മലയാളം ഇ മാഗസിൻ.കോം

മോഹൻലാൽ അങ്ങനെയൊരു ആളാണ്‌, ലാൽ ജോസ്‌ ‘മുന്നറിയിപ്പ്‌’ തന്നിരുന്നു: അനുഭവം തുറന്നു പറഞ്ഞ്‌ അന്ന രാജൻ

മലയാളികളുടെ പ്രീയപ്പെട്ട യുവതാരമാണ്‌ അന്ന രാജൻ. അങ്കമാലി ഡയറീസിൽ തുടങ്ങിയ അന്ന മലയാളത്തിന്റെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്‌. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ ‘വെളിപാടിന്റെ പുസ്തകം’ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ്‌ അന്ന രാജന്‍.

ലാലിന്റെ സിനിമ വന്നിട്ടുണ്ട് എന്ന് തന്നോട് പറഞ്ഞപ്പോഴൊന്നും അത് മോഹന്‍ലാലിനൊപ്പമുള്ള സിനിമയാകും എന്ന് താന്‍ കരുതിയിരുന്നില്ല. താന്‍ വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു ചേട്ടന്‍ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് പറയുന്നത്. ലാലേട്ടന്‍ ആണെന്നുള്ള ചിന്ത ഒന്നും അപ്പോള്‍ പോയില്ല.

പിന്നെ ലാല്‍ ജോസ് സാറായിട്ട് സംസാരിച്ചപ്പോഴും ലാല്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് കത്തുന്നില്ലായിരുന്നു. പിന്നീട് ആരോ വിളിച്ചപ്പോള്‍ ലാലേട്ടന്റെ കൂടെയാണല്ലോ അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞെട്ടി. ‘ഞാനോ ലാലേട്ടന്റെ കൂടെയോ’ എന്നായിരുന്നു ചിന്ത. ആ എക്‌സൈറ്റ്‌മെന്റ് എപ്പോഴാ മാറിയെന്ന് അറിയില്ല.

അഭിനയിക്കുമ്പോള്‍ ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് തന്നോട് ലാല്‍ജോസ് പറഞ്ഞിരുന്നതായും അന്ന വ്യക്തമാക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് ലാലേട്ടൻ കഥാപാത്രമായി മാറുന്നതെന്നും എന്നാൽ നമുക്ക് അതിന് കഴിയാറില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു. ലാലേട്ടൻ വർത്തമാനം പറഞ്ഞിരിക്കുന്നതിനിടെ ആക്ഷൻ പറഞ്ഞാൽ പെട്ടെന്ന് കഥാപാത്രമാകും.

അങ്ങനെ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ താൻ എക്‌സൈറ്റ്‌മെന്റിൽ വാ പൊളിച്ച് ഇരിക്കുകയായിരുന്നുവെന്ന് അന്ന രാജൻ ഓർക്കുന്നു. പെട്ടെന്ന് ഡയലോഗ് പറയാൻ പറഞ്ഞ് ലാലേട്ടൻ വരെ എക്പ്രഷൻ ഇട്ടു. പക്ഷെ താൻ മറന്നു പോയെന്നും താരം പറയുന്നു. ഇതിന് ശേഷം ലാൽ ജോസ് സാർ പറഞ്ഞു, ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന് – താരം വെളിപ്പെടുത്തി.

ലാലേട്ടൻ ചിരിച്ചു കൊണ്ട് വർത്തമാനം പറഞ്ഞിരിക്കുകയായെങ്കിലും ആക്ഷൻ പറഞ്ഞാൽ കരയേണ്ട സീൻ ആണെങ്കിൽ കരയും. നമ്മുക്ക് എക്‌സ്പ്രഷൻ മാറുമ്പോഴേക്കും ലാലേട്ടൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാവും എന്നാണ് അന്ന ഒരു അഭിമുഖത്തിൽ പറയുന്നത്. 2017ൽ ആണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമ റിലീസ് ചെയ്തത്.

YOU MAY ALSO LIKE THIS VIDEO, സിനിമയ്ക്കായി Bikini ധരിക്കാൻ തയ്യാർ! പക്ഷെ ആൾക്കാരുടെ ആവശ്യങ്ങൾ വേറെയാണ്‌, Janaki Sudhee

Avatar

Staff Reporter