19
November, 2017
Sunday
07:53 PM
banner
banner
banner

അനുമോൾ ‘പീ കുട്ടി ആയപ്പോ’ എല്ലാവരും അവളുടെ അടുത്തുന്നു പോയി…

“എനിക്ക് പീ ആണ് .. പോയി കിടന്നുറങ്ങു… ഇന്ന് വേണ്ട .. രണ്ടാമത്തെ ഡേ ആയതു കൊണ്ട് നല്ല വേദന ഉണ്ട്.. ” രാത്രി എപ്പോളോ ‘അമ്മ അച്ഛനോട് പറയുന്നത് അവൾ കേട്ടു… അമ്മക്ക് എന്താണ്..? എപ്പോളാണ് അമ്മക്ക് വയ്യായ വന്നത്..? ആ സംശയങ്ങളിൽ ആയിരുന്നു അനു മോൾ ഉറക്കത്തിലേക്കു വീണത്.. ഉറക്കത്തിൽ എപ്പോളോ അവൾക്കു എന്താണന്നറിയാത്ത പീ പിടിച്ച ‘അമ്മ എങ്ങോട്ടോ ഓടുന്നത് അവൾ സ്വപ്നം കണ്ടു.. അമ്മക്ക് പിറകെ അച്ഛനും അവളും മരിച്ചു പോയ ചിക്കു പട്ടിയും ഓടുന്നത് അവൾ സ്വപനത്തിൽ കണ്ടു …

രാവിലെ സ്‌കൂൾ ബസു വരുന്നതിനു മുൻപേ ശർക്കര ഇട്ട ഗോതമ്പു പിടി തിന്നുന്നതിനിടക്ക് അമ്മയോടവൾ തന്റെ സംശയം ചോദിച്ചു .. എന്താ അമ്മെ പീ?? നാലാം ക്ളാസുകാരിയുടെ ചോദ്യം കേട്ടു അമ്മക്ക് ചിരി വന്നു.. പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛനും ചിരിച്ചു.. താൻ എന്താണ് ചോദിച്ചത് ഇവരിത്ര ചിരിക്കാൻ..?

“അത് മോളെ ഒന്നും ഇല്ല.. അതൊരു വലുതാവുമ്പോ മോൾക്കൊക്കെ വരുന്ന ഒരു സാധനം ആണ്…” ‘അമ്മ പറഞ്ഞു ഒപ്പിച്ചു
വലുതാവുമ്പോ എന്ന് പറഞ്ഞ..?

എത്ര വലുതാവുമ്പോ ??
“അതിപ്പോ കുറെ കൂടി കഴിയുമ്പോ…”

“പീ വന്ന എന്താ ഉണ്ടാവാ …? എങ്ങനെയാ അറിയാ…??

“ഇവളിതു എന്തൊക്കെയാ ചോദിക്കുന്നെ ഏട്ടാ..? ‘അമ്മ അച്ഛനെ നോക്കി കെറുവിച്ചു..

“നിന്നോട് ഞാൻ പറഞ്ഞതല്ലേ.. പിള്ളേര് കേൾക്കലെ ഒന്നും പറയണ്ടാന്നു.. ഇനി ഇപ്പൊ നീ പറഞ്ഞു കൊടുത്തോ..” അച്ഛൻ ചിരിച്ചു എണീറ്റ് പോയി… ‘അമ്മ ഒന്നും പറഞ്ഞതും ഇല്ല…

സ്‌കൂൾ ബസ്സിൽ ഗ്ലാസ് വിൻഡോയിൽ മുഖം ചാരി ഇരിക്കുമ്പോളും അവളുടെ മനസ്സിൽ ആ ചോദ്യം നിറഞ്ഞു നിന്നു.. ‘പീ ”

“നിനക്കറിയോ പീ എന്താന്ന് ?? അടുത്തിരിക്കുന്ന കുട്ടിയോടവൾ ചോദിച്ചു … അറിയില്ലെന്ന് പറഞ്ഞു… എന്തായാലും പീ എന്തോ പ്രശനം ഉള്ള സാധനം ആണ് … അല്ലെങ്കിൽ എങ്ങനെ ഇത്ര വേദന വരും …? വലുതാവുമ്പോൾ ഞാനും അപ്പൊ വേദനിച്ചിട്ട് കരയും …പേടി ആവുന്നു… ഇത്ര വലിയ ‘അമ്മ ക്കു വേദന ഉണ്ടെങ്കിൽ അനു മോൾക്ക് എന്തായാലും കരച്ചിൽ വരും…. അവൾ മനസ്സിൽ ഉറപ്പിച്ചു… ബസിൽ ഇരുന്നവൾ സ്‌കൂൾ എത്തുന്ന വരെ പീ യുടെ വേദനയെ കുറിച്ച് ചിന്തിച്ചു.

വൈകീട്ട് വീട്ടിൽ വന്നപ്പോളും അവൾ സംശയം ആവർത്തിച്ചു… അമ്മെ പീ വന്നാൽ എങ്ങനെ അറിയും…? ഈ പെണ്ണിതുവരെ ഇത് നിർത്തിയില്ല എന്ന ആത്മഗതത്തോടെ ‘അമ്മ അനു മോളെ നീക്കി നിർത്തി… ശേഷം വിരൽ കൊണ്ട് അവളുടെ മേൽ ചൂണ്ടി നീ വലിയ കുട്ടി ആവുമ്പൊ ദേ ഇവിടെ നിന്നും ചോര വരും…കേട്ടോ..അപ്പൊ അറിയാം…”

‘അമ്മ എണീറ്റ് പോയി.. അനു മോൾ കൂടുതൽ ഭയന്നു.. വല്യ കുട്ടി ആയാൽ പീ വരും.. ചോര വരും വേദന വരും… അനു മോൾക്ക് വലുതാവണ്ട… ഒരിക്കലും വലുതാവണ്ട…”

പിന്നൊരിക്കൽ സ്‌കൂൾ ബസു കേടായ ദിവസം അനു മോളെ കൊണ്ട്പോകാൻ വന്ന ഓട്ടോ മാമനോട് അവൾ മയിൽപീലികളെ കുറിച്ച് ചോദിച്ചു. പുസ്തകത്തിൽ ഒട്ടിക്കാൻ മയിൽപ്പീലികൾ കിട്ടുന്ന ഇടത്തേക്ക് അയാൾ അനു മോളെ കൊണ്ട് പോയി.. അവിടെ വച്ച് ഓട്ടോ മാമൻ അനു മോളെ ഉമ്മ വച്ചിരുന്നു… മയിൽ പീലികൾ നോക്കുന്ന തിരക്കിൽ എപ്പോളോ ഓട്ടോ മാമന്റെ കൈകൾ അനു മോളെ എന്തൊക്കെയോ ചെയ്തു… അനു മോൾക്ക് എപ്പോളോ വേദന തോന്നി… അമ്മ ചൂണ്ടി കാട്ടിയ… വലുതാവുമ്പോൾ പീ വരുന്ന ആ സ്ഥലത്തു എന്തൊക്കെയോ വേദന… ഓട്ടോ മാമൻ എന്നെ വലിയ കുട്ടി ആക്കിയ പോലെ… അവിടെ വേദനിപ്പിക്കുന്നു.. ചോര വരുന്നു… ചോരയും വേദനയും വന്നാൽ അനു മോൾ വലിയ കുട്ടി ആയെന്നല്ലേ ‘അമ്മ പറഞ്ഞത്…..?? അപ്പൊ അനുമോൾ വലിയ കുട്ടി ആണ് ഇന്ന് മുതൽ…. ഓട്ടോ മാമൻ മയിൽപ്പീലികൾ പെറുക്കി കഴിയും വരെ അവൾക്കു ബോധം ഉണ്ടായില്ല… പീ കുട്ടി ആയ അനുമോൾ ക്കു ഇടക്കെവിടെയോ ബോധം നഷ്ടപ്പെട്ടിരുന്നു ….

ഓർമ്മ വരുമ്പോൾ കരഞ്ഞു കൊണ്ട് ‘അമ്മ അടുത്തുണ്ട്, അവരെ ഒന്നും നോക്കാൻ മിഴി തുറക്കാത്ത പോലെ.. ശരീരം മുഴുവൻ വേദന… കണ്ണ് തുറന്ന അനുമോൾ… കെട്ടി പിടിച്ചു ആരൊക്കെയോ കരഞ്ഞു… ആശുപത്രിയിൽ ആണെന്ന് മനസിലായി… സൂചി അനുമോക്ക് പേടി ആണ്..പക്ഷെ ഇപ്പൊ ഇല്ല ..അനുമോൾ പീ കുട്ടി ആയില്ലേ …. ഇനി സൂചി പേടിക്കണ്ട..അനുമോൾക്കിപ്പോ ചോര വരുമ്പോൾ ഉള്ള വേദന അറിയാം…

“അമ്മെ അനുമോൾക്കു പീ ആയി… അനുമോൾക്കിപ്പോ അവിടെ വേദന ഉണ്ട്.. ചോരയും വന്നിരുന്നു…” അവൾ അവ്യക്തമായ സ്വരത്തിൽ അമ്മയോട് പറഞ്ഞു.. ‘അമ്മ അത് കേട്ടോ എന്ന് അറിയില്ല… തല ചുറ്റി വീണ അമ്മയെ ആരൊക്കെയോ താങ്ങി എടുത്തു മാറ്റി കിടത്തി….

അനുമോൾ ഉറങ്ങി…. അവൾ ആ രാത്രീയും സ്വപ്നം കണ്ടു… ഇടയ്ക്കു എപ്പോളോ അവൾ പിച്ചുംപേയും പറഞ്ഞു.. സ്വപ്നങ്ങളിൽ കാലിടകളിൽ ചോര നിറഞ്ഞു.. ആ ചോര മയിൽപ്പീലി തുണ്ടുകളിൽ പറ്റി അവളുടെ തുടകളിൽ ഉണങ്ങി കിടന്നു… ആ സ്വപ്നത്തിൽ എവിടെയും അമ്മയോ അച്ഛനോ ചിക്കു പട്ടിയോ അവൾക്കു കൂട്ട് വന്നില്ല. അനു മോൾ പീ കുട്ടി ആയപ്പോ എല്ലാവരും അവളുടെ അടുത്തുന്നു പോയി….. എന്നാലും ആ സ്വപ്നത്തിൽ നിന്നും ഉണരാതെ അവൾ വലിയ പീ കുട്ടി ആയി അതിൽ അള്ളി പിടിച്ചു കിടന്നു…

ബിപിൻ മോഹൻ

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments