മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. കാലാവസ്ഥയിലെ മാറ്റമാണ് ഇതിനു പ്രധാന കാരണങ്ങളിൽ ഒന്ന് . എന്നിരുന്നാലും തണുത്ത കാലാവസ്ഥയിൽ ആണ് ഇത് പ്രധാനമായും കണ്ടു വരുന്നത് . ഇതിനായി പല പരീക്ഷണങ്ങളും നടത്തി പിന്മാറിയവരാവും നമ്മളിൽ അധികവും. പല തരത്തിലുള്ള കെമിക്കലുകളും ഇതിനായി പരീക്ഷിച്ചു നോക്കിട്ടുമുണ്ടാകും . എന്നാൽ വീട്ടിലെ തന്നെ ചില ചേരുവകൾ ഉപയോഗിച്ച് ഇതിനു പരിഹാരം കാണാവുന്നതാണ് .ഇതിനുള്ള ഒരു പരിഹാരമാർഗമായി കറ്റാർവാഴ ജെൽ ഉപയോഗിക്കാവുന്നതാണ് .ചുണ്ടുകൾക്ക് ഈർപ്പവും തണുപ്പും നൽകി ചുണ്ട് വരണ്ടു പൊട്ടുന്നതിൽ നിന്നും സംരക്ഷണം നല്കാൻ കറ്റാർ വാഴ ജെല്ലുകൾ സഹായിക്കുന്നു.ചുണ്ടിൽ നേരിട്ട് കറ്റാർ വാഴ ജെല്ലുകൾ പുരട്ടുന്നതാണ് ഉത്തമം .ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ് .
മാറ്റ് പരിഹാര മാർഗ്ഗങ്ങൾ ;
1 രാത്രി കിടക്കുന്നതിനു മുൻപായി ആല്‍മണ്ട് ക്രീമോ ആല്‍മണ്ട് ഓയിലോ ചുണ്ടിൽ പുരട്ടാവുന്നതാണ് .ഇത് ചുണ്ട് വരണ്ടു കീറുന്നതിൽ നിന്നും ഒരു ആശ്വാസം നൽകും .
2. പാലിന്റെ പാട ചുണ്ടിൽ പുരട്ടുന്നത് വളരെ നല്ലതാണു .ചുണ്ട്കളെ മൃദുവാക്കാനും ചുണ്ടിലെ വരൾച്ച തടയാനും ഇത് സഹായിക്കുന്നു .പാല്പാടയിൽ നാരങ്ങാനീര് ചേർത്ത് പുരട്ടുന്നതും വളരെ നല്ലതാണ് .
3. വെള്ളരിക്കയുടെ നീര് ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിനു വരുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാര മാർഗമാണ് .ചുണ്ടു വിണ്ടു കീറൽ തൊലി അടർന്നു പോകൽ ഫംഗസ് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം വെള്ളരിക്കയുടെ നീര് ഉത്തമമാണ് .വെള്ളരിയുടെ നീര് ദിവസവും ഉപയോഗിച്ച് ചുണ്ട് മസ്സാജ് ചെയ്യുന്നത് ചുണ്ട് വരണ്ടു കീറുന്നതിൽ നിന്നും സംരക്ഷണം നൽകും .
4. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതും ചുണ്ട് വരണ്ടു കീറുന്നതിന് ഒരു പരിഹാര മാർഗമാണ് .ഒലിവ് ഓയിലിൽ ഒട്ടനവധി ആന്റി ഓക്സിഡുകൾ അടഞ്ഞിട്ടുണ്ട് .ഇത് ചുണ്ടിന് ആവശ്യമായ പോഷണം നല്കുന്നു .ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് കൊണ്ട് ചുണ്ടിന് ഒരു ഫിനിഷിങ് നൽകുകയും ചുണ്ടിന് തിളക്കവും മനോഹാരിതയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
5. ദിവസവും നെയ്യ് ചുണ്ടിൽ പുരട്ടി മസ്സാജ് ചെയ്യുന്നത് ചുണ്ട് വരണ്ടു കീറുന്നത് പരിഹരിക്കുന്നതിനോടോപ്പോം ചുണ്ടിന് നിറം നൽകുവാനും സഹായിക്കുന്നു.
6. കക്കരി ഉപയോഗിച്ചും ഒരു പരിധിവരെ ചുണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ് .കാക്കരിക്കയിൽ ദാരാളം വെള്ളത്തിന്റെ ആംശം അടഞ്ഞിട്ടുണ്ട് .അതിനാൽ തന്നെ ചുണ്ടിലെ നനവ് തിരിച്ചെടുക്കാൻ ഇത് സഹായിക്കുന്നു.കക്കരി കേവലം ചുണ്ടിന്റെ പ്രേശ്നങ്ങൾക്കു മാത്രമല്ല എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമെന്നോണം ഉപയോഗിക്കുന്നു .