പ്രമുഖ സീരിയൽ താരവും മലയാളിയുടെ പ്രിയപ്പെട്ട അനശ്വര നടൻ ജയന്റെ സഹോരദര പുത്രനുമായ ആദിത്യന്‍ ജയന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മിനിസ്‌ക്രീന്‍ താരം ജീജ സുരേന്ദ്രന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. സ്വകാര്യ ചാനലിന് നല്‍കിലയ അഭിമുഖത്തിനിടെ ആയിരുന്നു ജീജ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്ന് ആദിത്യനെ പുറത്താക്കണമെന്ന് ജീജ ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി ആദിത്യന്റെ ഭാര്യ അമ്പിളി ദേവി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: വിഷയത്തെ കുറിച്ച് അധികം സംസാരിക്കാന്‍ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തില്‍. ശാരീരികമായ ചില വിഷമതകള്‍ കാരണം കഴിഞ്ഞ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല.

ഞങ്ങളുടെ അഭാവത്തില്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവര്‍ത്തകയാണ് എന്നെ കേള്‍പ്പിച്ചത്. പിന്നീട് ഒരുപാട് സഹപ്രവര്‍ത്തകര്‍ മീറ്റിംഗില്‍ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു. ഒരു സംഘടനാ മീറ്റിങ്ങില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല.
ഞാന്‍ സംഘടനയുടെ തുടക്കം മുതല്‍ അതില്‍ ഉള്ള ഒരു അംഗം ആണ്. സംഘടനയുമായി എനിക്കോ എന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്‌നങ്ങളും ഇല്ല. എന്റെ ഭര്‍ത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവര്‍ത്തകരും യാതൊരു പരാതിയും സംഘടനയില്‍ പറഞ്ഞിട്ടില്ല.ഒരു വര്‍ക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല.

ഒരു പ്രമുഖ ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്നരീതിയില്‍ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ആരോടും ഒരു വിരോധവും ഇല്ല.
സംഘടന പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാര്‍, ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീര്‍ത്തി പ്പെടുത്താന്‍വേണ്ടി മനപ്പൂര്‍വ്വം ഞങ്ങള്‍ ഒരു ചാനല്‍ പ്രോഗ്രാമിലും പോയിട്ടില്ല.

പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയില്‍ എന്റെ ഭര്‍ത്താവ് പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. ഞങ്ങള്‍ക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകള്‍ എനിക്ക് ഉണ്ട്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവര്‍ക്കും നല്ലത് വരട്ടെ.