26
February, 2018
Monday
04:50 AM
banner
banner
banner

കായംകുളം കൊച്ചുണ്ണി വിവാദം: ഞാൻ പണിയില്ലാതിരിക്കുന്ന ആളല്ല, ‘ആ അപമാനത്തിന്’ അമലാ പോൾ മറുപടി നൽകി!

നിവിന്‍ പോളി നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ ഒഴിവാക്കിയതായി അടുത്തിടെ വാര്‍ത്ത പുറത്തു വന്നിരുന്നു. അമലയ്ക്ക് പകരം എസ്രയിലെ നായിക പ്രിയ ആനന്ദിനെ നായികയാക്കിയെന്ന വാര്‍ത്തവന്നിരുന്നു. അമലയെ ഒഴിവാക്കിയതാണെന്ന തരത്തിലായിരുന്നു പ്രചാരണം. 

ഇതുമായി ബന്ധപ്പെട്ട്‌ സിനിമാ നിരൂപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ് അമലയ്ക്ക് അത്ര രസിച്ചില്ല. കൊച്ചുണ്ണിയില്‍ നിന്ന് അമല പോളിനെ മാറ്റി പ്രിയ ആനന്ദിനെ നായികയാക്കി എന്നാണ് ശ്രീദേവി ട്വീറ്റ് ചെയ്തത്. നിരവധിയാളുകളാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ട്വിറ്ററിലൂടെ തന്നെ ശ്രീദേവിക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല.

എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ സ്വയം പിന്മാറിയതാണ്. ഞാന്‍ ഒരു ജോലിയുമില്ലാതെ ഇരിക്കുന്ന ആളല്ല- അമല കുറിച്ചു.

ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുമ്പോഴും അമല പോള്‍ തന്നെയായിരുന്നു ചിത്രത്തിലെ നായിക. കഥാപാത്രത്തിന്റെ മേക്കവറിലുള്ള അമല പോളിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുകയും ചെയ്തിരുന്നു. അമല പോളിന്റെ ഡേറ്റ് ക്ലാഷായതാണ് പ്രിയ ആനന്ദിനെ നായികയാക്കാന്‍ കാരണം. അമല പോൾ ചിത്രത്തിൽ ഉണ്ടാകില്ല എന്ന വാർത്ത വന്നതോടെ, അമല പോളിന്റെ ഡേറ്റ് സിനിമയുടെ ചിത്രീകരണത്തിന് അനുയോജ്യമായ വിധം ഒത്തുവന്നില്ല. അല്ലാതെ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്ന് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസും വ്യക്തമാക്കി.

അതേ സമയം സിനിമാ ചിത്രീകരണങ്ങൾക്ക്‌ അവധി നല്‍കി അമല പോള്‍ ഇപ്പോള്‍ ലഡാക്ക് യാത്രയിലാണ്. യാത്രാ വിശേഷങ്ങളും ലഡാക്കില്‍ നിന്നുള്ള ചിത്രങ്ങളും ലഡാക്കില്‍ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. വെള്ളിയാഴ്ച തിയറ്ററിലെത്തിയ തമിഴ് ചിത്രം തിരുട്ടുപയലേ 2 ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസര്‍ഗോട്ട് പുരോഗമിക്കുകയാണ്. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന സിനിമയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പുരുഷന്റെ ജീവിതം ബിഗ് ബജറ്റിലും രാജ്യത്തെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിലുമാണ് ഒരുക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിത കഥ മുഴുവന്‍ തയാറാക്കാനായെന്നും, കേരള ജനത ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വലിയൊരു വെളിപ്പെടുത്തല്‍ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകന്‍ അറിയിച്ചു.

RELATED ARTICLES  അരങ്ങേറ്റം ഗംഭീരം, 25 ദിവസം കൊണ്ട്‌ ആദിയിലൂടെ പ്രണവ്‌ വാരിക്കൂട്ടിയത്‌ റെക്കോർഡ്‌ കളക്ഷൻ!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments