ആഹാരം കഴിച്ചയുടൻ കുളിച്ചാൽ എന്തേലും പ്രശ്നമുണ്ടോ ആഹാരം കഴിച്ചു കഴിഞ്ഞാൽ ഉടനെ പോയി കുളിക്കരുതെന്ന് പണ്ടുള്ളവർ പറയുമായിരുന്നു. എന്നാൽ അതു പഴമക്കാർ വെറുതെ പറയുന്നതാണെന്ന് പറയാൻ വരട്ടെ. ഇതിലൊക്കെ ഒരൽപം സംഗതിയുണ്ട്. എന്താണ് സത്യാവസ്ഥയെന്ന് നോക്കാം.
കുളിച്ചിട്ട കഴിക്കുന്നതിനെ ചൊല്ലി പഴമക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ടായിരുന്നു. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിണം എന്ന്. ഭക്ഷണം കഴിച്ചയുടൻ കുളിച്ചാൽ പിന്നാട് ഭക്ഷണം കിട്ടില്ലെന്നാണ് പഴമക്കാരുടെ വിശ്യാസം. എന്നാൽ ഇതിന് പിന്നിൽ കാര്യമായ ഒരു കാര്യമുണ്ട്. എന്താന്നല്ലേ.
ആഹാരം കഴിച്ച ശേഷം ദഹനപ്രക്രിയ നടക്കണമെങ്കിൽ ചൂട് ആവശ്യമാണ്. ആഹാരം കഴിച്ചയുടൻ കുളിച്ചാൽ എളുപ്പത്തിൽ ദഹിക്കുന്നതിനു വേണ്ട ചൂട് ശരീരത്തിൽ ലഭിക്കാതെ വരും . ഇത് ദഹനത്തെ മെല്ലെയാക്കുകയും ദഹനത്തിന് ആവശ്യമായ രക്തപ്രവാഹം വയറിന്റെ ഭാഗത്ത് കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രം.
ആഹാരം കഴിച്ചു കഴിയുമ്പോൾ ശരീരഊഷ്മാവ് ഒരൽപം കൂടിയിരിക്കും. പെട്ടെന്നുള്ള കുളി ആ ഊഷ്മാവിനെ കുറയ്ക്കും. ഇതാണ് ദഹനക്കേട് ഉണ്ടാക്കുക. ദഹനത്തിന് ആവശ്യമായ ഊഷ്മാവ് വീണ്ടെടുക്കാൻ പിന്നീട് ശരീരം നന്നേ ശ്രമിക്കണം. ഇത് ശരീരസുഖക്കുറവ്, ആസിഡിറ്റി, ദഹനക്കേട്, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാക്കും.
ആഹാരത്തിനു മുമ്പോ ആഹാരം കഴിഞ്ഞ് 2-3 മണിക്കൂറിനു ശേഷമോ കുളിക്കുന്നതാണ് നല്ലത്. ദഹനപ്രശ്നങ്ങൾ ഓരോരുത്തരേയും ഓരോ തീവ്രതയിലാണ് ബാധിക്കുക. നേരത്തേ എന്തെങ്കിലും അസുഖമുള്ളവരോ, ആരോഗ്യക്കുറവുള്ളവരോ ഒക്കെയാണെങ്കിൽ അവർക്ക് അൽപം കൂടി വിഷമതകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ആഹാരം കഴിച്ചയുടൻ ചെയ്യാൻ പാടില്ലാത്ത മറ്റു ചില കാര്യങ്ങൾ
ആഹാരം കഴിച്ചയുടൻ ഉറങ്ങുന്ന പതിവുള്ളവർ ശ്രദ്ധിക്കുക. ഭക്ഷണത്തിന് ശേഷമുള്ള ഉറക്കം ദഹന പ്രക്രിയയെ ബാധിക്കും. രാത്രി ഭക്ഷണം കഴിക്കുമ്പോൾ അതാതാഴം കഴിച്ച് ദഹിക്കാനുള്ള സമയം കഴിഞ്ഞ് വേണം ഉറങ്ങാൻ.
ഭക്ഷണ കഴിച്ചയുടൻ വായിക്കുന്നത് നല്ലതല്ല. ശരീരത്തിലെ ശരീയായ ദഹനത്തിന് ബ്ലഡ്ഫ്‌ലോ ആവശ്യമാണ്. വായിക്കുമ്പോൾ ബ്ലഡ്ഫ്‌ലോ കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടും. ഇത് ദഹന്തതെ കാര്യമായി ബാധിക്കും.
ഭക്ഷണം കഴിച്ചയുടൻ പലരും പുക വലിക്കാറുണ്ട്. ഭക്ഷണം കഴിച്ചയുടൻ പുക വലിച്ചാൽ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുമ്പോൾ നിക്കോട്ടിൻ രക്തത്തിൽ കലരുകയും ദഹനവ്യവ്‌സഥയ്ക്ക് കാരണമാകും.