മലയാളം ഇ മാഗസിൻ.കോം

ആടുജീവിതത്തിന്റെ ലൊക്കേഷനിൽ ഒരു യേശുക്രിസ്തു, വൈറലായി ചിത്രങ്ങൾ, ആളെ മനസിലായോ?

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ബെന്യാമിന്റെ ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്‌ ജോർദ്ദാനിൽ പുരോഗമിക്കുകയാണ്‌. സിനിമയുടെ ഷൂട്ടിനായി പോയ പൃഥ്വിരാജും മറ്റ്‌ അണിയറ പ്രവർത്തകരും കൊറോണ ഭീതി ലോകമെങ്ങും പരന്നതോടെ ജോർദാനിൽ കുടുങ്ങികിടക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

കൊറോണ വ്യാപനത്തെ തുടർന്ന്‌ ഷൂട്ടിങ്ങ്‌ മുടങ്ങിയതോടെ ഒഴിവ്‌ സമയം ക്രിയേറ്റീവായി ഉപയോഗിച്ചിരിക്കുകയാണ്‌ സെറ്റിലെ അംഗങ്ങൾ. ഫോട്ടോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറും മേക്കപ്പ്‌ മാനുമൊക്കെ കൂടി ഒരു യേശുക്രിസ്തുവിനെതന്നെയാണ്‌ സെറ്റിൽ ഒരുക്കിയിരിക്കുന്നത്‌.

ഫോട്ടോഗ്രാഫർ അനൂപ്‌ ചാക്കോയെ ക്രൂശിതനായ ക്രിസ്തുവിവാക്കി ഒരുക്കിയിരിക്കുകയാണ്‌ ടീം. മേക്കപ്പ്‌ മാൻ രഞ്ജിത്‌ അമ്പാടിയും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറും കലാസംവിധായകൻ പ്രശാന്ത്‌ മാധവും ചേർന്നാണ്‌ ഇത്‌ ഒരുക്കിയിരിക്കുന്നത്‌.

സെറ്റിൽ നിന്നെടുത്ത മേക്കോവർ ചിത്രങ്ങൾ അനൂപ്‌ തന്നെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്‌. നിരവധി ഹിറ്റ്‌ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയാണ്‌ അനൂപ്‌ ചാക്കോ. ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്‌.

Staff Reporter