മോട്ടോർ വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തി ഗതാഗത കമീഷണർ സർക്കുലർ ഇറക്കി. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്നാണ് നിർദേശം.
മോട്ടോർ വാഹന ഉദ്യോഗസ്ഥർ കേസ് പ്രത്യേകമായി അന്വേഷിച്ച് വേണം നടപടിയെടുക്കാൻ. ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഗതാഗത കമ്മീഷണർ സർക്കുലറിൽ നിർദേശിക്കുന്നു. റോഡ് അപകടങ്ങളിൽ പൊലീസ് തയാറാക്കുന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മോട്ടോർ വാഹന വകുപ്പ് വാഹന ഉടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
YOU MAY ALSO LIKE THIS VIDEO, ‘ഈ രാജ്യത്ത് ഉറങ്ങാൻ കിടന്നാൽ ഉണരുന്നത് മറ്റൊരു രാജ്യത്തായിരിക്കും’ – 6 മാസം കൂടുമ്പോൾ ‘രാജ്യം മാറുന്ന’ വിചിത്രമായൊരു പ്രദേശം; പിന്നിലെ കാരണം എന്തെന്നോ?
സത്യം തെളിയിക്കാൻ വേണ്ട സമയം പോലും വാഹനം ഉടമകൾക്ക് കൊടുക്കാറില്ലേ എന്ന് പല കേസുകളിലും ഹൈകോടതി ചോദിച്ചിട്ടുണ്ട്. അതിനാൽ പല കേസുകളും കോടതിയിൽ തള്ളി പോകാറുണ്ട്. സ്വാഭാവിക നീതി ഉറപ്പാക്കാനാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കേസ് പ്രത്യേകമായി അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി വേണം ഇനി ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണർ എ.ഡി.ജി.പി.എസ് ശ്രീജിത്ത് നിർദേശം നൽകിയത്. ഇതിനോടൊപ്പം മറ്റ് ചില മാറ്റങ്ങളും വരുത്തി.
ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിന് പിടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഇടിച്ചിട്ട് മുങ്ങൽ എന്നീ കുറ്റകൃത്യങ്ങൾക്കും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി. മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ച് മൂന്ന് തവണ പിടിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യും.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം
ഇതോടെ അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കേസിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ നടപടി നീളും. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി പാടില്ലെന്ന സർക്കുലറിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.
പുതിയ ഉത്തരവിനെ തുടർന്ന് സുരാജിനെതിരായ പരാതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കും. 2023 ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിലിടിച്ച് മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.
ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
YOU MAY ALSO LIKE THIS VIDEO, Menstrual Cup സുരക്ഷിതമോ? ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും അറിയാൻ Gynaecologist പറയുന്നത്