മലയാളം ഇ മാഗസിൻ.കോം

ഒടുവിൽ സ്ത്രീകൾ അറിയാൻ ആഗ്രഹിച്ച ആ രഹസ്യം പുറത്തുവിട്ട്‌ ഐശ്വര്യ റായ്‌

മുംബൈ: താരറാണി ഐശ്വര്യ റായി തന്റെ 50ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ അവിശ്വസനീയമായി അതു നോക്കി നിൽക്കാനേ ആരാധകർക്കാവൂ.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ പിന്നീട് വാർത്തകളിൽ നിറയുന്നതും ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കുന്നതും കണ്ട ആരാധകർക്ക് അങ്ങനെ തോന്നുന്നത് സ്വഭാവികം മാത്രമാണ്. സൗന്ദര്യത്തിന്റെ അളവു കോലായി ഐശ്വര്യ റായി എന്ന പേരു മാറിയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു. അതിപ്പോഴും തുടരുന്നുവെന്നത് അദ്ഭുതകരം തന്നെ. 

എന്താണ് ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം? ഈ ചോദ്യം എത്രയോ തവണ ഐശ്വര്യയ്ക്കു നേരെയും ഉയർന്നിരിക്കുന്നു. അറിയാം താരത്തിന്റെ ബ്യൂട്ടി ടിപ്സ്.

1. കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ് ആഴ്ചയിൽ രണ്ടു ദിവസം.

2. തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.

3. ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുമെന്ന് ആഷ്.

4. ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.

5. മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം.

6. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.

YOU MAY ALSO LIKE THIS VIDEO, ഇവർ സ്വന്തം കാലിൽ നിൽക്കുന്ന സംരംഭകരായ വീട്ടമ്മമാർ! കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ നേടുന്നത്‌ മികച്ച മാസ വരുമാനം: ആർക്കും തുടങ്ങാം ഈ കറിപൗഡർ നിർമ്മാണ യൂണിറ്റ്‌

Avatar

Staff Reporter