പണ്ട് കാലങ്ങളില്‍ എല്ലാ വീട്ടിലും ഒരു ആര്യവേപ്പ് സ്ഥിരം കാഴ്ചയായിരുന്നു. കാലം മാറി ആര്യവേപ്പുമരങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രമായി. എങ്കിലും ആര്യവേപ്പിന്റെ ഗുണങ്ങള്‍ സമ്മിശ്ര പ്രധാനമാണ്. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ആര്യവേപ്പ് ഉപയോഗിക്കാം.
ആര്യവേപ്പില വെളളത്തെ ശുദ്ധമാക്കും. അതിനാല്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ 50 ആര്യവേപ്പിലെ ഇട്ട് തിളപ്പിച്ച് ഈ വെള്ളം സൂക്ഷിച്ച് വെക്കുക. എന്നിട്ട് കുളിക്കാനുള്ള വെള്ളത്തില്‍ ഇത് കുറച്ച് ചേര്‍ക്കുക. ഇത് ശരീരത്തിലെ അണുബാധ അകറ്റുകയും മുഖക്കുരു തടയുകയും ചെയ്യും.
ഇതേ വെള്ളം ഒരു കോട്ടണ്‍ തുണിയില്‍ മുക്കി ഇത് ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് തേക്കുക. ഇത് മുഖക്കുരു, കറുത്ത പാടുകള്‍, ബ്ലാക്ക് ഹെഡ്‌സ് എന്നിവയില്‍ നിന്ന് മോചനം നല്‍കും.
ഒരു ഫേസ്പാക്കായും ആര്യവേപ്പ് ഉപയോഗിക്കാം. ആര്യവേപ്പില പത്തെണ്ണം എടുത്ത് ഓറഞ്ച് തൊലിയും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇത് ഒരു പള്‍പ്പ് രൂപത്തിലാക്കി തേനോ പാലോ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും.
ഒരു നല്ല ഹെയര്‍കണ്ടീഷണര്‍ ആയും ആര്യവേപ്പ് ഉപയോഗിക്കാം. നേരത്തേ മിക്‌സ് ചെയ്ത മിശ്രിതം തലയില്‍ പുരട്ടിയാല്‍ നല്ലൊരു കണ്ടീഷണറിന്റെ ഗുണം നല്‍കും.