനിമാ പ്രമോഷൻ വീഡിയോയും. താരം \’എവിടെ\’ എന്ന സിനിമയുടെ പ്രമോഷനു വേണ്ടി ഫേസ്‌ ബുക്കിൽപോസ്റ്റ്‌ ചെയ്യത വീഡിയോ ആണ്‌ പണി പറ്റിച്ചത്‌. മേക്കപ്പൊന്നുമില്ലാതെ അതീവ ദു:ഖിതയായിട്ടാണ്‌ താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്‌.

ഭർത്താവിനെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ കട്ടപ്പന സ്റ്റേഷനിൽ അറിയിക്കണമെന്നുമുളളതാരത്തിന്റെ അഭ്യർത്ഥനയുമാണ്‌ എസ്‌ഐക്ക്‌ തലവേദന സൃഷ്ടിച്ചത്‌. ഔദ്യോഗിക ഫോണിൽ പോലും കാളുകളുടെ ബഹളമാണെന്നും വിളിക്കുന്നവരോടൊക്കെ സിനിമയുടെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തേണ്ടി വരികയാണെന്നും എസ്‌ഐ സന്തോഷ്‌ സജീവൻ പറഞ്ഞു. ഇടുക്കി പോലീസിന്‌ പരാതിയും കിട്ടിയിട്ടുണ്ട്‌.

\"\"

ഇപ്പോള്‍ ആശാ ശരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണുയരുന്നത്. സംഗതി പറ്റിക്കലാണ് എന്നറിയാതെ ലക്ഷകണക്കിനാളുകളാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയ്യും ചെയ്യതത്. പോലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെയും പോലിസിനെ തെറ്റിധരപ്പിക്കുന്ന രീതിയിലും പോസ്റ്റിട്ടതും കുറ്റമാണെന്നും അതിനിനാല്‍ താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത്‌പെരുമന ഇടുക്കി പോലീസിനു പരാതി നല്‍കിയിരിക്കുകയാണ്.

ഐപിസി നൂറ്റിയെഴ്, നുറ്റിപതിനേഴ്, നൂറ്റിയെണ്‍പത്തി രണ്ട് വകുപ്പുകള്‍ ഐറ്റി ആക്ട് സിആര്‍പിസി വകുപ്പുകള്‍ കേരള പോലീസ് ആക്ട് പ്രകാരം എന്നിവ പ്രകാരം ഇത് കൂറ്റകരമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുക്കും കേ.സെടുക്കുക.

\"\"

കെ കെ രാജീവിന്റെ എവിടെ എന്നചിത്രത്തിന്റെ ഒരു രംഗമാണ് വീഡിയോയില്‍ ഉളളത് അതില്‍ ജെസി എന്ന തന്റെ കഥാപാത്രം ഭര്‍ത്താവ് സക്കറിയയെ തേടുന്നതാണെന്നും ചിത്രത്തിന്റെ അവസാനം എവിടെ എന്ന് എഴുതികാണിക്കുന്നുണ്ടെന്നും തന്റെ ഭര്‍ത്താവിന്റെ പേര് ശരത്താണെന്നും വര്‍ഷങ്ങളായി ദുബായില്‍ താമസിക്കുന്നവരാണെന്നും എല്ലാവര്‍ക്കുമറിയാമെന്ന വിശദീകരണവുമായി നടിയും രംഗത്തെത്തിയിട്ടുണ്ട്.

Avatar

Staff Reporter