ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാരിനെതിരെ പോലീസിൽ പരാതി നൽകി ശോഭ വിശ്വനാഥ്. സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസെടുത്തത്.
അഖിൽ മാരാർ തന്നെയാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് കേസ്. ചോദ്യം ചെയ്യലിനായി മെയ് 23 രാവിലെ 11 മണിക്ക് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നോട്ടീസും ലഭിച്ചു.
YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇
ഇതോടെ ശോഭയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി അഖിൽ മാരാർ രംഗത്തു വന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും, കാരണം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നിലെന്നും പറയുന്നു. മാത്രമല്ല ശോഭയ്ക്ക് തന്നോട് പകയുള്ളതുകൊണ്ടാണ് ഈ ഒരു നീക്കമെന്നും അഖിൽ മാരാർ കൂട്ടിച്ചേർക്കുന്നു.
ഇതുകൂടാതെ തനിക്കെതിരെ പോക്സോ കേസും ശോഭ കൊടുത്തിട്ടുണ്ട്.മക്കളെപോലും തല്ലാത്ത അവർക്ക് തികച്ചും ഒരു സുഹൃത്തായുള്ള ഒരു അച്ഛൻ എന്ന നിലയിൽ പ്രയാസമുണ്ടെന്നും പറയുന്നു. ശോഭക്കെതിരെ ചാരിറ്റി തട്ടിപ്പ് വന്ന സമയത്ത് കേസെടുക്കാത്ത പോലീസ് ഇപ്പോൾ തനിക്കെതിരെ എന്തിനികേസെടുത്തെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO, അടിയും ഉപദ്രവവും വേണ്ട, ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയുണ്ട് | Watch Video 👇
ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവര്‍ത്തി കാരണം നാളെയില്‍ അര്‍ഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും. അതുകൂടാതെ സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്ത്രീകൾ എന്ത് പറഞ്ഞാലും കേസെടുക്കുന്ന പ്രവണതക്കെതിരെയും മാരാർ പ്രതികരിച്ചു.
YOU MAY ALSO LIKE THIS VIDEO, സ്കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