തട്ടാശ്ശേരി കൂട്ടം എന്ന സിനിമയിലേക്കെത്തിയത് പിതാവ് ഹരിശ്രീ അശോകന്റെ നിർബന്ധത്താലെന്ന് അർജുൻ അശോകൻ. സാധാരണ ഗതിയിൽ ഏത് സിനിമ എടുക്കണം ഏത് സിനിമ എടുക്കേണ്ട എന്നൊന്നും അച്ഛൻ പറയാറില്ലെന്നും, എന്നാൽ ‘തട്ടാശ്ശേരി കൂട്ടം’ എന്ന സിനിമ നിർമ്മിക്കുന്നത് ദിലീപ് ആണെന്നറിഞ്ഞപ്പോൾ തീർച്ചയായും ചെയ്യണം എന്ന് അച്ഛൻ പറഞ്ഞു എന്നുമാണ് അർജുൻ വ്യക്തമാക്കുന്നത്.
അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്യുന്ന സിനിമയാണ് തട്ടാശ്ശേരി കൂട്ടം. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു താരങ്ങൾ. 2019ൽ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. കൊറോണ കാരണം റിലീസ് വൈകിയതാണ്.

പുതിയ പടം കമ്മിറ്റ് ചെയ്ത് കഴിയുമ്പോൾ അച്ഛനോട് പറയും. അല്ലാതെ ഏത് എടുക്കണം, എടുക്കണ്ട എന്നൊന്നും അച്ഛൻ പറഞ്ഞ് തരാറില്ല. അച്ഛൻ സിനിമ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും അർജുൻ വ്യക്തമാക്കുന്നുണ്ട്. ദിലീപേട്ടന്റെ നിർമാണമാണെന്ന് പറഞ്ഞപ്പോൾ എന്തായാലും ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു എന്നാണ് അർജുൻ പറയുന്നത്.
കൂടാതെ സിനിമയിൽ ജെസിബി അലങ്കരിച്ചതിനെ കുറിച്ചും അർജുൻ പറയുന്നുണ്ട്. അച്ഛനും ദിലീപേട്ടനും വാഴയിലെ വച്ച് ബസ് അലങ്കരിക്കാമെങ്കിൽ ഞങ്ങൾക്ക് ജെസിബി അലങ്കരിക്കാൻ പാടില്ലേ എന്നാണ് അർജുൻ പറയുന്നത്.