മലയാളം ഇ മാഗസിൻ.കോം

ഓർമ്മയില്ലേ കമ്പിളിപ്പുതപ്പിനെ? ഇപ്പോൾ ആൾ എവിടെ എന്നറിയാമോ?

സിനിമയിലെ വെറും ഒരൊറ്റ സീൻ മാത്രം അഭിനയിച്ച്‌ പ്രശസ്തയായ ചിലരുണ്ട്‌ നമുക്ക്‌ മലയാള സിനിമയിൽ. ട്രോളിന് ഇന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഉപയോഗിക്കുന്ന ഒരു സീനും, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഉപമയും രാംജീറാവ്‌ സ്പീക്കിംഗിലെ മേട്രൻ ചേച്ചിയുടെ കമ്പിളിപ്പുതപ്പ്‌ എന്ന ഡയലോഗ്‌ ആണ്. ആൾ ആരാണെന്ന് അറിയണോ? ആൾ മറ്റാരുമല്ല, അമൃതം ഗോപിനാഥ്‌ എന്ന നൃത്താധ്യാപികയാണ്. റാംജീറാവ്‌ മാത്രമല്ല, ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, പപ്പയുടെ സ്വന്തം അപ്പൂസ്‌ തുടങ്ങിയ ഏതാനും സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ മാത്രം അഭിനയിച്ചിട്ടുള്ള അമൃതം ഗോപിനാഥ്‌ ഇപ്പോൾ എറണാകുളത്തുണ്ട്‌. മകളുടെ മകൾക്കൊപ്പം. ഇപ്പോഴും നൃത്തക്ലാസുകളിൽ സജീവമായിത്തന്നെ.

റാംജീറാവ്‌ സ്പീക്കിംഗിൽ അഭിനയിക്കാനായിരുന്നില്ല അമൃതം എത്തിയത്‌. നൃത്ത സംവിധായിക ആയിട്ടായിരുന്നു. ഇടക്ക്‌ സംവിധായകൻ സിദ്ധിഖാണ് ചെറിയ വേഷമുണ്ട്‌ ചെയ്യാമോ എന്ന് ചോദിച്ചത്‌. അങ്ങനെ ആ രംഗത്ത്‌ അഭിനയിച്ചു. പക്ഷെ കാലമേറെ കഴിഞ്ഞിട്ടും ഇന്നും ആ രംഗം പ്രേക്ഷകർ ഓർമ്മയിൽ സൂക്ഷിക്കുമെന്ന് അമൃതം ഒട്ടും കരുതിയിരുന്നില്ല. അന്ന് ആ ഡയലോഗ്‌ പറഞ്ഞതിനു ശേഷം തൊണ്ടയൊക്കെ അടഞ്ഞു പോയതായി അമൃതം ഓർക്കുന്നു. ആ സമയത്ത്‌ എവിടെ ചെന്നാലും ആളുകൾ കമ്പിളിപ്പുതപ്പ്‌ എന്ന് പറഞ്ഞ്‌ പിറകേ കൂടിയതൊക്കെ നന്നായി അവർ ആസ്വദിച്ചിരുന്നു.

കുഞ്ചാക്കോ ബോബനെ ഉൾപ്പടെയുള്ളവരെ നൃത്തം പരിശീലിപ്പിച്ചിട്ടുള്ള അമൃതത്തെ ഏറെ തളർത്തിയത്‌ 39 വയസുള്ള സന്തോഷ്‌ മേനോൻ എന്ന മകന്റെ മരണമാണ്. സന്തോഷിനെ കൂടാതെ 3 പെൺ മക്കൾ കൂടിയുണ്ട്‌ അമൃതത്തിന്. സൗന്ദര്യം പോരെന്ന് പറഞ്ഞ്‌ ഒരിക്കൽ സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്‌. ഉമ്മറിനൊപ്പം അഭിനയിച്ച കാലത്ത്‌. ഇന്നും അഭിനയിക്കാൻ ഏറെ മോഹമുള്ള അമൃതം സീരിയലോ സിനിമയോ ഏതായാലും ഒരു അവസരം പ്രതീക്ഷിച്ചിരിക്കുന്നു.

Avatar

Staff Reporter