മലയാളം ഇ മാഗസിൻ.കോം

കുമ്പളങ്ങ ഈ രീതിയിൽ കഴിച്ചാൽ മൂലക്കുരു, അമിതവണ്ണം, ഷുഗർ എന്നിവ നിയന്ത്രിക്കാമെന്ന്‌ അറിയാമോ?

പച്ചക്കറികൾ ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളവയാണ്. ഇപ്പോൾ പച്ചക്കറി കൃഷി ചെയ്യുന്നത് മുഴുവൻ കെമിക്കലുകൾ ഉപയോഗിച്ചാണ്. ഇവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഉപ്പിട്ട വെള്ളത്തിൽ പച്ചക്കറികൾ കുറച്ചു സമയം ഇട്ടു വച്ച ശേഷം ഉപയോഗിച്ചാൽ ഒരു പരിധിവരെ ദോഷം അകറ്റാം. ഇങ്ങനെ ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറി ആണ് കുമ്പളങ്ങ. ആരോഗ്യ ഗുണം ഏറെ ഉള്ളവയാണ് കുമ്പളങ്ങ. നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് കുമ്പളങ്ങ. കാല്‍സ്യം, അയൺ, ഫോസ്ഫറസ്, റൈബോഫ്‌ളേവിന്‍,
തൈമിന്‍, വൈറ്റമിന്‍ സി എന്നീ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

\"\"

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, പ്രോട്ടീൻ, ഫൈബർ എന്നിവയും കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതു തന്നെയാണ്. കുമ്പളങ്ങയും ചില ചേരുവകളും ചേർത്തു കഴിക്കുന്നത് ഷുഗർ, അമിതവണ്ണം, മൂലക്കുരു, അനീമിയ, തൈറോയ്ഡ് തുടങ്ങി പല രോഗൾക്കും ഉള്ള പ്രതിവിധിയാണ്.

ഷുഗർ
കുമ്പളങ്ങ ഷുഗർ കുറയ്ക്കാൻ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറിൽ കുമ്പളങ്ങ ജ്യൂസ് കുടിയ്ക്കുന്നത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്നു. കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാൻ സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കുന്നു.

അമിതവണ്ണം
പലരുടെയും വലിയ പ്രശ്നമാണ് അമിതവണ്ണം. അമിത വണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ. കലോറി തീരെ കുറഞ്ഞ പച്ചക്കറിയാണ് കുമ്പളങ്ങ. ദിനവും കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നു. ഇതിനായി കുമ്പളങ്ങയുടെ കുരുവുള്ള നടുഭാഗം ആണ് ജ്യൂസ് അടിക്കാൻ ആയി എടുക്കേണ്ടത്. തുടർച്ചയായി ഇത് ഉപയോഗിക്കുന്നത് നല്ല മാറ്റം ഉണ്ടാക്കുന്നു.

\"\"

അനീമിയ
അനീമിയക്കുമുള്ള ഒരു പരിഹാരമാണിത് കുമ്പളങ്ങ. ഇതില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയൺ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കുന്നു. രക്തൻ വർധിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കുന്നു. കുമ്പളങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്തു കുടിയ്ക്കുന്നതു അയണ്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. വെറുംവയറിൽ കുമ്പളങ്ങാനീരു കുടിയ്ക്കുന്നത് ഷുഗർ നിയന്ത്രിക്കുന്നതോടൊപ്പം അയണ്‍ ഉല്‍പാദിപ്പിക്കാനും സഹായിക്കും.

തൈറോയ്ഡ്
തൈറോയ്ഡിനുള്ള പരിഹാര മാർഗവും കൂടെയാണ് കുമ്പളങ്ങ. ഇത് ഹോര്‍മോണ്‍ പ്രവർത്തങ്ങൾ ശരിയായി നടക്കാന്‍ സഹായിക്കുന്നു. കുമ്പളങ്ങ കഴിയ്ക്കുകയോ കുമ്പളങ്ങാ ജ്യൂസ് കുടിയക്കുകയോ ചെയ്യാം.

വൃക്ക രോഗങ്ങൾ
വൃക്ക- മൂത്രാശയ രോഗങ്ങൾക്കും കുമ്പളങ്ങ വളരെ നല്ലതാണ്. കുമ്പളങ്ങ വൃക്കയുടെ ആരോഗ്യം വർധിപ്പിക്കുന്നു. വൃക്കരോഗങ്ങൾ ഉള്ളവർ ഒരു നുളളു തഴുതാമയില, രണ്ടു നുളളു ചെറൂള ഇല എന്നിവ 5 ഔണ്‍സ് കുമ്പളങ്ങാനീരിൽ അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്.

\"\"

മൂലക്കുരു
മൂലക്കുരു അധികം ആരും പുറത്തുപറയാറില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് കുമ്പളങ്ങ. വയറിന്റെ ആരോഗ്യത്തിനും കുമ്പളങ്ങ വളരെ നല്ലതാണ്. ഇതിനായി കുമ്പളങ്ങ വേവിക്കുക അതില്‍ ശര്‍ക്കരയും ചേര്‍ത്തു കഴിയ്ക്കുന്നത് മൂലക്കുരുവിന്റെ ഉത്തമ പ്രതിവിധിയാണ്.

ദഹന പ്രശ്നങ്ങൾ
ദഹന പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ.ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. കുമ്പളത്തിന്റെ ഇല പിഴിഞ്ഞു നീരെടുത്തു കുടിയ്ക്കുന്നത് വയറിളക്കം, ഛര്‍ദി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

അപസ്മാരം
അപസ്മാരത്തിന്റെയും പ്രതിവിധി കുമ്പളങ്ങ തന്നെ. കുമ്പളങ്ങാ നീരില്‍ പഞ്ചസാര, ഇരട്ടി മധുരം ഇവയിൽ ഒന്നു ചേര്‍ത്തു കഴിയ്ക്കുന്നത് അപസ്മാര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്.

\"\"

ഉദര രോഗങ്ങൾ
വയർ സംബന്ധമായ രോഗങ്ങൾക്കും കുമ്പളങ്ങ വളരെ നല്ലതാണ്. ദഹനത്തിനും മലബന്ധത്തിനും കുമ്പളങ്ങ ഉത്തമ പരിഹാരം ആണ്. കുമ്പളങ്ങ വയർ തസ്സാണുപ്പിക്കുന്ന ഒന്നാണ്. കുടൽ രോഗങ്ങൾക്കും പരിഹാരമാണ് കുമ്പളങ്ങ. ഇതിൽ അടങ്ങിയ നാരുകൾ അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള പരിഹാരം കാണാൻ സഹായിക്കുന്നു.

ശ്വസന പ്രശ്‌നങ്ങൾ
ശ്വസന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് കുമ്പളങ്ങ. കുമ്പലങ്ങയുടെ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി വെള്ളത്തിൽ വേവിയ്ക്കുക. വെന്തശേഷം ഇത് പിഴിഞ്ഞു വെള്ളവും കഷ്ണവും പ്രത്യേകമാക്കുക. ഒരു പാത്രത്തിൽ അല്‍പം നെയ്യ് ഒഴിച്ച് അതിൽ കുമ്പളങ്ങയുടെ കഷ്ണം ഇടുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു മാറ്റി അടച്ചു വയ്ക്കുക. ഇനി കുമ്പളങ്ങ പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ട് ചേര്‍ത്ത് നന്നായി കുറുക്കി എടുക്കുക. അതിലേക്ക് ചുക്ക്, ഏലയ്ക്ക, തിപ്പലി, കൊത്തമല്ലി, കുരുമുളക്, ഇലവങ്കം, തിപ്പലി, ജീരകം, എന്നിവ പൊടിച്ചു ചേര്‍ത്ത് അതിലേക്കു അല്പം നെയ്യും ചേര്‍ത്തു ഇളക്കുക. ഇതിലേയ്ക്കു വറുത്തു വച്ച കുമ്പളങ്ങയുടെ കഷ്ണവും കൂടെ ചേർത്ത് ഇളക്കുക. അതിനു ശേഷം ഇത് വാങ്ങി വയ്ക്കാം. ഇത് ദിവസവും കഴിയ്ക്കുന്നത് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter