മലയാളം ഇ മാഗസിൻ.കോം

ആ സന്തോഷ വാർത്ത പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം ഐശ്വര്യ രാജീവ്

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഐശ്വര്യ. ഐശ്വര്യയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഐശ്വര്യ രാജീവിനു മാത്രമല്ല ഇപ്പോൾ മിനിസ്ക്രീനിൽ ഒട്ടുമിക്ക താരങ്ങൾക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. 

യൂട്യൂബ് ചാനലിലൂടെയാണ് തങ്ങളുടെ വിശേഷങ്ങൾ ഒക്കെ പ്രേക്ഷകരെ ഇവർ അറിയിക്കാറുള്ളത്. സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ ആയിരുന്നു ഐശ്വര്യ രാജീവിനെ പ്രേക്ഷകർ കൂടുതലായി അറിയുന്നത്. മിനിസ്ക്രീനിൽ മികച്ച ചില കഥാപാത്രങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട് എങ്കിലും കൂടുതലായി ഐശ്വര്യയെ ആരാധകർ മനസ്സിലാക്കുന്നത് ഈ പരിപാടിയിലൂടെ ആയിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു പ്രത്യേക സന്തോഷത്തെക്കുറിച്ച് പുതിയ തുടക്കത്തെ കുറിച്ചാണ് താരം പറയുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബിനീഷിനെ കൊണ്ട് ആയിരുന്നു താരത്തിന്റെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യിപ്പിച്ചത്.

വളരെ പ്രാർത്ഥനയോടെ ആയിരുന്നു ടീം മുഴുവൻ ഐശ്വര്യയുടെ ചാനൽ ഉദ്ഘാടനം ചെയ്തത്. തന്റെ ആദ്യത്തെ വീഡിയോയിൽ ഒരുപാട് കുറ്റങ്ങളും മറ്റും ഉണ്ടാകുമെന്നും അതൊക്കെ ക്ഷമിക്കുക എന്നതായിരുന്നു ഐശ്വര്യ പറഞ്ഞിരുന്നത്. മുൻപോട്ടുള്ള വീഡിയോകളിൽ എല്ലാം തന്നെ താൻ മനസ്സിലാക്കി ചെയ്യാമെന്നും എന്തെങ്കിലുമൊക്കെ തെറ്റ് ഉണ്ടെങ്കിൽ പറഞ്ഞു തരണമെന്ന് ഒക്കെ താരം പറഞ്ഞിരുന്നു. തുടക്കത്തിൽ തന്നെ ഒരു അടിപൊളി വീഡിയോയുമായിരുന്നോ ഐശ്വര്യ എത്തിയത്.

ആദ്യ വീഡിയോയ്ക്ക് താഴെ തന്നെ പ്രേക്ഷകരുടെ വലിയൊരു പ്രശംസയും താരത്തിന് ലഭിച്ചിരുന്നു. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റാർ മാജിക്കിലെ കോമഡികളിലൂടെ ആയിരുന്നു. ഇതൊരു പുതിയ തുടക്കമാണ് എന്ന് തന്നെയാണ് താരം പറയുന്നത്. ഇപ്പോൾ യൂട്യൂബ് ചാനൽ ആണ് എല്ലാവരുടെയും ഒരു ട്രെന്റിങ് എന്ന് പറയുന്നത്. മിനിസ്ക്രീൻ താരങ്ങളിൽ യൂട്യൂബ് ചാനൽ ഇല്ലാത്തവർ വളരെ വിരളമാണ് എന്നതാണ് സത്യം.

മിനിസ്‌ക്രീൻ താരങ്ങൾ എന്നത് എപ്പോഴും പ്രേക്ഷകരുടെ ഹൃദയം നിറയ്ക്കുന്ന താരങ്ങളാണ്. എന്നും വീട്ടിലെ സ്വീകരണ മുറിയിലേക്ക് എത്തുന്ന ഇവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഓരോ താരങ്ങളുടെയും യൂട്യൂബ് ചാനലിൽ നിരവധി ആളുകളാണ് കാഴ്ചക്കാരായി ഉണ്ടാകാറുള്ളത്.

YOU MAY ALSO LIKE THIS VIDEO | ബിഗ്‌ബോസ്‌ താരത്തിന്റെ ബിക്കിനി ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്തപ്പോൾ ആൾക്കാരു‍ടെ ആവശ്യങ്ങൾ കൂടി, ചാൻസ്‌ കിട്ടാൻ വേണ്ടിയാണ്‌ തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക്‌ മറുപടിയുമായി ജാനകി

ഇവരുടെ വിശേഷങ്ങൾക്ക് വലിയ തോതിൽ തന്നെ കമന്റുകളും ലഭിക്കാറുണ്ട്. അതേസമയം ഐശ്വര്യ നല്ലൊരു നർത്തകി കൂടിയാണ്. അതുകൊണ്ടു തന്നെ യൂട്യൂബ് വീഡിയോകളിൽ നൃത്തത്തിനും പ്രാധാന്യം നൽകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. നൃത്ത വീഡിയോകളും താരം യൂട്യൂബിൽ പങ്കുവെച്ചേക്കാം എന്നും പ്രേക്ഷകർ കരുതുന്നുണ്ട്.

സാധാരണ മിനി സ്ക്രീൻ താരങ്ങൾ അവരുടെ യൂട്യൂബ് ചാനൽ പങ്കുവയ്ക്കുന്നത് കൂടുതലും അവരുടെ ഡേ ഇൻ മൈ ലൈഫ് വീഡിയോകളും മേക്കപ്പ് വീഡിയോകളും ഒക്കെയാണ്. കൂടുതലും ആരാധകരുള്ളത് ഡേ ഇൻ മൈ ലൈഫിന് തന്നെയാണ്. തങ്ങൾക്ക് പ്രിയപ്പെട്ട താരം വീട്ടിൽ എന്തൊക്കെയാണ് ചെയ്യുന്നത് എന്നറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക ആവേശം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സ്വന്തമായി യൂട്യൂബ് ചാനലുള്ള താരങ്ങൾക്കിടയിലേക്ക് ഐശ്വര്യ കൂടി എത്തിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഐശ്വര്യയുടെ യൂട്യൂബ് ചാനലിന് ആശംസകൾ ആയി രംഗത്ത് വന്നരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO | ഗോസിപ്പുകാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എന്നെക്കുറിച്ച്‌ എന്തറിയാം? റാണിയമ്മ എന്ന നിഷാ മാത്യു ചിലത്‌ തുറന്ന്‌ പറയുന്നു – ദിലീപേട്ടനെയും കാവ്യയെയും പണ്ടേ അറിയാം!

Avatar

Staff Reporter