എയർബാർ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കുന്നത്. നിയോനോഡെ കമ്പനിയാണ് എയർബാർ ഡിവൈസിന്റെ ഉപഞ്ജാതാക്കൾ. സ്‌കെയിൽ ആകൃതിയിലുള്ള എയർബാർ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കൽ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാൽ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താൽ ലാപ് ടോപ്പിന്റെ സ്ക്രീനിൽ സ്പർശിച്ചുകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും. എയർബാർ പ്രയോഗ ക്ഷമമാക്കാൻ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിൻഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാൽ എയർബാർ പ്രവർത്തിക്കും. 50 ഡോളറാണ് ഇതിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. നിലവിൽ 11.6 ഇഞ്ച്, 13.3 ഇഞ്ച്, 14.0 ഇഞ്ച്, 15.6 ഇഞ്ച് ലാപ്പ് ടോപ്പുകളിൽ വരെ മാത്രമെ എയർബാർ ഘടിപ്പിക്കാൻ സാധിക്കു.