മലയാളം ഇ മാഗസിൻ.കോം

ഏപ്രിൽ 10 മുതൽ 16 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്ത് സഹായം ലഭ്യമാകും. കുടുംബത്തില്‍ സുഖവും ദാമ്പത്യ ഐക്യവും പ്രകടമാകും. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. കര്‍മ രംഗത്ത് അപ്രതീക്ഷിത സഹായ നീക്കങ്ങള്‍ അനുഭവത്തില്‍ വരും.
ദോഷ പരിഹാരം: ശാസ്താവിനു നീരാഞ്ജനം, ശിവന് ജലധാര.

മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)
ആത്മ വിശ്വാസം വര്‍ധിക്കും. കൂടുതല്‍ പണം മുടക്കിയുള്ള സംരംഭങ്ങള്‍ മറ്റൊരു അവസരത്തില്‍ ആകുന്നതാണ് നല്ലത്. രോഗ ദുരിതങ്ങള്‍ക്ക് പരിഹാരം ലഭിക്കും. വാഹങ്ങള്‍ക്ക് അറ്റകുറ്റ പണികള്‍ വേണ്ടി വരും. ധാരാളം യാത്രകള്‍ വേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാകണമെന്നില്ല.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിനു നെയ്‌ അഭിഷേകം.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി3/4)
കര്‍മ രംഗത്ത് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃ പദവി ലഭിക്കാം. അധ്വാന ഭാരം കുറയും. വൈഷമ്യങ്ങളെ അതിജീവിക്കുവാന്‍ കഴിയും. പല ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിക്കും. സാമ്പത്തിക മുതല്‍മുടക്കുകള്‍ക്ക് പറ്റിയ വാരമല്ല.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്‌വിളക്ക്, തുളസിമാല. ശിവന് പുറകുവിളക്ക്, ജലധാര.

മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വ്യാപാര രംഗത്ത് ആനുകൂല്യം വര്‍ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് നേതൃ പദവി ലഭ്യമാകും. കുടുംബതോടപ്പം ഉല്ലാസ യാത്രക്ക് അവസരം ലഭിക്കും. വിദേശ ജോലികാര്‍ക്ക് തൊഴില്‍ ആനുകൂല്യം വര്‍ധിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇട വരും. സാമ്പത്തിക രംഗം മെച്ചമാകും.
ദോഷപരിഹാരം: ഹനുമാന്‍ സ്വാമിക്ക് വെണ്ണ, ശിവന് കൂവളമാല, ധാര.

ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 9447929406

Avatar

Staff Reporter