മലയാളം ഇ മാഗസിൻ.കോം

എന്താണ്‌ ഷിഗല്ല രോഗം? ഭയപ്പെടേണ്ടതുണ്ടോ? ലക്ഷണങ്ങൾ എന്തൊക്കെ? അറിയാം എല്ലാം വിശദമായി

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 18-ാം ഡിവിഷനിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്താണ് ഷിഗല്ല സ്ഥിരീകരിച്ചത്. പ്രദേശത്ത് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഷിഗല്ല രോഗ ബാധയുടെ വിശദാംശങ്ങളറിയാം.

ഷിഗല്ല, അതൊരു ബാക്ടീരിയ. മലിന ജലത്തിൽ നിന്നും മനുഷ്യന്റെ വൻകുടലിൽ എത്തി ഡിസൻട്രി ഉണ്ടാക്കുന്ന ബാക്ടീരിയ. ഇത് വരുത്തുന്ന അസുഖമാണ് Shi gellosis. ഡിസൻട്രി, പനി, ശർദ്ദിൽ ഒക്കെ ലക്ഷണങ്ങൾ ആയി വരുന്ന അസുഖം.

Shigella, മലിന ജലത്തിൽ വളരുന്ന ഒരു Gram Negative ബാക്ടീരിയ ആണ്. Capsule ആകൃതി ( Rod shaped bacteria ) ഉള്ളത്. സഞ്ചരിക്കാൻ ഉള്ള കഴിവില്ല ( Non Motile ) . ഓക്സിജൻ ഉണ്ടെങ്കിൽ അത് കൊണ്ട് ഊർജ്ജം ഉൽപാദിപ്പിക്കും. ഇല്ലെങ്കിൽ Fermention വഴി ഊർജ്ജം ഉണ്ടാക്കും ( Facultative Anaerobe). ഏതാണ്ട് 50 ദിവസം വരെ മലിന ജലത്തിൽ ജീവിക്കും.

ഇ കോളി ( Escherichia coli ) യുമായി ജനിതക ഘടനയിൽ സാമ്യം ഉണ്ട്. ഷിഗല്ലയുടെ കോശത്തിലെ ജനിതക വസ്തുവായ DNA ക്ക്‌ പുറമെ അതിന്റെ സൈറ്റോപ്ലാസത്തിൽ കാണുന്ന വൃത്തത്തിൽ ഉള്ള DNA ( Plasmid ) ആണ് രോഗം വരുത്തുന്ന Shiga toxin എന്ന വിഷം ഉല്പാദിപ്പിക്കാൻ സഹായിക്കുന്നത്.

Shiga toxin ചെറു കുടലിലെയും വൻകുടലിലെയും കോശങ്ങളെ നശിപ്പിച്ചു ദഹിച്ച ആഹാരവും ജലവും ലവണങ്ങളും മറ്റും ആഗിരണം ചെയ്യുന്നത് തടയുന്നു. ചിലപ്പോൾ നാഡീ കോശങ്ങളെയും ബാധിക്കാറുണ്ട്.

നാലിനം ഷിഗല്ല ഉണ്ട്. Shigella sonnei, Shigella flexneri, Shigella boydii, Shigella dysenteriae എന്നീ നാലു സ്പീഷീസ്.

ഷിഗല്ല കുട്ടികളെ ആണ് കൂടുതൽ ബാധിക്കുന്നത്. രോഗം വന്ന ആളുടെ വിസർജ്യത്തിൽ കൂടി ആണ് ഷിഗല്ല പുറത്ത് എത്തുന്നത്. മലിനമായ ജലമോ, ഭക്ഷണ വസ്തുക്കളോ ഉപയോഗിച്ചാൽ ബാക്ടീരിയ ഉള്ളിൽ എത്തും ( Faecal – Oral contamination ).

ചെറു കുടലിൽ എത്തുന്ന ഷിഗല്ല, കുടൽ ഭിത്തിയിലെ കോശങ്ങളിൽ കടന്ന് വംശ വർദ്ധന തുടങ്ങി പിന്നെ വൻകുടലിൽ വ്യാപിക്കും. കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതിന്റെ ഫലമായി ഷിഗ ലോസിസ് എന്ന അസുഖം ഉണ്ടാകുന്നു. ആന്റി ബയോട്ടിക്കുകൾ നൽകിയാണ് ചികിത്സ.

എളുപ്പം നിയന്ത്രിക്കാവുന്ന അസുഖം ആണ് ഷിഗലോസിസ്. വ്യക്തി ശുചിത്വം പാലിക്കുകയും, കുടിക്കുന്ന വെള്ളം നല്ലവണ്ണം തിളപ്പിച്ച ശേഷം ഉപയോഗിക്കുകയും, മലിന ജലത്തിൽ സ്പർശിക്കാതിരിക്കുകയും, പച്ച കറികളും പഴങ്ങളും നല്ലവണ്ണം കഴുകി ഉപയോഗിക്കുകയും ചെയ്താൽ രോഗം വരാതെ നോക്കാം.

കുട്ടികളിൽ രോഗബാധ കൂടുതൽ കാണുന്നതിനാൽ അവരുടെ വ്യക്തി ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിൽ കളിക്കുകയും, മലിന ജലത്തിൽ സ്പർശിക്കുകയും ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. കൈ കഴുകാതെ ആഹാരം കഴിക്കാനും സാദ്ധ്യത ഉണ്ട്.

ആഹാരം കഴിക്കുന്നതിനു മുൻപ് സോപ്പിട്ട് കൈ കഴുകാനും ടോയ്‌ലറ്റ് ഉപയോഗ ശേഷം കൈകൾ സോപ്പിട്ട് കഴുകാനും ശീലിപ്പിക്കണം.

കൊച്ചു കുട്ടികളുടെ ഡയപ്പർ മാറ്റുമ്പോൾ നല്ലവണ്ണം വൃത്തി ആക്കാനും ശ്രദ്ധിക്കണം. ഉപയോഗിച്ച ഡയപ്പർ നശിപ്പിക്കുകയും വേണം.

രോഗ ബാധ ഉള്ള സ്ഥലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ഒപ്പം കിണറുകളും മറ്റും Super Chlorination വഴി അണു വിമുക്തം ആക്കുക, ടോയ്‌ലറ്റുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കുക, വൃത്തിയുള്ള പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഷിഗല്ല പടരുന്നത് തടയാം.

മുന്‍വര്‍ഷങ്ങളില്‍ പലപ്പോഴും ചിലപ്രദേശങ്ങളില്‍ ഷിഗല്ലയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരുന്നത്. ഷിഗല്ല ബാധിച്ചയാളുടെ വിസര്‍ജ്യത്തില്‍ നിന്ന് ഈ ബാക്ടീരിയ വെള്ളത്തില്‍ കലരാന്‍ ഇടയായാല്‍ ആ വെള്ളം തിളപ്പിച്ച് ഉപയോഗിക്കാതിരിുന്നാല്‍ മറ്റുള്ളവരിലേക്കും ബാക്ടീയ എത്തും. അതുകൊണ്ട് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

Avatar

Staff Reporter