17
February, 2019
Sunday
07:07 AM
banner
banner
banner

അറിഞ്ഞതിനും അപ്പുറമാണ് തൃപ്തി ദേശായിയുടെ ചരിത്രം, ശബരിമല കയറാതെ തൃപ്തയാവില്ല!

ശബരിമല യുവതീപ്രവേശനം ആണല്ലോ ഇപ്പോഴത്തെ പ്രധാന വിഷയം. മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റ് ആയ തൃപ്‌തി ദേശായി കഴിഞ്ഞ ദിവസം മലകയാറാൻ എത്തിയെങ്കിലും പ്രതിഷേധക്കാർ തൃപ്‌തി ദേശായിയെ തടഞ്ഞുവച്ചതു കാരണം തിരികെ പോകുകയാണ് ഉണ്ടായത്.

ഈ വിധി വരുന്നതിനു മുൻപ് തന്നെ വിധി അനുവദിച്ചില്ല എങ്കിലും മലകയറും എന്ന് പ്രഖ്യാപിച്ച ഭൂമാതാ ബ്രിഗേഡ് നേതാവാണ് തൃപ്തി. ഈ പ്രസ്താവന കൊണ്ടാണ് മലയാളികൾ തൃപ്തിയെ അറിഞ്ഞു തുടങ്ങിയത്. പ്രതിഷേധക്കാർ തടഞ്ഞു വച്ചത് കൊണ്ട് തിരികെ പോകുയാണെങ്കിലും ഉടൻ തന്നെ മല ചവിട്ടുമെന്നു പ്രഖ്യാപിച്ചാണ് തൃപ്തി മടങ്ങിയത്.

അപ്പോൾ മുതൽ ചർച്ചാവിഷയം ആയ വിഷയമാണ് ആരാണീ തൃപ്തി ദേശായി? എന്തുകൊണ്ടാണ് ഇവരെ പ്രതിഷേധക്കാർ തടഞ്ഞത്? അറിഞ്ഞ വിവരങ്ങൾ ചെറുതല്ല. നിസ്സാരക്കാരി അല്ല തൃപ്തി. പല ക്ഷേതങ്ങളിലും സ്ത്രീകൾക്ക് പ്രവേശിക്കാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്നപ്പോൾ കോടതി വിധിയിലൂടെ ക്ഷേത്ര പ്രവേശനം നേടിക്കൊടുത്തത് തൃപ്തി ദേശായി ആയിരുന്നു. ആദ്യ പോരാട്ടം പൂനെ കോലാപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനു വേണ്ടി ആയിരുന്നു. വലിയ പ്രതിഷേധമാണ് അന്നുണ്ടായത്.

എന്നാൽ തൃപ്തി ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി നേടിയെടുത്തു. 400 വര്ഷം പഴക്കമുള്ളതാണു മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂർ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിലക്ക്. 2014 ൽ തൃപ്തിയുടെ നേതൃത്വതിൽ നടന്ന പോരാട്ടത്തിലൂടെ ഹൈക്കോടതി വിധി സമ്പാദിച്ചു തൃപ്തി ദേശായി ശനി ശിംഘനാപൂർ ക്ഷേത്രത്തിൽ കയറിയത്. ഇത് മാത്രമല്ല മുംബൈ ഹാജി അലി ധർഗയിലും നസ്സിക്കിലെ ത്രയാമ്പകേശ്വർ ക്ഷേത്രത്തിലും സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അവിടെയും കോടതി വിധിയിലൂടെ സ്ത്രീകൾക്ക് പ്രവേശനം സാധ്യമാക്കിയത് തൃപ്തി ദേശായിയുടെ പോരാട്ടത്തിലൂടെ ആയിരുന്നു.

തൃപ്തി ദേശായിയുടെ ജനനം കർണ്ണാടകയിലെ നിപാലിൽ ആയിരുന്നു. പൂനെ ശ്രീമതി നതിബാൽ ദാമോദർ താക്കർസെ വനിതാ സർവ്വകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. എന്നാൽ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. പ്രശാന്ത് ദേശായിയാണ് പങ്കാളി. 8 വയസ്സുള്ള ഒരു മകനുണ്ട്. 2003 ൽ ആണ് തൃപ്തി പുനെയിലെ ചേരിനിവാസികൾക്കിടയിലെ സന്നദ്ധ പ്രവർത്തനത്തിലൂടെ ആയിരുന്നു സമൂഹ്യപ്രവർത്തനത്തിന്റെ തുടക്കം.

അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ലോക്പാൽ സമരത്തിലും തൃപ്തി മുന്നിൽ ഉണ്ടായിരുന്നു. ലിംഗ വിവേചനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് ഭൂമതാ ബ്രിഗേഡ്. 2010 ൽ ആണ് തൃപ്തി ഭൂമതാ ബ്രിഗേഡ് ആരംഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതോടെ കോൺഗ്രസ് ബന്ധം അവിടെ ഉപേക്ഷിച്ചു.

·
[yuzo_related]

Comments



Related Articles & Comments