മലയാളം ഇ മാഗസിൻ.കോം

ഞാനടക്കമുള്ള സ്ത്രീകൾക്കില്ലാത്ത എന്ത്‌ പ്രത്യേകതയാണ് ഷാനി പ്രഭാകറിനുള്ളത്‌: അമ്പിക ജെ കെ യുടെ ചോദ്യം വൈറലാവുന്നു!

പറയാതെ വയ്യ! ഷാനിയുടെ പോലെ തന്നെ അല്ലെ പരാതി നൽകിയ മറ്റു സ്ത്രീകളും?

\"\"

സൈബർ ഇടത്തിൽ അപകീർത്തികരമായ രീതിതിയിൽ ദൃശ്യങ്ങളോ, വാചകങ്ങലോ പ്രചരിപ്പിച്ചതിന്റെ പേരിൽ പ്രമുഖ മാധ്യമ പ്രവർത്തക ഷാനി പ്രഭാകർ നൽകിയ പരാതിയിൽ നടപടികൾ മിന്നൽ വേഗത്തിലാണ് മുന്നേറുന്നത്. കേരളത്തിലെ സൈബർ കേസുകളുടെ ചരിത്രത്തിലെ ഒരു പക്ഷെ ഈ കേസിലായിരിക്കും ഇത്രയും വേഗത്തിൽ അന്വേഷണവും ജാമ്യമില്ലാ വകുപ്പ് ചാർത്തിയുള്ള അറസ്റ്റുകളും നടക്കുന്നത്.

ഇതിൽ എന്തോ അസ്വാഭാവികത ഇല്ലേ എന്നാണ് സൈബർ ഇടത്തിലും പൊതു സമൂഹത്തിലും ഇപ്പോൾ ചോദ്യം ഉയരുന്നത്. ഷാനിയും സ്വരാജും ഉൾപ്പെട്ട ഒരു ചിത്രവുമായി ബന്ധപ്പെട്ട കേസിൽ ഇത്രയും ത്വരിതഗതിയിൽ നടപടിയുണ്ടാകുമ്പോൾ എന്തുകൊണ്ട് മുമ്പ് പരാതി നൽകിയവരുടെ കേസുകളിൽ ഇത്തരത്തിൽ നടപടി ഉണ്ടകുന്നില്ല? പ്രചരിപ്പിച്ചതിൽ സമൂഹത്തിലെ വിവിധ തുറകളിൽ ഉൾപ്പെട്ടവർ ഉണ്ട് എങ്കിലും എന്തുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർ മാത്രം അറസ്റ്റിലാകുന്നു?

\"\"

സിനിമാ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഉള്ള സമൂഹത്തിന്റെ വിവിധ തട്ടുകളിൽ ഉള്ളവരിൽ നിന്നും അനവധി പരാധികൾ കേരള പോലീസിൽ എത്തിയിട്ടുണ്ട്. അതിൽ സ്വകാര്യ നിമിഷങ്ങൾ അനുമതിയില്ലാതെ പകർത്തിയോ, ചിത്രങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതുമെല്ലാം ഉൾപ്പെടുന്നുമുണ്ട്. ഇത്തരത്തിൽ മാനഹാനിയുണ്ടാക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിന്റെ പേരിൽ ആത്മഹത്യ ചെയ്തതോ ആത്മഹത്യയുടെ വക്കോളം എത്തിയതോ ആയ സംഭവങ്ങൾ വരെ ഉൾപ്പെടുന്നു. സരിത എസ് നായരുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതും പ്രചരിച്ചതും വലിയ വിവാദമായെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അത് ആരു പുറത്തുവിട്ടു എന്നോ പ്രചരിപ്പിച്ചവരെ അറസ്റ്റു ചെയ്ത് ജയിലിൽ അടക്കുകയോ ഉണ്ടയിട്ടില്ല.

