മലയാളം ഇ മാഗസിൻ.കോം

ഒരൊറ്റ കൂവൽ കൊണ്ട്‌ അന്ന് രജിത്കുമാറിനെ തോൽപ്പിച്ച്‌ താരമായ ആര്യയ്ക്ക്‌ ഇപ്പോൾ ചിലത്‌ പറയാനുണ്ട്‌

ഒരൊറ്റ കൂവൽകൊണ്ട്‌ സ്ത്രീകളുടെ ശബ്ദമായി മാറിയ ആര്യ പറയുന്നു ഇന്നയാളുടെ കൂടെയുള്ളത്‌ മറ്റുള്ളവരെ തെറിവിളിക്കുന്ന കൂട്ടം. ലോകത്താകമാനം കൊ വി ഡ്‌ 19 നെ നേരിടാനുള്ള ചർച്ചകളും പ്രവർത്തനങ്ങളും നടക്കുന്ന വേളയിൽ കഴിഞ്ഞ രണ്ട്‌ ദിവസമായി മലയാളികളിൽ ഭൂരിഭാഗം പേർക്കും വിഷയം കൊ വി ഡ്‌ 19 അല്ല. മറിച്ച്‌ എഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന ബിഗ്ബോസ്‌ ഷോയിലെ മത്സാരാർത്ഥിയായ രജിത്‌കുമാർ പുറത്ത്‌ പോയതാണ്‌.

കൊ വി ഡ്‌ 19 നെ എതിരെ അതീവ ജാഗ്രത പാലിക്കണമെന്നും കൂട്ടം കൂടരുതൊന്നുള്ള ആരോഗ്യവകുപ്പിന്റെയും നിർദ്ദേശമുള്ളപ്പോഴാണ്‌ രജിത്‌ കുമാറിനെ സ്വീകരിക്കാൻ വേണ്ടി പതിനായിരക്കണക്കിനാളുകൾ എയർപോട്ടിൽ തടിച്ച്‌ കൂടിയത്‌. സംഭവത്തിൽ രജിത്‌ കുമാറിനെതിരെയും മറ്റ്‌ കണ്ടാലറിയുന്ന 70 ഓളം പേർക്കെതിരെ യും നടപടിയെടുത്തിട്ടുണ്ട്‌.

ഏഴ്‌ വർഷം മുമ്പ്‌ തിരുവനന്തപുരം വുമൺസ്‌ കോളേജിൽ വെച്ച്‌ രജിത്‌ കുമാറിനെ കൂവി തോൽപ്പിച്ച ആര്യ എന്ന പെൺകുട്ടിയും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയിരിക്കുകയാണ്‌. നൂറുകണക്കിന്‌ പെൺകുട്ടികൾ ഇരുന്ന വേദിയിൽ മൈക്കിലൂടെ സ്ത്രീകളെയാകെ അപമാനിച്ച്‌ സംസാരിച്ചയാളെ ഒറ്റയ്ക്കെഴുന്നേറ്റ്‌ നിന്ന്‌ കൂവി തോൽപ്പിച്ച വിമൻസ്‌ കോളേജിലെ ബി. എ. അവസാനവർഷ ലിറ്ററേച്ചർ വിദ്യാർത്ഥിനിയുടെ കൂവൽ സമൂഹത്തിന്‌ നേരെകൂടിയാണ്‌

ഞാൻ ഉൾപ്പെടുന്ന പുരുഷ വർഗ്ഗത്തിന്‌ വെറും 10 മിനിറ്റ്‌ മതി ബീ ജം ഒരു പെൺകുട്ടിയുടെ യൂട്രസിലേക്ക്‌ അയക്കാൻ. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാൻ കഴിയുന്നവരാണ്‌ പെൺകുട്ടികൾ. രജിത്‌ കുമാർ പറഞ്ഞ വാക്കുകൾ.

സ്ത്രീവിരു ദ്ധത മാത്രമല്ല, ട്രാൻസ്‌ ജെന്റേഴ്സിന്‌ എതിരേയും, ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കെതിരെയും പിന്നീട്‌ രജിത്‌ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്‌. ഏഷ്യാനെറ്റിലെ ബിഗ്‌ ബോസിലെ മത്സരാർത്ഥിയായി എത്തിയ ശേഷം വലിയ പിന്തുണയാണ്‌ രജിത്‌ കുമാറിന്‌ ലഭിച്ചത്‌. താരപരിവേഷം എ്ന്ന വേണമെങ്കിലും പറയാം. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം രജിത്‌ കുമാറിനെ അനുകൂലിക്കുന്നവരും അ്ല‍്ലാത്തവരും ഉണ്ട്‌. രജിത്‌ കുമാറിനെതിരെ പറയുന്നവർ സൈബർ ആക്രമണം നേരിടുന്നുമുണ്ട്‌.

ഏഷ്യാനെറ്റ്‌ ചാനലിനും, റിയാലിറ്റി ഷോ അവതാരകനായ മോഹൻലാലിനും എതിരെ വലിയ സൈബർ ആക്രമണങ്ങളാണ്‌ നടക്കുന്നത്‌. വർഷങ്ങൾക്ക്‌ മുൻപ്‌ രജിത്തിന്റെ വാദങ്ങളെ ഒരു കൂവൽ കൊണ്ട്‌ പൊളിച്ച ആര്യ ഇപ്പോഴത്തെ അയാളുടെ വിവാദങ്ങളെക്കുറിച്ച്‌ പ്രതികരിച്ചതിങ്ങനെ, ഞാൻ ചെയ്യാനുള്ളത്‌ അന്ന്‌ ചെയ്തു. അതാണ്‌ എന്റെ പ്രതികരണം. അന്ന്‌ അയാളൊരു പ്രൊഫസറാണെന്നെങ്കിലും ഞാൻ കരുതിയിരുന്നു. എന്നാൽ അതൊന്നുമല്ല അയാൾ എന്ന്‌ അയാൾ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്‌.

പലരും പറയുന്നത്‌ കേട്ടു രജിത്‌ എന്ത്‌ ചെയ്തു എന്നെന്തിനാണ്‌ നോക്കുന്നത്‌ ആ പരിപാടിയിൽ ഉള്ളത്‌ മാത്രം നോക്കിയാൽ പോരെ എന്ന്‌. ആ പരിപാടി ഞാൻ കാണാറില്ലെങ്കിലും അയാൾ ഏത്‌ രൂപത്തിൽ വന്ന്‌ എന്ത്‌ പറഞ്ഞാലും അതിനോട്‌ യോജിക്കാൻ എനിക്ക്‌ കഴിയില്ല. അന്ന്‌ ഞാൻ ചെയ്തത്‌ തെറ്റായിപ്പോയി എന്ന്‌ എനിക്കിതുവരെ തോന്നിയിട്ടില്ല. ആര്യ വ്യക്തമാക്കി.

Staff Reporter