മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് നടി അനാർക്കലി മരിക്കാർ. തന്റെ സിനിമാ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരം. സുലേഖ മൻസിലിൽ ഞാൻ ഒട്ടും ടെൻഷനില്ലാതെയാണ് അഭിനയിച്ചത്. എന്നെ സംബന്ധിച്ച് അതിൽ ഞാൻ നന്നായി അഭിനയിച്ചു എന്നാണ് എന്റെ ഫീൽ. ആസിഫ് ഇക്കയുടെ കൂടെ മന്ദാരത്തിൽ അഭിനയിച്ചപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ ടേക്ക് പോയിട്ടുള്ളത്.
അതല്ലാതെ ഉയരെ എന്ന സിനിമയിലാണ് ഏറ്റവും കൂടുതൽ ടേക്ക് പോയിട്ടുള്ളത്. പാർവതി ആസിഡ് അറ്റാക്ക് നേരിട്ട് ബെഡിൽ ഇരിക്കുന്ന സമയത്ത് ഞാൻ പോയി സമാധാനിപ്പിക്കുന്ന സീനുണ്ട്. അതൊരു വലിയ ഡയലോഗാണ്. അത് ഞാൻ ഒരുപാട് തവണ തെറ്റിച്ചു. അവസാനം ആ ഷൂട്ട് അവിടെ നിർത്തിവെച്ച് വേറെ ഒരു ദിവസം വീണ്ടും എടുത്തു. അപ്പോൾ ഞാൻ ശരിയാക്കി. അതിന് മുമ്പേ ആസിഫ് ഇക്ക എന്റെ സെലിബ്രിറ്റി ക്രഷായിരുന്നു.
YOU MAY ALSO LIKE THIS VIDEO, ചൊറിയാൻ പറഞ്ഞാൽ ഞാൻ മാന്തി വിടും, ‘പുരുഷപ്രേത’ത്തിലൂടെ ഉയരങ്ങൾ കീഴടക്കുകയാണ് Prashanth Alexander Interview

സ്വപ്‌നക്കൂട് കണ്ടശേഷം പൃഥ്വിരാജിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഭയങ്കര ഇഷ്ടം എന്ന് പറഞ്ഞാൽ ഞാനും ചേച്ചിയും വലിയ ഫാൻസ് ആയിരുന്നു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് ആസിഫ് ഇക്ക വരുന്നത്. പിന്നെ രാജു ഏട്ടനെക്കാൾ ഇഷ്ടം ആസിഫ് ഇക്കയെ ആയിരുന്നു. അതിനു ശേഷം ആസിഫ് അലിയായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് നടി അനാർക്കലി മരിക്കാർ വെളിപ്പെടുത്തി. സോൾട്ട് ആൻ പെപ്പർ കണ്ടതിന് ശേഷമാണ് ആസിഫിന്റെ ഫാനായതെന്നും അദ്ദേഹം വിവാഹം കഴിച്ചപ്പോൾ വലിയ സങ്കടമായി പോയെന്നും അനാർക്കലി പറഞ്ഞു.
സോൾട്ട് ആൻഡ് പെപ്പറൊക്കെ കണ്ട് ഭയങ്കര ഇഷ്ടമായി. പക്ഷെ ആസിഫ് ഇക്ക കല്യാണം കഴിച്ചപ്പോഴേക്കും വലിയ സങ്കടമായി പോയി എന്ന കാര്യം ആസിഫ് അലിയോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അനാർക്കലി പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യങ്ങൾ പറഞ്ഞത്.
YOU MAY ALSO LIKE THIS VIDEO, 30 ഫ്രൂട്ട് മരങ്ങൾ, 70 ഔഷധച്ചെടികൾ, വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറിയും കൂടാതെ തെങ്ങും വാഴയും ആടും കോഴിയും താറാവും മീനും കാടയും തേനീച്ചയും മുയലും എല്ലാം ടെറസിൽ: ഇതാണ് പാലാരിവട്ടത്തെ ആ അത്ഭുത ടെറസ് കൃഷി