എന്നാൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഒരു പരാതിയുടെ പുറത്ത് സൈബർ ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുകളും അന്വേഷണവും മുന്നേറുകയാണ്. പരാതിക്കാരി പ്രമുഖ മാധ്യമ പ്രവർത്തക ഷാനി പ്രഭാകർ. പരാതിക്ക് കാരണമായതയി പറയുന്നത് ഷാനി പ്രഭാകർ സി.പി.എം നേതാവും എം.എൽ.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റിൽ നിൽക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്ഥ സമയങ്ങളിൽ വ്യത്യസ്ഥ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെന്നതും മറ്റും മോശം പരാമർശങ്ങൾ ചേർത്ത് പ്രചരിപ്പിച്ചു എന്നതാണ്. പ്രചരിക്കുന്ന സന്ദേശങ്ങൾ സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്നതാണെന്നാണ് പറയുന്നത്.

തെക്കൻ ജില്ലകളിൽ നിന്നും സുമേഷ് പത്തനം തിട്ട, , മാനോജ്കായംകുളം എന്നിവരേയും ആലുവ സ്വദേശി പി.പി. വൈശാഖ് തൃശ്ശൂർ പുത്തൂർ സ്വദേശി സുനീഷ് എന്നിവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുന്നതല്ല പലരും ചോദ്യം ചെയ്യുന്നത് ഷാനിയുടെ പരാതിയിന്മെൽ നടക്കുന്ന അന്വേഷണത്തിലോ അറസ്റ്റിലോ ഉള്ള വേഗത മറ്റുള്ളവരുടെ കാര്യത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല ഇത് ഇരട്ടനീതി അല്ലേ എന്നതാണ് അവർ ഉന്നയിക്കുന്ന ചോദ്യം.

\"\"

അംബിക ജെ കെ എന്ന സ്ത്രീ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ അവർ നൽകിയ 2 കേസുകൾ നിലവിലുണ്ടെന്നും ഇന്നേവരെ ഇതിൽ ഏതെങ്കിലും പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണമോ അറസ്റ്റോ നടന്നാതായി അറിവില്ലെന്നും അവർ പറയുന്നു. ഷാനി പ്രഭാകർ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചക്കകം നിയമ നടപടികൾ ഉണ്ടായതായും മൂന്നു പേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞുവെന്നു. താനടക്കം സോഷ്യൽ മീഡിയയിൽ സജീവമായ സ്ത്രീകൾക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഷാനി പ്രഭാകരനുള്ളതെന്ന് അറിയുവാൻ താല്പര്യം ഉണ്ടെണ്ട്. താൻ അടക്കം ഉള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും കേരള പോലീസും കമ്യൂണിസ്റ്റു ഗവർമെന്റും രണ്ടുതരം വിലയിട്ടാതായും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

\"\"

#We_too_need_justice
എനിക്കെതിരെ സോഷ്യൽ മീഡിയയിൽ പലതവണയായി വന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ ഞാൻ കൊടുത്ത 2 സൈബർ കേസ് നിലവിലുണ്ട്. ഇന്നേവരെ എന്റെ ഏതെങ്കിലും ഒരു പരാതിയിന്മേൽ എന്തെങ്കിലും അന്വേഷണം നടന്നതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ എനിക്ക് അറിവില്ല. ഷാനി പ്രഭാകരൻ കൊടുത്ത അപകീർത്തിക്കേസിൽ ഒരാഴ്ചയ്ക്കകം നിയമനടപടികൾ ഉണ്ടായതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും അറിഞ്ഞു. കേരളത്തിലെ ഞാനടക്കമുള്ള സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ സ്ത്രീകൾക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഷാനി പ്രഭാകരന് ഉള്ളതെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്. ഞാനടക്കമുള്ള സ്ത്രീകളുടെ മാനത്തിനും ഷാനി പ്രഭാകരന്റെ മാനത്തിനും രണ്ടുതരം വിലയിട്ട കേരള പോലീസിനും കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനും എന്റെ നടുവിരൽ നമസ്കാരം!

ഇതോടെ വിഷയത്തിനു പുതിയ ഒരു മാനം കൈവന്നിരിക്കുകയാണ്. ഷാനിക്ക് പ്രത്യേക പരിഗണന നൽകുന്നു എന്ന ഒരു പ്രതീതിയാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുകയാണെങ്കിൽ ഇതിനെ രാഷ്ടീയമായ തലത്തിലേക്ക് വ്യാഖ്യാനിക്കുവാനും സാധ്യതകൾ ഉണ്ട്.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor