മലയാള സിനിമയുടെ നിലവാരം ചിലപ്പോഴെങ്കിലും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ആശയ ദാരിദ്ര്യം കാരണം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വിളമ്പുന്ന ഏർപ്പാടാണ് സിനിമാ ആസ്വാദകരെ ഏറ്റവും കൂടുതൽ നിരാശരാക്കുന്നത്. ഇതിനിടയിൽ ചുരുക്കം ചില സിനിമകളാണ് പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയരുന്നത്.

അവിഹിതങ്ങളുടെ ഒരു ബഹളമായിരുന്നു ഈയിടെ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രം. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന അവിഹിതങ്ങളും അത് വെളിച്ചത്താവുകയും ചെയ്യുമ്പോൾ നിങ്ങളിൽ തെറ്റു ചെയ്യാത്തവർ ആരുണ്ട് എന്നൊരു ചോദ്യം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്.
അതേ സമയം അക്ഷയ് അഖിൽ എന്ന യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. മലയാള സിനിമ അവിഹിതം കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചാണ് അക്ഷയ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

പലപ്പോഴും അവിഹിതം കാണിക്കുമ്പോൾ മലയാള സിനിമയിൽ ഏറ്റവും അധികം കണ്ട് വരുന്ന ക്ളീഷേ ആണ് തലയിൽ തോർത്തോ മുണ്ടോ ഇട്ടുള്ള ഇറങ്ങി പോക്ക് അല്ലേൽ സ്ത്രീ കോമഡി കഥാപാത്രം മോശമായി കാണിക്കുക! ഇതിൽ നിന്നും ഒക്കെ മാറി വളരെ ബോൾഡ് സ്റ്റേറ്റ്മെന്റ് ആയിരുന്നു ശംഭു പുരുഷോത്തമൻ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ അലസിയർ രംഗം.
എത്ര കൂൾ ആയിട്ടാണ് വീട്ടിൽ അദ്ദേഹത്തിന്റെ അവിഹിത പെരുമാറ്റവും അതിന് ശേഷമുള്ള കടന്ന് വരവും കാണിച്ചത്. ഒരു ശതമാനം പോലും അത് കൊണ്ട് അവിടെ ഉള്ള നടിയെ അഥവാ സോ കോൾഡ് ഭാര്യയെ ഒരു കോമഡി അല്ലെങ്കിൽ മോശമായി തോന്നില്ല. അവളുടെ പ്രൈവസി അവൾ ഭംഗിയായി ചെയ്യുന്നു.

ശംഭു പുരുഷോത്തമൻ ഭാവി വാഗ്ദാനം തന്നെയാണ് മികച്ച ഒരു ബഡ്ജറ്റ് വന്നാൽ നല്ല ഒരു ചലച്ചിത്രം അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാം. മേൽ പറഞ്ഞ സിനിമയിൽ ഏറ്റവും വലിയ നെഗറ്റിവ് പരിമിതമായ ബഡ്ജറ്റ് നിന്നുള്ള മേക്കിങ് ടെക്ക്നിക്കൽ മിസ്ട്ടേക്ക്സ് ആണ്! ഈ രംഗത്തിന്റെ ഭംഗി രസമറിയാൻ ഒമർ ലുലു ധമാക്ക അവിഹിതം കാണിക്കുന്ന രംഗം ഉണ്ട്. അവളുടെ കോമഡി സംസാരം ധർമജൻ ടി ഷർട്ട് തോക്ക് ആകെ മൊത്തം ബഹളം! എത്ര ക്ലാസ്സിക്ക് ആണ് ഇതൊക്കെ നീന ചേച്ചിക്ക് സ്പെഷ്യൽ കയ്യടി ഈ രംഗം അഭിനയിക്കാൻ മുന്നിലോട്ട് വന്നതിന്.
