19
November, 2017
Sunday
08:01 PM
banner
banner
banner

ഇതിനെല്ലാം കാരണം ആ പൊട്ടിയ ഗ്ലാസ്‌ എന്ന്‌ അജു വർഗീസിന്റെ വെളിപ്പെടുത്തൽ

ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അജു വര്‍ഗീസ്. നമ്മുടെ സുഹൃത്തിനെ ആരെങ്കിലും ഇരയെന്ന് വിളിക്കുമോ, പേരല്ലേ പറയുകയുള്ളു അതാണെനിക്കും സംഭവിച്ചത്. പിന്നെ എല്ലാം സമയ ദോഷമാണ്. പറയാറില്ലെ പൊട്ടിയ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുതെന്ന് അതു ദോഷം ചെയ്യുമെന്ന്, അതാണ് എനിക്കും സംഭവിച്ചത്. എന്റെ കൈയ്യില്‍ അന്നുണ്ടായിരുന്നത് ഒരു പൊട്ടിയ ഫോണായിരുന്നു, ഞാന്‍ അതില്‍ നിന്നാണ് പോസ്റ്റ് ഇട്ടത്. എല്ലാം സമയ ദോഷം.

ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ അജുവിനെ ആഗസ്റ്റ്‌ 29ന് രാത്രി അറസ്‌ററ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അതിനിടെ നടി തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും നിയമ നടപടിയുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസിന്റെ തീരുമാനം.  തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ അജു വർഗ്ഗീസ്‌ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റിലേക്ക്‌ നീങ്ങിയത്‌.

തുടർന്ന് ആഗസ്റ്റ്‌ 29ന് രാത്രി 8 മണിയോടെ അജുവിനെ കളമശേരി പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു വരുത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. പിന്നീട്‌ സ്റ്റേഷൻ ജാമ്യത്തിൽ അജുവിന്റെ വിട്ടയച്ചതായി സി ഐ എസ്‌ ജയകൃഷ്ണൻ അറിയിച്ചു.

കഴിഞ്ഞ ജൂലൈ 13ന് അജു വർഗീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. നടന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ചു നടൻ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പൊലീസ് കോടതിയിക്കു കൈമാറുകയായിരുന്നു.

ഏതാനും ദിവസം മുൻപ്‌ ആസ്ട്രേലിയന്‍ എമിഗ്രേഷന്‍ അധികൃതര്‍ അജു വര്‍ഗ്ഗീസിനും കുടുംബത്തിനും ആസ്ട്രേലിയന്‍ വിസ നിഷേധിച്ചിരുന്നു. പേര് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ക്ളിയറന്‍സ് ലഭിക്കാത്തതിനാലാണ് അധികൃതര്‍ അജുവിനും കുടുംബത്തിനും വിസ നിഷേധിച്ചത്.

ഇത്തവണ അജു മെല്‍ബണില്‍ ഓണം പരിപാടികള്‍ അവതരിപ്പിക്കേണ്ടതായിരുന്നു. അതിനായി ആസ്ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അജുവിനും കുടുംബത്തിനുമുള്ള വിസ ക്യാന്‍സല്‍ ചെയ്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ നടനെ അറിയിച്ചത്.

വലിയ പ്രവാസി മലയാളി സമൂഹമാണ് മെല്‍ബണിലേത്. സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളുമായി ഒരുപാട് താരങ്ങള്‍ മെല്‍ബണില്‍ എത്താറുണ്ട്. ഏതായാലും ഈ ഓണത്തിന് പരിപാടിക്കും നടനെ കാണാനുമായി ടിക്കറ്റെടുത്തവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു എന്നാണ് വാർത്തകൾ.

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments