സിനിമയിലെ വിവാഹമോചനങ്ങള്‍ പതിവു സംഭവമാണ്. ചിലര്‍ അതില്‍പ്പെട്ട് ഉള്‍വലിയും മറ്റു ചിലര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തും. അത്തരത്തില്‍ കരുത്താര്‍ജ്ജിച്ച് തിരികെയെത്തിയ നടിയാണ് അമല പോള്‍. വിവാഹമോചനത്തിന് ശേഷമാണ് തനിക്ക് കൂടുതല്‍ പക്വത വന്നതെന്ന് താരം പറയുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം കൃത്യമായി തുറന്ന് പറഞ്ഞാണ് അമല പോള്‍ മുന്നേറുന്നത്.
മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരിലൊരാളായി മാറാന്‍ അമല പോളിന് അധികസമയം വേണ്ടിവന്നില്ല. കൈനിറയെ സിനിമകളുമായി ഇപ്പോള്‍ മുന്നേറുകയാണ് താരം. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമായി മാറിയ താരം സിനിമ ജീവിതവും വ്യക്തിജീവിതവുമൊക്ക ആരാധകരുമായി പങ്കുവെക്കാന്‍ വൈമുഖ്യം കാട്ടാറില്ല. സിനിമാരംഗത്ത് പല അനീതിക്കെതിരെയും പരസ്യമായി പ്രതികരിക്കാന്‍ അമലയ്ക്ക മടിയില്ല.
മോശം അനുഭവങ്ങള്‍ തനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്. വിജയ് സേതുപതിയുടെ ചിത്രത്തില്‍ നിന്ന് തന്നെ പിന്മാറ്റിയത് തന്നെ വളരെയധികം തളര്‍ത്തിയെന്ന് താരം തുറന്നു പറഞ്ഞു. ആദ്യം താരം സ്വയം പിന്‍വാങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ആ പ്രചരണം തെറ്റായിരുന്നു. മുന്‍പൊരിക്കലും തനിക്കെതിരെ ഒരാള്‍ പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിട്ടില്ല.
താന്‍ സഹകരിക്കുന്നില്ലായെന്ന കാരണമായിരുന്നു തന്നെ ഒഴിവാക്കാന്‍ അവര്‍ പറഞ്ഞത്. തന്റെ കരിയറില്‍ താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാറുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കാനും അതേപറ്റി ഒരു ആത്മപരിശോധന നടത്താനുമാണ് താനിപ്പോള്‍ എല്ലാം തുറന്ന് പറയുന്നതെന്ന് താരം.

നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ വേണ്ടത്ര പിന്തുണ നല്കിയിട്ടുളള ആളാണ് താന്‍. മുന്‍പൊരിക്കല്‍ ഭാസ്ക്കര്‍ ഒരു റാസ്കല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നിര്‍മ്മാതാവ് പ്രതിസന്ധിയിലായപ്പോള്‍ താന്‍ പ്രതിഫലം വേണ്ടെന്ന് വെച്ചിരുന്നതായും താഅദ്ദേഹത്തിനെ സഹായിക്കുന്നതിനായി അന്ന് അങ്ങോട്ട് പണം നല്‍കിയിരുന്നതായും അമല പറയുന്നു. തനിക്ക് ശമ്പളം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസൊന്നും കൊടുത്തിരുന്നില്ല.
എന്ത പറവ പോലെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താമസമൊരുക്കിയത് ഒരു ഗ്രാമത്തിലായിരുന്നു.വേണമെങ്കില്‍ ടൗണില്‍ താമസം ആവശ്യപ്പെട്ട് അന്ന് നിര്‍മ്മാതാവിനെ തനിക്ക് ബുദ്ധിമുട്ടിക്കാമായിരുന്നു. പക്ഷേ അതൊന്നും താന്‍ ചെയ്തില്ലായെന്നു മാത്രമല്ല നിരവധി ആക്ഷന്‍ രംഗങ്ങളുള്ള സിനിമയില്‍ പരിക്കേറ്റപ്പോള്‍ പോലും താന്‍ ഷൂട്ടിംഗ് തുടരാനായിരുന്നു പറഞ്ഞത്. സമയം പോവുന്തോറും എത്രമാത്രം നഷ്ടമായിരിക്കും ഉണ്ടാവുയെന്ന കാര്യത്തില്‍ താന്‍ ബോധ്യവതിയായിരുന്നെന്നും താരം പറയുന്നു.
കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും സദാ സമയം ചിന്തിക്കുകയും പണത്തിന് വേണ്ടി ആര്ത്തികാണിച്ചു നടക്കുക.യും ചെയ്യുന്ന ഒരാളല്ല താന്‍. ആടൈയില്‍ അഭിനയിച്ചതിന് ചെറിയ പ്രതിഫലമാണ് താന്‍ വാങ്ങിയത് സിനിമ റിലീസ് ചെയ്തതിന് ശേഷം ലഭിക്കുന്ന ലാഭവുമായി ചേര്‍ത്തുള്ള കരാറായിരുന്നു അതെന്നും അമല വ്യക്തമാക്കി.
വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയത്
ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമാണ്.വിഎസ്പിയില് അഭിനയിക്കുന്നതിനായി വസ്ത്രം വാങ്ങാനായാണ് താന്‍ മുംബൈയില്‍ എത്തിയിരിക്കുന്നത്. യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമൊക്കെയുള്ള കാശ് താന്‍ സ്വന്തമായാണ് ചെലവാക്കിയത്.
രത്നവേലുകുമാറിന്റെ സന്ദേശം ലഭിക്കുന്നത് ഇതിനിടയിലാണ്. തന്നെ പുറത്താക്കിയെന്നും അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ല എന്നുമൊക്കെയാണ് കാരണം പറഞ്ഞത്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഊട്ടിയില്‍ താമസമൊരുക്കനായി താന്‍ ആവശ്യപ്പെട്ടുവെന്നൊക്കെയാണ് പറയുന്നത്. ആടൈ പുറത്തിറങ്ങിയാല്‍ തന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ് അവര്‍ കരുതുന്നത്.
മേഘ ആകാശാണ് അമല പോളിന് പകരക്കാരിയായി ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി അമല പോള്‍ തന്നെ രംഗത്തെത്തിയത് .
