19
November, 2017
Sunday
08:12 PM
banner
banner
banner

ഏപ്രിൽ 17 മുതൽ 23 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധിക ചിലവ് നിയന്ത്രിക്കാന്‍ പാടുപെടും. പരുഷമായ പെരുമാറ്റം മൂലം അടുത്തു നിന്നവരെ ശത്രുക്കളാക്കാതെ നോക്കണം. വിദ്യാര്‍ഥികള്‍കള്‍ക്ക് പഠനത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങള്‍ വരാവുന്ന സമയമാണ്. മേലുദ്യോഗസ്ഥര്‍ അനുകൂലമായി പെരുമാരുന്നതില്‍ ആശ്വാസം തോന്നും.
ദോഷപരിഹാരം: ശിവന് പുഷ്പാഞ്ജലി, ജലധാര. മഹാവിഷ്ണുവിന് പാല്‍പായസം.

ഇടവക്കൂര്‍ (കാര്‍ത്തിക 3/4), രോഹിണി, മകയിരം 1/2)
പല കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. മനസ്സിന് സന്തോഷം തരുന്നതായ വാര്‍ത്തകള്‍ കേള്‍ക്കുവാനും മറ്റും അവസരം ഉണ്ടാകും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിച്ചു തുടങ്ങും. വിദേശ ജോലിക്കാര്‍ക്ക് തൊഴിലില്‍ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അല്പം പരിഹാരം ഉണ്ടാകും. ബന്ധുക്കള്‍ സഹായകരമായി പെരുമാറും. ആത്മ വിശ്വാസം വര്‍ധിക്കും. .
ദോഷ പരിഹാരം : ശിവന് ധാര, പുറകുവിളക്ക്, ശാസ്താവിനു നീരാഞ്ജനം, നെയ്‌ അഭിഷേകം.

മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4)
ജീവിതത്തെ കൂടുതല്‍ ഗൗരവമായി സമീപിക്കും. ആഗ്രഹിച്ച ദേവാലയ ദര്‍ശനം മൂലം ആത്മ വിശ്വാസം ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. തൊഴിലില്‍ അംഗീകാരം വര്‍ധിക്കും. ഭൂമി സംബന്ധമായ ഇടപാടുകള്‍ തടസ്സപ്പെടുവാന്‍ ഇടയുണ്ട്.
ദോഷ പരിഹാരം : മഹാവിഷ്ണുവിന് തുളസിമാല, പാല്‍പായസം. ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയം, ആയില്യം)
വ്യാപാര വാണിജ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭ അനുഭവങ്ങള്‍ വര്‍ധിക്കും. തൊഴില്‍ രംഗത്ത് അനുകൂലമായ അവസ്ഥയുണ്ടാകും. വിദേശ യാത്രക്കുള്ള തടസ്സങ്ങള്‍ മാറും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. സാമ്പത്തിക ബാധ്യതകള്‍ ക്രമപ്പെടുത്തുവാന്‍ സാധിക്കും. ശത്രുക്കളുടെ നീക്കങ്ങളെ കരുതണം.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന്പുറകുവിളക്ക്, ധാര.

Prev1 of 3
ശേഷം അടുത്ത പേജിൽ (Click or Use Arrow Keys)

RELATED ARTICLES  മണ്ഡലകാലത്ത്‌ ഇരുമുടിക്കെട്ടില്ലാതെ ദർശനം നടത്താൻ തിരുവിതാംകൂറിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങൾ
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments