19
April, 2019
Friday
04:48 AM
banner
banner
banner

സ്ത്രീകളാണോ പുരുഷന്മാരാണോ പോൺ ചിത്രങ്ങളുടെ അടിമകൾ? സ്ത്രീയും പുരുഷനും സ്ഥിരമായി കാണുന്ന പോൺ ചിത്രങ്ങൾ ഏതൊക്കെ എന്നും അറിഞ്ഞോളൂ!

എല്ലാ മനുഷ്യരുടെയും സ്വഭാവം ഒരുപോലെ അല്ല എന്നാണ് പറയുന്നത്. മനുഷ്യർ എപ്പോഴും വ്യത്യസ്ത സ്വഭാവം ഉള്ളവർ ആണ്. ചില ആളുകൾക്ക് പോണ് സിനിമകളോടും ചിത്രങ്ങളോടും ഒരു ആകർഷണവും താൽപര്യവും കൂടുതൽ ആയിരിക്കും.

ഒരാള്‍ പോണിന് അഡിക്ഷനായി എന്നുപറയുന്നത് പോണ്‍കാഴ്ച അയാള്‍ക്ക് സാമൂഹ്യമോ സാമ്പത്തികമോ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും പ്രത്യാഘാതം അതിൽ നിന്നുണ്ടാവുന്നുണ്ട് എങ്കിൽ മാത്രമാണ്. പോണ്‍ ചിത്രങ്ങൾ കാണുന്നവരിൽ തന്നെ ഒരു വിഭാഗം മാത്രമാണ് ഇങ്ങിനെ അഡിക്ഷനിലേക്കു മാറുന്നത്. അത്തരത്തിൽ പോണ് അഡിക്ഷൻ ഉണ്ടാകുന്നത് പ്രധാനമായും താഴെ പറയുന്ന രീതിയിൽ ഉള്ളവരിൽ ആണ്.

1. ഒരാളുമായും മാനസികമായി അധികം അടുപ്പമോ സ്നേഹമോ താല്‍പര്യമോ വിശ്വാസമോ ഇല്ലാത്തവര്‍
2. സ്വയംഭോഗത്തിന് പോണ്‍ ഒരു നല്ല സഹായിയാണെന്ന് കരുതുന്നവർ.
‍3. ജീവിതത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളിലും സമ്മര്‍ദ്ദങ്ങളിലും ഒറ്റപ്പെടലിലും ഒക്കെ ഇതിൽ നിന്നും മുക്തി നേടാൻ വേണ്ടിയോ നിത്യജീവിതത്തിന്‍റെ തിരക്കുകളിലോ ഉത്തരവാദിത്തങ്ങളിലോ നിന്നൊരവധിയെടുക്കാനും തങ്ങൾക്ക് സുഖസംതൃപ്തിയേകാന്‍ പോണ് ചിത്രങ്ങൾക്ക് കഴിയും എന്ന് വിശ്വസിക്കുന്നവർ.
‍4. ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മനസ്സിൽ കൊണ്ടു നടക്കുന്ന വികലമോ വികൃതമോ ആയ ലൈംഗികസ്വപ്‌നങ്ങളെ സ്ക്രീനിലെങ്കിലും കണ്ടു സന്തോഷം കണ്ടെത്താം എന്നു കരുതുന്നവർ.
5. ഒരിക്കൽ എങ്കിലും പോണ്‍ കാഴ്ചകളില്‍ നിന്ന് കൂടുതല്‍ ഉല്ലാസം കിട്ടുന്നവര്

പോണ്‍ ചിത്രങ്ങൾ കാണുന്നവരുടെ കണക്ക് അനുസരിച്ച് പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് പോണ്‍ സിനിമകൾ കാണുന്നത് എന്നാണ് പറയുന്നത്‌. എന്നാൽ പോണ്‍ അഡിക്ഷനിൽ മുൻപന്തിയിൽ നിൽക്കുന്നത് പുരുഷന്മാർ ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ലൈംഗിക താത്പര്യങ്ങൾ സ്ത്രീയേക്കാൾ കൂടുതൽ പുരുഷന് തന്നെയാണ് എന്നതിന്റെ തെളിവ് ആണ് സെക്സിൽ പുരുഷൻ എപ്പോഴും പുതുമ ആഗ്രഹിക്കുന്നതും ലൈംഗികദൃശ്യങ്ങളാല്‍ കൂടുതല്‍ പുരുഷന്മാരെ ഉത്തേജിതരാക്കുന്നതും.

പോണ്‍ ചിത്രങ്ങൾ കാണുന്ന സ്ത്രീകള്‍ പ്രധാനമായും കാണാറുള്ളത് അഡിക്ഷന്‍ സാദ്ധ്യത കുറഞ്ഞ “സോഫ്റ്റ്‌ പോണ്‍” ചിത്രങ്ങൾ ആയിരിക്കും.

ഒരാൾ പോണ്‍ ചിത്രങ്ങളിൽ അഡിക്ഷൻ ആയി എന്നതിന്റെ അടയാളങ്ങൾ താഴെ പറയുന്നു.
ഒരാൾ ഇത്തരം പോണ്‍ അഡിക്ഷൻ ആവുന്നതിന് മുമ്പ് ഒരാൾക്ക് അയാളിൽ വികാരം ഉണർത്തിയിരുന്നത് എന്താണോ അതിനോട് ഉള്ള താല്പര്യം കുറയുകയും കൂടുതല്‍ തീക്ഷ്ണവും അറപ്പുളവാക്കുന്നതും ആയ രംഗങ്ങളില്‍ നിന്നു മാത്രം, അതും ഒട്ടേറെ നേരം അവ കണ്ടാല്‍ മാത്രമേ ഉത്തേജനം സാദ്ധ്യമാവുന്നുള്ളൂ എന്നുമുള്ള അവസ്ഥ ഒരു പോണ്‍ അഡിക്ഷന്‍റെ പ്രധാന ലക്ഷണം ആണ്.

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഇതേക്കുറിച്ച് നടന്ന പഠനം കണ്ടെത്തിയത് പോണ്‍ അഡിക്ഷന്‍ ബാധിതര്‍ അസാധാരണത്വമുള്ള ലൈംഗികചിത്രങ്ങളോടു താൽപര്യം കാണിക്കുന്നെന്നും അതിനാൽ തന്നെ അവരുടെ തലച്ചോറുകള്‍ പണി മുടക്കുന്നു എന്നുമാണ്.

പോണ്‍ ചിത്രങ്ങൾ കാണാൻ ഉള്ള നിരന്തരമായ ഒരുള്‍പ്രേരണയുടെ ഭാഗമായി “നിര്‍ത്തി, ഇനിയിതൊന്നും കാണുന്നേയില്ല” എന്നു സ്വയം തീരുമാനിച്ചിട്ടും അടുപ്പമുള്ളവര്‍ക്കു വാക്കുകൊടുത്തിട്ടും അത് തെറ്റിക്കുന്നതും പോണ്‍ കാഴ്ചയ്ക്ക് ആയുള്ള അമിത ആവേശം നിയന്ത്രിക്കാനാവശ്യപ്പെടുന്നവരോടു ദേഷ്യപ്പെടുക എന്നീ ലക്ഷണങ്ങളും അഡിക്ഷന്‍ബാധിതര്‍ പ്രകടമാക്കാറുണ്ട്.

കുടിക്കാന്‍ കിട്ടാത്തപ്പോള്‍ മദ്യാസക്തര്‍ക്കു വിറയലും ഉറക്കക്കുറവുമൊക്കെ പ്രത്യക്ഷപ്പെടുന്ന പോലെ, പോണ്‍ ഒരഡിക്ഷനായവര്‍ക്ക് അതു കാണാതിരുന്നാല്‍ ഉറക്കമില്ലായ്മ, ഏകാഗ്രത കിട്ടായ്ക, മുന്‍ശുണ്‍ഠി, നൈരാശ്യം, പരിഭ്രാന്തി എന്നിവയും ജലദോഷപ്പനിയുടെ ലക്ഷണങ്ങളും ഒക്കെ ഉണ്ടാകുന്നത് സാധാരണ ആണ്.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments