19
April, 2019
Friday
04:03 AM
banner
banner
banner

വിശ്വാസിയായ ഞങ്ങളെ ശബരിമലയിൽ കയറ്റുമോ? ട്രാൻസ്‌ജൻഡർ അഞ്ജലി അമീർ ചോദിക്കുന്നു!

ശബരിമല സ്ത്രീ പ്രവേശന വിധി വൻ വിവാദം ആയി മാറിയിരിക്കുകയാണ്. ശബരിമലയും അതിന്റെ പരിസര പ്രദേശങ്ങളും കലാപകാരികളുടെ പ്രതിഷേധവും അക്രമവും കൊണ്ട് നിറഞ്ഞു.

ഇതിലെ പ്രധാന വിഷയം എന്നുള്ളത് ആർത്തവമാണ്. ഈ സാഹചര്യത്തിൽ ട്രാൻസ്ജെൻഡർ ആയവർക്ക് അമ്പലത്തിൽ പ്രവേശിക്കാനാകുമോ എന്ന് നടി അഞ്ജലി അമീർ. ട്രാൻസ്ജെൻഡറിനു ആർത്തവമില്ല അപ്പോൾ അവർക്കു മലകയാറാൻ കഴിയില്ലേ എന്നാണ് അഞ്ജലിയുടെ ചോദ്യം.

എന്നാൽ ഇതൊന്നും എവിടെയും പറയുന്നില്ല ട്രാൻസ്ജെൻഡരിൽ ഉള്ള വിശ്വാസികളും ആചാരപ്രകാരം മലകയറാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധവും സമരവും കാണുമ്പോൾ പേടിയാണ്. വളരെ കാലങ്ങളായിട്ടുള്ള ആരാചങ്ങളും മാമൂലുകളും എന്തിനാണ് മാറ്റാൻ ശ്രമിക്കുന്നത്. വിശ്വാസികൾ പോകുന്നതിനോട് യോജിക്കുന്നു.

എന്നാൽ നിരീശ്വരവാദികൾ എന്തിനാണ് പോകുന്നത്. ഇപ്പോൾ ശബരിമലയിൽ കാണുന്നത് ഒരു ജാതീയവ്യവസ്ഥയാണ്. മേൽതട്ടിലുള്ളവർ നാമം ജപിക്കുന്നു. താഴെ തട്ടിലുള്ളവർ സംഘർഷമുണ്ടാക്കുകയാണ്. ഇവിടെ ആദിവാസികളെ ബലിയാടക്കുകയാണ് ചെയ്യുന്നത്. ഇവർ ആണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.

ഇവരെ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നറിയില്ല. എന്ത് പറഞ്ഞാണ് വിശ്വസിപ്പിക്കേണ്ടത്? വിശ്വാസികൾ അല്ലാത്തവർ പ്രക്ഷോഭം സൃഷ്ടിക്കാൻ വേണ്ടി എന്തിനാണ് ശബരിമലയിൽ പോകണമെന്നു വാശി പിടിക്കുന്നത് എന്നും അഞ്ജലി ഫേസ്ബുക് ലൈവ് വീഡിയോയിലൂടെ ചോദിച്ചു.

[yuzo_related]

Comments


Related Articles & Comments