മലയാളം ഇ മാഗസിൻ.കോം

അയാൾ എന്നെ വഞ്ചിച്ചു, പക്ഷെ: വിവാഹക്കാര്യം പങ്കുവച്ച്‌ ‘ബഡായി ബംഗ്ലാവ്‌’ ആര്യ

വീണ്ടും വിവാഹം കഴിക്കണമെന്നും സെറ്റിൽഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. വിവാഹത്തിനായി 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസ് വരെ വാങ്ങിവെച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. യൂട്യൂബിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് താരം മനസ് തുറക്കുന്നത്.

അനിയത്തിയുടെ കല്യാണം കഴിഞ്ഞതു മുതൽ പലരും തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നുണ്ട്. നല്ലൊരു പാർട്ണറെ കിട്ടിയാൽ തനിക്കും കല്യാണം കഴിക്കണം, സെറ്റിൽഡ് ആവണമെന്നുമൊക്കെ ഭയങ്കര ആഗ്രഹമുണ്ടടോയെന്നും താരം വീഡിയോയിൽ പറയുന്നു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. പെണ്ണ് കാണലിന് പോകാൻ ഒരുങ്ങി നിൽക്കുകയാണെന്ന് കരുതണ്ട. വെഡ്ഡിങ്ങ് ജൂല്ലറി വാങ്ങാൻ പോവുകയാണെന്നും അതൊക്കെ ഒന്ന് ഇട്ട് നോക്കാൻ വേണ്ടിയാണ് ഒരുങ്ങി ബ്രൈഡൽ ലുക്കിൽ വന്നത് എന്നുമാണ് വീഡിയോയിൽ ആര്യ പറയുന്നത്.

ചെക്കനെ കിട്ടിയാൽ താൻ പറയും. ചെക്കന്റെ കാര്യം അവിടെ നിൽക്കട്ടേ, അതിന് മുമ്പ് കല്യാണത്തിനുള്ള മുന്നൊരുക്കം നമ്മൾ ഇപ്പോഴെ തുടങ്ങണം. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണമുള്ളത് കൊണ്ടാണ് താനിത് പറയുന്നത്. സ്വർണം എല്ലാ കാലത്തും ഒരു സേവിംഗ്‌സ് ആണെന്നും താരം പറയുന്നു. നേരത്തെ വിവാഹം ചെയ്യാമെന്ന് കരുതി സ്‌നേഹിച്ചിരുന്ന ആൾ തന്നെ വഞ്ചിച്ച് പോയതിനെ കുറിച്ച് ആര്യ പറഞ്ഞിരുന്നു.

YOU MAY ALSO LIKE THIS VIDEO, നായികയായി മാത്രമേ അഭിനയിക്കൂ എന്ന്‌ വാശിപിടിച്ചാൽ ഞാൻ വീട്ടിലിരിക്കേണ്ടി വരും: ഷീലു എബ്രഹാം, നർത്തകിയാണ്‌ നഴ്സാണ്‌ നടിയാണ്‌ അതിലുപരി സാധാരണക്കാരിയാണ്‌ അതുകൊണ്ട്‌ ചിലത്‌ പറയാനുണ്ട്‌…

Avatar

Staff Reporter