മലയാളം ഇ മാഗസിൻ.കോം

‘നല്ലപോലെ വായ്‌നോക്കി, കാലിന്റെ ഫോട്ടോ വരെ എടുത്ത് വെച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് അനുമോൾ

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടംപിടിച്ച താരമാണ് അനുമോൾ. ഇപ്പോഴിതാ, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കഡുഗന്നാവ ഒരു യാത്ര എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്.

മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ച അനുഭവത്തിന് പുറമെ അദ്ദേഹത്തെ വായ്‌നോക്കിയ കാര്യവും അനുമോൾ തുറന്നുപറയുന്നു. തന്റെ സീൻ കഴിഞ്ഞാലും അദ്ദേഹം കാരവനിലേയ്ക്ക് പോകാതെ സെറ്റിൽ തന്നെ നിൽക്കുമെന്ന് അനുമോൾ പറഞ്ഞു. മമ്മൂക്കയുടെ പെർഫോർമൻസ് മുമ്പ് സ്‌ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂ. അതിനാൽ എല്ലാവരും പുറത്തുപോകാൻ പറഞ്ഞാലും താൻ മോണിറ്ററിന്റെ അടുത്ത് തന്നെ ഒട്ടി നിൽക്കുമായിരുന്നുവെന്ന് അനുമോൾ കൂട്ടിച്ചേർത്തു.

മമ്മൂക്ക റീടേക്ക് എടുക്കുമോ, ഡയറക്ടർ ഒരു സജഷൻ പറഞ്ഞാൽ അത് എങ്ങനെയാണ് ഹാൻഡിൽ ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കി നിൽക്കുമായിരുന്നു. ഡയറക്ടർ നമ്മളോട് ഒരു സജഷൻ പറയുമ്പോൾ രണ്ട് മൂന്ന് തവണ ചെയ്താലേ ശരിയാകൂ. എന്നാൽ ഇവർക്ക് അത് പറയുമ്പോൾ തന്നെ മനസിലാക്കി പെർഫോം ചെയ്യാൻ കഴിയുമെന്ന് അനുമോൾ പറഞ്ഞു.

ടാലന്റിന് അപ്പുറത്തേയ്ക്ക് ബാക്കിയുള്ള ആളുകളോടുള്ള മമ്മൂക്കയുടെ പെരുമാറ്റവും ഡെഡിക്കേഷനുമുണ്ട്. എങ്ങനെയൊക്കെയാണ് ബിഹേവ് ചെയ്യുന്നത്, എങ്ങനെയൊക്കെയാണ് ആളുകളെ ഹാൻഡിൽ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ അടുത്ത് നിന്ന് നോക്കിക്കാണാൻ സാധിച്ചത് വലിയ കാര്യമാണെന്നും ഫുൾ പ്ലസന്റായി ഹാപ്പിയായി വർക്ക് ചെയ്യുന്നതിനാലാണ് ഇത്രയും കാലം സിനിമയിൽ നിലനിന്നതെന്നും അനുമോൾ പറഞ്ഞു.

മമ്മൂക്കയെ ഫുൾ വായ്‌നോട്ടമായിരുന്നുവെന്ന് അനുമോൾ തുറന്നുപറഞ്ഞു. അഭിനയം നോക്കാം, ഡ്രസിംഗ് നോക്കാം. മമ്മൂക്കയെ മൊത്തത്തിൽ താൻ സ്‌കാൻ ചെയ്ത് കൊണ്ടേ ഇരിക്കുകയായിരുന്നു വെന്നും അദ്ദേഹത്തിന്റെ കാലിന്റെ ഫോട്ടോ വരെ എടുത്ത് വെച്ചിട്ടുണ്ടെന്നും അനുമോൾ കൂട്ടിച്ചേർത്തു.

YOU MAY ALSO LIKE THIS, ബിഗ്‌ബോസ്‌ താരത്തിന്റെ ബിക്കിനി ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്തപ്പോൾ ആൾക്കാരു‍ടെ ആവശ്യങ്ങൾ കൂടി, ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി

Avatar

Staff Reporter